1 GBP = 88.40 INR                       

BREAKING NEWS

അല്‍പം മുമ്പ് ഓസ്ട്രേലിയയെ തോല്‍പിച്ച് ഇംഗ്ലണ്ട് ആഷെസ് വിജയിച്ചതില്‍ അഭിനന്ദിച്ച് തുടക്കം; ബ്രക്സിറ്റാനന്തര ബ്രിട്ടനില്‍ ഇന്ത്യന്‍ പങ്കിനെ കുറിച്ച് ചര്‍ച്ച; ബോറിസ് ജോണ്‍സനും നരേന്ദ്ര മോദിയും കണ്ടുമുട്ടിയപ്പോള്‍ ഇന്ത്യയും ബ്രിട്ടനും സന്തോഷിക്കുന്നത് എന്തുകൊണ്ട്?

Britishmalayali
kz´wteJI³

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച നടത്തി. ജി 7 ഉച്ചകോടിയ്ക്ക് എത്തിയപ്പോഴായിരുന്നു ലോകത്തിലെ പ്രധാനപ്പെട്ട ഈ നേതാക്കളുടെ ആദ്യ സംഗമമുണ്ടായത്. അല്‍പം മുമ്പ് ഓസ്ട്രേലിയയിലെ തോല്‍പിച്ച് ഇംഗ്ലണ്ട് ആഷെസ് വിജയിച്ചതില്‍ ബോറിസിനെ അഭിനന്ദിച്ച് കൊണ്ടായിരുന്നു മോദി ചര്‍ച്ചക്ക് ഹൃദ്യമായ തുടക്കം കുറിച്ചിരുന്നത്. ബ്രക്സിറ്റിന് ശേഷമുള്ള ബ്രിട്ടനില്‍ ഇന്ത്യന്‍ പങ്കിനെ കുറിച്ച് ഇരു നേതാക്കളും നിര്‍ണായകമായ ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും സന്തോഷിക്കാന്‍ ഏറെ വക നല്‍കുന്ന വിവിധ വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ഫ്രാന്‍സിലെ ബിയാറിട്സില്‍ വച്ചായിരുന്നു ബോറിസ്-മോദി പ്രഥമ ചര്‍ച്ച അരങ്ങേറിയത്. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, മറ്റ് സുപ്രധാന മേഖലകള്‍ തുടങ്ങിയവയില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെ കുറിച്ചായിരുന്നു ഇരു നേതാക്കളും പ്രധാനമായും ചര്‍ച്ച ചെയ്തിരുന്നത്. ഇന്ത്യയും യുകെയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള വഴികളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ച പുരോഗമനപരമായിരുന്നുവെന്നാണ് മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേര്‍സിന്റെ വക്താവായ രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇരു നേതാക്കളും ഇരു ഭാഗത്തെയും പ്രധാനപ്പെട്ട ഒഫീഷ്യലുകളും തമ്മിലുള്ള ചര്‍ച്ച അര മണിക്കൂര്‍ നീണ്ടു നിന്നിരുന്നു.

കാശ്മീരിന്റെ പ്രത്യേക പദവി മോദി സര്‍ക്കാര്‍ എടുത്തു മാറ്റിയതിനെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്ന വേളയിലാണ് മോഡി ബോറിസുമായി ഈ വിഷയമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുന്നതെന്നതും നിര്‍ണായകമാണ്. കാശ്മീര്‍ എന്നത് ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലുള്ള ഒരു ഉഭയകക്ഷി വിഷയമാണെന്നായിരുന്നു ഈ ആഴ്ചയുടെ ആദ്യം മോദിയുമായി നടത്തിയ ഒരു ടെലിഫോണ്‍ സംഭാഷണത്തില്‍ ബോറിസ് അഭിപ്രായപ്പെട്ടിരുന്നത്. ചര്‍ച്ചകളിലൂടെ ഈ പ്രശ്നം പരിഹരിക്കണമെന്നതാണ്  യുകെയുടെ നിലപാടെന്നും ബോറിസ് വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ലണ്ടനില്‍ ഇന്ത്യന്‍ ഹൈമ്മീഷന് മുന്നില്‍ പാക്കിസ്ഥാനി-ഖാലിസ്ഥാനി ഗ്രൂപ്പുകള്‍ നടത്തിയ കടുത്ത പ്രതിഷേധപ്രകടനത്തില്‍ മോദി ബോറിസിനോട് ആശങ്കപ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കെതിരെയുള്ള വികാരം ശക്തിപ്പെടുത്താന്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ ലണ്ടന്റെ മണ്ണില്‍ നടന്ന ഈ പ്രതിഷേധം വച്ച് പൊറുപ്പിക്കാന്‍ പാടില്ലാത്തതാണെന്ന് മോദി ബോറിസിനെ അറിയിച്ചിട്ടുണ്ട്. ഇത്തരമൊരു സംഭവം അരങ്ങേറിയതില്‍ ബോറിസ് മോദിയോട് കടുത്ത പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നുവെന്നും ഇന്ത്യന്‍ മിഷനാവശ്യമായ സംരക്ഷണം നല്‍കുമെന്ന് ബോറിസ് ഉറപ്പേകിയെന്നും റിപ്പോര്‍ട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category