1 GBP = 88.40 INR                       

BREAKING NEWS

ബ്രിട്ടനും അമേരിക്കയും തമ്മിലുളള വ്യാപാര കരാര്‍ ഉടന്‍; യൂണിയനോടുള്ള വിട്ട് വീഴ്ചയില്ലാത്ത നിലപാടിന് ട്രംപിന്റെ പിന്തുണ; ബോറിസ് ജോണ്‍സനും ട്രംപും കൂടി കണ്ടപ്പോള്‍

Britishmalayali
kz´wteJI³

ബ്രക്സിറ്റിന് ശേഷം അടുത്ത ജൂലൈയോടെ യുകെയും യുഎസും തമ്മിലുള്ള പുതിയ വ്യാപാരക്കരാറില്‍ ഒപ്പിടാന്‍ സാധിക്കുമെന്ന നിര്‍ണായക വാഗ്ദാനം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ജി7 ഉച്ചകോടിക്കായി ഫ്രാന്‍സിലെ ബിയാറിട്സില്‍ എത്തിയപ്പോള്‍ നടത്തിയ നിര്‍ണായകമായ ഉഭയകക്ഷി ചര്‍ച്ചക്കിടെയാണ് ട്രംപ് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനോട് ബോറിസ് പുലര്‍ത്തുന്ന വിട്ട് വീഴ്ചയില്ലാത്ത നിലപാടിന് ട്രംപ് എല്ലാ വിധ പിന്തുണയുമേകിയിട്ടുമുണ്ട്. 

ബ്രക്സിറ്റ് നടപ്പിലാക്കുന്നതിന് ഏറ്റവും അനുയോജ്യനായ ആള്‍ ബോറിസ് തന്നെയാണെന്നും ട്രംപ് അഭിപ്രായപ്പെടുന്നു.യുകെയും യുഎസും തമ്മിലുള്ള മഹത്തായ ഒരു കരാര്‍ ഉടന്‍ നിലവില്‍ വരുമെന്നും ട്രംപ് ആവര്‍ത്തിക്കുന്നു. ഇന്നലെ നടന്ന ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗില്‍ വച്ചാണ്  ട്രംപും ബോറിസും നിര്‍ണായകമായ തീരുമാനങ്ങളെടുത്തിരിക്കുന്നത്. ജൂലൈയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം ട്രംപും ബോറിസും ആദ്യമായാണ് കാണുന്നത്. ബോറിസിന് മഹാനായ ഒരു പ്രധാനമന്ത്രിയായിത്തീരാനാവുമെന്നും ട്രംപ് അഭിപ്രായപ്പെടുന്നു. 

യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ബോറിസ് വ്യാപാരത്തിന്റെ കാര്യത്തില്‍ സമാധാനമേര്‍പ്പെടുത്തണമെന്നും ട്രംപിനോട് ആവശ്യപ്പെടുന്നു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കുമായി നിര്‍ണായകമായ ബ്രക്സിറ്റ് ചര്‍ച്ച നടത്താനൊരുങ്ങവെയാണ് ബോറിസ്-ട്രംപ് ചര്‍ച്ച നടന്നിരിക്കുന്നതെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും സ്വതന്ത്രമാകുന്നതോടെ യുഎസുമായി വളരെ വലിയൊരു ഡീലിനാണ് യുകെയ്ക്ക് അവസരം ലഭിക്കുന്നതെന്നാണ് ട്രംപ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

യുഎസുമായി കരാറുകളുണ്ടാക്കുന്നതിന് ചര്‍ച്ചകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ട മുന്‍ പ്രധാനമന്ത്രി തെരേസ മേയെ ട്രംപ് വിമര്‍ശിച്ചിട്ടുമുണ്ട്. തെരേസ ഡൗണിംഗ് സ്ട്രീറ്റിലുണ്ടായിരുന്നപ്പോള്‍ ചര്‍ച്ചകള്‍  മരവിച്ചിരുന്നുവെന്നും ട്രംപ് ആരോപിക്കുന്നു. എന്നാല്‍ ബോറിസ് ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തനായ വ്യക്തിയാണെന്നും അദ്ദേഹത്തിന് മാതൃകാപരമായി ബ്രക്സിറ്റ് നടപ്പിലാക്കാനും യുഎസുമായി നല്ലൊരു കരാറുണ്ടാക്കാനും സാധിക്കുമെന്നും ട്രംപ് പ്രശംസിക്കുന്നു. എന്നാല്‍ യുഎസുമായുള്ള ഇത്തരം വ്യാപാര ചര്‍ച്ചകളില്‍ നിന്നും എന്‍എച്ച്എസിനെ മാറ്റി നിര്‍ത്തുന്നതില്‍ ബോറിസ് കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category