1 GBP = 88.40 INR                       

BREAKING NEWS

ചൂട് വീണ്ടും കുതിച്ചുയരുന്നു; തുണിയഴിച്ച് സുന്ദരിമാര്‍ തെരുവില്‍; അല്‍പവസ്ത്രധാരണവും ഫാഷനും ഇടകലര്‍ന്ന് നോട്ടിംഗ്ഹാം കാര്‍ണിവല്‍; സമ്മര്‍ ആഘോഷമാക്കി വേനലവധി തകര്‍ത്താഘോഷിച്ച് ബ്രിട്ടന്‍

Britishmalayali
kz´wteJI³

നാളിതുവരെയുണ്ടായ ഏറ്റവും ചൂടാര്‍ന്ന ഓഗസ്റ്റ് ബാങ്ക് ഹോളിഡേ വീക്കെന്‍ഡാണ് കഴിഞ്ഞ് പോയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ താപനില 33 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയിരുന്നു. ചൂട് ഇത്തരത്തില്‍ വീണ്ടും കുതിച്ചുയരുന്ന അവസ്ഥയില്‍ സുന്ദരിമാര്‍ തെരുവിലേക്ക് തുണിയഴിച്ചിറങ്ങുന്നത് വര്‍ധിച്ചിട്ടുണ്ട്. മാറിയ കാലാവസ്ഥയില്‍ അല്‍പ വസ്ത്രധാരണവും ഫാഷനും ഇടകലര്‍ന്ന് നോട്ടിംഗ്ഹാം കാര്‍ണിവല്‍ അരങ്ങേറുന്നുമുണ്ട്. സമ്മര്‍ ആഘോഷമാക്കി വേനലവധി തകര്‍ത്താഘോഷിച്ചാണ് ബ്രിട്ടന്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

കടുത്ത ചൂടില്‍ നിന്നും രക്ഷ നേടുന്നതിനായി നിരവധി പേരാണ് ബീച്ചുകളിലെത്തി കടലില്‍ കുളിക്കാന്‍ തിക്കും തിരക്കും കൂട്ടിയെത്തിക്കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് ബാങ്ക് ഹോളിഡേക്ക് ഇത്തരത്തില്‍ നിരവധി പേര്‍ ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും അധികമായി എത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഹീത്രോവില്‍ റെക്കോര്‍ഡ് ചൂടായ 31.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു.2001ല്‍ ഇതേ സ്ഥലത്ത് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയിരുന്നുവെന്ന്  മെറ്റ് ഓഫീസ് വെളിപ്പെടുത്തുന്നു. ഇന്നലെ രാവിലെ തന്നെ ബോണ്‍മൗത്ത് ബീച്ചിലേക്ക് ജനപ്രവാഹമായിരുന്നു. 

നിരവധി പേര്‍ സ്വിമ്മിംഗ് ഷോര്‍ട്ട്സുകളും ബിക്കിനിയും ധരിച്ചായിരുന്നു എത്തിച്ചേര്‍ന്നത്. ചൂട് സംബന്ധിച്ച് 1841 ല്‍ രേഖപ്പെടുത്താന്‍ തുടങ്ങിയത് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ചൂടാര്‍ന്ന ഓഗസ്റ്റ് ബാങ്ക് ഹോളിഡേ വീക്കെന്‍ഡാണ് കടന്ന് പോയിരിക്കുന്നത്.ഇതിന് മുമ്പ് 1864ലായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ് താപനിലയായ 32 ഡിഗ്രി സെല്‍ഷ്യല് നോര്‍ഫോക്കിലെ ക്രോമെറില്‍ രേഖപ്പെടുത്തിയിരുന്നത്. വീക്കെന്‍ഡില്‍ കോണ്‍വാളില്‍ ഒരു മില്യണ്‍ സന്ദര്‍ശകരാണെത്തിയത്. ബ്രൈട്ടനില്‍ നാല് ലക്ഷത്തോളം ടൂറിസ്റ്റുകളുമെത്തിയിരുന്നു. ബ്ലാക്ക്പൂില്‍ 225,000 പേരും ബേണ്‍മൗത്തില്‍ രണ്ട് ലക്ഷത്തോളം പേരും ഗ്രേറ്റ് യാര്‍മൗത്തില്‍ 175,000 പേരും ഈ അവസരത്തില്‍ ചൂടില്‍ നിന്നും രക്ഷപ്പെടാനെത്തിയിരുന്നു.

അല്‍പ വസ്ത്രധാരണവും ഫാഷനും ഇടകലര്‍ന്ന് നോട്ടിംഗ്ഹാം കാര്‍ണിവല്‍
നൃത്തമാടിയും പരസ്പരം പെയിന്റുകള്‍ വാരിത്തേച്ചും നോട്ടിംഗ്ഹാം കാര്‍ണിവല്‍ ഇപ്രാവശ്യവും ശ്രദ്ധേയമാകുന്നു. ഇന്നലെയും ഇന്നുമായാണ് കാര്‍ണിവല്‍ നടക്കുന്നത്. കടുത്ത ചൂട് കാരണം കാര്‍ണിവലില്‍ പങ്കെടുക്കാനെത്തിയവര്‍ അല്‍പവസ്ത്രം ധരിക്കുന്ന പ്രവണത വര്‍ധിച്ചിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അല്‍പവ സ്ത്രധാരണവും ഫാഷനും ഇടകലര്‍ന്നാണ് നോട്ടിംഗ്ഹാം കാര്‍ണിവല്‍ ശ്രദ്ധേയമാകുന്നത്. രണ്ടു ദിവസങ്ങളിലായി ഒരു മില്യണോളം പേര്‍ വെസ്റ്റ്ലണ്ടനില്‍ വച്ച് നടക്കുന്ന ഈ കാര്‍ണിവലില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നലെ നടന്ന കളര്‍ഫുള്‍ പരേഡില്‍ആയിരക്കണക്കിന് പേരാണ് അണിനിരന്നത്. വര്‍ഷം തോറും നടത്തി വരുന്ന പരിപാടിയില്‍ ഇപ്രാവശ്യ ഡാന്‍സിന് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇവിടെ 12,000ത്തില്‍ കൂടുതല്‍  പോലീസ് ഓഫീസര്‍മാരെ നിയോഗിച്ചിരുന്നു. പരമ്പരാഗത ജോവേര്‍ട്ട് ഓപ്പണിംഗ് പരേഡില്‍ പങ്കെടുക്കാനെത്തിയവര്‍ കരിബിയന്‍ പാരമ്പര്യമനുസരിച്ച് പരസ്പരം കളറും ചോക്കളേറ്റും വാരിത്തേക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category