1 GBP = 97.70 INR                       

BREAKING NEWS

നിങ്ങള്‍ക്കു പരിചയമുള്ള ഫീസടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ അറിയുമോ? എങ്കില്‍ ഇക്കുറിയും നമുക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാം: ആകാശച്ചാട്ടം വഴി ശേഖരിക്കുന്ന കാശ് നല്‍കാന്‍ അര്‍ഹതയുള്ളവരെ കണ്ടെത്താനും കൈകോര്‍ക്കൂ

Britishmalayali
ടോമിച്ചന്‍ കൊഴുവനാല്‍

നിങ്ങളുടെ പരിചയത്തില്‍ ഏതെങ്കിലും ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥി ഫീസ് അടയ്ക്കാന്‍ കാശില്ലാതെ അലയുന്നതായി അറിയാമോ? എങ്കില്‍ നമുക്ക് കൈകോര്‍ത്ത് അവരുടെ ബുദ്ധിമുട്ടില്‍ ആശ്രയം നല്‍കാം. കാശില്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവര്‍ക്കുള്ള കാശു കണ്ടെത്താനുമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനൊപ്പം പ്രിയപ്പെട്ട വായനക്കാരെയും ഞങ്ങള്‍ സ്‌നേഹിക്കുന്നത്. സെപ്റ്റംബര്‍ 28നു നടക്കുന്ന സ്‌കൈ ഡൈവിംഗ് വഴി ശേഖരിക്കുന്ന പണമാണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വീതിച്ചു നല്‍കുന്നത്. നഴ്സിംഗ് പഠിക്കാന്‍ അഡ്മിഷന്‍ ലഭിച്ചവര്‍ക്കോ, നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാവുന്നതാണ്.

രണ്ടു ചുമതലകളാണ് നിങ്ങള്‍ക്കുള്ളത്. ഒന്ന് സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കുന്ന 37 പേരില്‍ നിങ്ങള്‍ക്കു പരിചയമുള്ള ആര്‍ക്കെങ്കിലും നിങ്ങളാല്‍ കഴിയുന്ന കാശു നല്‍കുക. രണ്ടു നഴ്‌സിംഗ് പഠിക്കാന്‍ ബുദ്ധിമുട്ടുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി നല്‍കുക.. ഈ രണ്ടു പ്രവര്‍ത്തികള്‍ വഴി നമുക്ക് ഈ മഹാ നന്മയുടെ ഭാഗമായി മാറാം.
2017 സെപ്റ്റംബറില്‍ 31 പേര്‍ നോട്ടിംഗ്ഹാമിലെ ആകാശത്തു 13000 അടി മുകളില്‍ നിന്ന് എടുത്തു ചാടിയപ്പോള്‍ യുകെ മലയാളികള്‍ അവര്‍ക്കായി നല്‍കിയത് നല്‍പതിനായിരത്തിലധികം പൗണ്ടാണ്. ആ പണം കേരളത്തിലെ പാവപ്പെട്ട 101 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് ആയി നല്‍കിയിരുന്നു. ഈ വര്‍ഷവും  ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സെപ്റ്റംബര്‍ 28ന് നടത്തുന്ന സ്‌കൈ ഡൈംവിങ്ങില്‍ പങ്കെടുത്ത് ഫണ്ട് സമാഹരിക്കുന്നതിനായി ഒരു വൈദികനുള്‍പ്പടെ 37 പേരാണ് മുന്നോട്ടു വന്നിരിക്കുന്നത്.

ഒരിക്കലെങ്കിലും നേരിട്ട് കണ്ടിട്ടില്ലാത്ത നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ജീവന്‍ പണയം വച്ച് സ്‌കൈ ഡൈവിങ് നടത്തി പണം സമാഹരിക്കുന്ന 37 പേരും നടത്തുന്ന ഈ പുണ്യ പ്രവര്‍ത്തി യുകെ മലയാളികള്‍ തിരിച്ചറിഞ്ഞതിനാല്‍ ഫണ്ട് സമാഹരണം ഇരുപതിനായിരത്തോളം പൗണ്ട് കഴിഞ്ഞിരിക്കുന്നു. ഫണ്ട് സമാഹരണം സെപ്റ്റംബര്‍ അവസാനം വരെ തുടരാനാണ് ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. ഫണ്ട് സമാഹരണത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രമേ എത്ര പേരെ സഹായിക്കണം, എത്ര തുക വീതം സഹായമായി നല്‍കണം എന്ന് തീരുമാനിക്കുകയുള്ളു എന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഷാജി ലൂക്കോസും, സെക്രട്ടറി ജോര്‍ജ് എടത്വായും അറിയിച്ചു. 
നഴ്‌സിങ് പഠനത്തിന് മാത്രമായിരിക്കും പഠന സഹായം നല്‍കുക. പ്ലസ് ടു കഴിഞ്ഞു നഴ്‌സിങ് പഠിക്കാന്‍ അഡ്മിഷന്‍ ലഭിച്ചവര്‍, നഴ്‌സിങ് പഠനം ഇപ്പോള്‍ നടത്തുക്കൊണ്ടിരിക്കുന്നവര്‍ എന്നിവര്‍ക്ക് സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്. ഇന്ത്യയിലെ ഏത് അംഗീകൃത നഴ്‌സിങ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ ഇവര്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ ഉള്ളവരാണ് എന്നു ഒരു ജനപ്രതിനിധിയും കോളജ് അധികൃതരും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.

കൂടാതെ വിദ്യാഭ്യാസ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം നല്‍കേണ്ടതുണ്ട്. അപേക്ഷ ഫോം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വെബ് സൈറ്റില്‍ http://bmcharity.org/ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്തു അപേക്ഷയയ്ക്കാം.
നിങ്ങളുടെ പരിചയത്തിലോ സൗഹൃദത്തിലോ ഇങ്ങനെ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഈ അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്തു അവര്‍ക്ക് അയച്ചു നല്‍കുക. അപേക്ഷ ഫോമിനൊപ്പം സമര്‍പ്പിക്കേണ്ടി രേഖകളും നല്‍കണം. ലഭ്യമായ അപേക്ഷകള്‍ എല്ലാം പരിഗണിച്ചു ട്രസ്റ്റിമാര്‍ അടങ്ങുന്ന വിദഗ്ധ സമിതിയായിരിക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവരെ കണ്ടെത്തുക. യാതൊരുവിധ ആക്ഷേപങ്ങള്‍ക്കും ഇട കൊടുക്കാതെ തികച്ചും സുതാര്യമായി, അര്‍ഹരായവരെ കണ്ടെത്തുന്നതിനായി ചാരിറ്റി ഫൌണ്ടേഷന്‍ മുന്‍ ചെയര്‍മാന്‍ ടോമിച്ചന്‍ കൊഴുവനാല്‍ കണ്‍വീനര്‍ ആയും ചെയര്‍മാന്‍ ഷാജി ലൂക്കോസ് (ചെയര്‍മാന്‍), ജോര്‍ജ് എടത്വ (സെക്രട്ടറി), സൈമണ്‍ ജേക്കബ് (ട്രഷറര്‍), പ്രസന്ന ഷൈന്‍ (ജോയിന്റ് സെക്രട്ടറി), സാബു ചുണ്ടക്കാട്ടില്‍ (മുന്‍ സെക്രട്ടറി), സൈമി ജോര്‍ജ് (മുന്‍ സെക്രട്ടറി), എന്നിവരടങ്ങിയ ഒരു സ്‌ക്രീനിംഗ് കമ്മിറ്റിയും ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.

ട്രസ്റ്റിലെ എല്ലാ അംഗങ്ങളും  അഡൈ്വസറി കമ്മറ്റി അംഗങ്ങളും നേരിട്ട് അന്വേക്ഷണം നടത്തി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും അര്‍ഹരായവരെ കണ്ടെത്തുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥയും മറ്റു ജീവിത സാഹചര്യങ്ങളും പരിഗണിച്ചു മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ ചാരിറ്റി ഫൗണ്ടേഷന് അവകാശം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷാ ഫോം പൂരിപ്പിച്ചതും അനുബന്ധ രേഖകളുമെല്ലാം ചേര്‍ത്തുള്ള അപേക്ഷ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 25 ആയിരിക്കും.

01 - നഴ്സിംഗ് പഠനത്തിന് മാത്രമായിരിക്കും സഹായം നല്‍കുന്നത്. നിലവില്‍ നഴ്സിംഗ്  പഠിക്കുന്നവര്‍ക്കോ, പഠിക്കാന്‍ അഡ്മിഷന്‍ ലഭിച്ചതോ ആയ മലയാളികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
02- സമൂഹത്തിലെ പാവപ്പെട്ടവരെയും ആലംബഹീനരെയും സഹായിക്കുക എന്ന ചാരിറ്റി ഫൗണ്ടേഷന്റെ പ്രഖ്യാപിതലക്ഷ്യം മുന്‍നിര്‍ത്തി കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയാവും അടിസ്ഥാന മാനദണ്ഡം. 
03- അപേക്ഷകരുടെ ബാഹുല്യം കുറച്ച് കൂടുതല്‍ അര്‍ഹരായവരെ മാത്രം കണ്ടെത്തുന്നതിന് അപേക്ഷക/അപേക്ഷകന്റെ പഠനത്തിലുള്ള മികവും (കുറഞ്ഞത് പ്ലസ് 2 വിന് 75% മാര്‍ക്ക്) മറ്റൊരു മാനദണ്ഡമായി പരിഗണിക്കുന്നതാണ്. 
04- അപേക്ഷകരുടെയോ കുടുംബാംഗങ്ങളുടെയും രോഗം, സാമ്പത്തിക സ്ഥിതി, മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍, വീട്/ സ്ഥലമില്ലത്തവര്‍ തുടങ്ങിയ കുട്ടികളുടെ മാര്‍ക്കിന്റെ കാര്യത്തില്‍ ഇളവു വരുത്തി സഹായം നല്‍കുന്നതാണ്. പ്രളയം/ഉരുള്‍പൊട്ടല്‍ തുടങ്ങിയവയില്‍ അകപ്പെട്ട് എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നതാണ്.
05- അപേക്ഷകരുടെ കൈവശമുള്ള വസ്തു വിവരങ്ങളും വിലയുമോക്കെ അതാത് പ്രദേശമനുസരിച്ച് വിലയിരുത്തുന്നതാണ്.. ഉദാ. ഉള്‍നാടന്‍ പ്രദേശങ്ങളിലെ 10 സെന്റിന് ഉള്ള വിലയായിരിക്കില്ല ടൗണില്‍ 10 സെന്റ്ന് ഉള്ളത്.
06- ജാതി, മത, പ്രായ, ലിംഗ, രാഷ്ട്രീയ, ദേശ വ്യത്യാസമില്ലാതെ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള അപേക്ഷകര്‍ക്ക് പരിഗണന നല്‍കേണ്ടതാണ്.  ഒരു കുടുംബത്തില്‍ നിന്ന് ഒന്നില്‍ക്കൂടുതല്‍ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല
07- സ്‌കൈഡൈവേഴ്‌സ്, ട്രസ്റ്റി / അഡൈ്വസറി കമ്മറ്റി, ബി.എം.സി.എഫ് സപ്പോര്‍ട്ടേഴ്‌സ്/പ്രമോട്ടേഴ്‌സ്/സ്പോണ്‍സേഴ്സ്, ബി.എം,/എം.എം വായനക്കാര്‍ തുടങ്ങിയവര്‍ റഫര്‍ ചെയ്യുന്നവയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ്. 
08- അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി അപേക്ഷാ ഫോമും സപ്പോര്‍ട്ടിങ് ഡോക്യൂമെന്റുകളും അപേക്ഷാര്‍ത്ഥി ഒപ്പിട്ട് നല്‍കേണ്ടതാണ്. ബിഎം സി എഫ് ന്റെ അപേക്ഷാ ഫോമിലെ  എല്ലാ  ചോദ്യങ്ങള്‍ക്കും  പൂര്‍ണമായ വിവരങ്ങള്‍ നല്‍കിയ അപേക്ഷകള്‍ മാത്രമാണ് സ്വീകരിക്കുക.
09-  സ്ഥലം എം പി / മന്ത്രി/ എം എല്‍ എ /ജില്ലാ കൗണ്‍സില്‍ /ബ്ളോക്/  പഞ്ചായത്തു/ പ്രസിഡന്റ് /  അംഗങ്ങള്‍ / മറ്റു ഔദ്യോഗിക സാമൂഹിക ആധ്യാത്മിക നേതാക്കള്‍ എന്നിവരില്‍ ആരെങ്കിലും  അപേക്ഷാഫാറം സാക്ഷ്യപ്പെടുത്തിയിരിക്കണം. രേഖപ്പെടുത്തിയിരിക്കുന്ന മാര്‍ക്കിന്റെ നിജസ്ഥിതിയ്ക്കായി പ്ലസ് 2 വ്ദ്യാലയത്തിലെ പ്രിന്‍സിപ്പല്‍/ഹെഡ് ടീച്ചറുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം .
10- ബ്രിട്ടീഷ് മലയാളിയിലും , മറുനാടന്‍ മലയാളിയിലും, ചാരിറ്റി വെബ്സൈറ്റിലും സോഷ്യല്‍ മീഡിയാ, മറ്റു കേരളത്തിലെ പ്രിന്റഡ് / ചാനല്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ നല്‍കി ആയിരിയ്ക്കും അപേക്ഷകരെ കണ്ടെത്തുന്നത്. അപേക്ഷകരുടെ ഫോട്ടോ /കുടുംബ ഫോട്ടോ  ഉള്‍പ്പടെയുള്ള  കുടുംബ/സാമ്പത്തിക/ആരോഗ്യവിവരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള സമ്മതപത്രം അപേക്ഷയിലുണ്ടായിരിക്കുന്നതാണ്.
11- അപേക്ഷയില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നവരെ കൂടാതെ ഒരാളെയെങ്കിലും  അന്വേഷണ ചുമതല ഏര്‍പ്പിച്ചിരിക്കുന്നവര്‍ സ്വതന്ത്രമായി മറ്റു മാര്‍ഗ്ഗങ്ങളിലൂടെ അന്വേഷണങ്ങള്‍ നടത്തി അപേക്ഷകരുടെ വിവരങ്ങളും അര്‍ഹതയും ഉറപ്പു വരുത്തും 
12- അപേക്ഷകരുടെ വിവരങ്ങങള്‍ ശേഖരിച്ച് അന്വേഷണം നടത്തി ട്രസ്റ്റിനെ യഥാര്‍ത്ഥ വിവരങ്ങള്‍ എന്‍ക്വയറി ഫോം പൂരിപ്പിച്ച് ധരിപ്പിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അന്വേഷണം ഏല്‍പിച്ചിരിക്കുന്ന ട്രസ്റ്റി/അഡൈ്വസറി കമ്മിറ്റി അംഗം എന്നിവര്‍ക്കായിരിക്കും. അന്വേക്ഷണം നടത്തുന്ന വ്യക്തി നല്‍കുന്ന എന്‍ക്വയറി റിപ്പോര്‍ട്ട് ആയിരിക്കും സെലക്ഷന്റെ പ്രധാനപ്പെട്ട മാനദണ്ഡം.
13- നിബന്ധനകളില്‍ ഇളവു വരുത്തി അര്‍ഹരായവരെ കണ്ടെത്തി സഹായം ചെയ്യുവാനുള്ള ഉത്തരവാദിത്വം ട്രസ്റ്റിലും സ്‌ക്രീനിംഗ് കമ്മിറ്റിയിലും  നിക്ഷിപ്തമായിരിക്കും. 2019 സെപ്റ്റംബര്‍ 25 ആയിരിക്കും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഒക്ടോബര്‍ 31നു മുന്‍പായി അന്വേഷണം പൂര്‍ത്തിയാക്കി ലിസ്റ്റ് അനൗണ്‍സ് ചെയ്യേണ്ടതാണ്.
14- അപേക്ഷകരുടെ അവസാന സെലക്ഷനും അന്വേക്ഷണവും സ്‌ക്രീനിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലും ട്രസ്റ്റിന്റെ പൂര്‍ണ ചുമതലയിലായിരിക്കും.
2012ല്‍ ആരംഭിച്ച ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നാളിതുവരെ ആറു കോടിയോളം രൂപ വിവിധ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്. യുകെയിലെ നല്ലവരായ മലയാളി സഹോദരങ്ങള്‍ നിര്‍ലോഭം നല്‍കുന്ന പിന്തുണയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ കരുത്തും പ്രചോദനവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കുന്നവരുടെ വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category