1 GBP = 92.10 INR                       

BREAKING NEWS

ജിസിഎസ്ഇ പരീക്ഷയില്‍ വീണ്ടും മലയാളി തിളക്കം; നാല് എ ഡബിള്‍ സ്റ്റാറുകളടക്കം ഡെന്നീസ് ജോണ്‍ നേടിയ വിജയത്തില്‍ ആഹ്ലാദിച്ച് വാട്‌ഫോര്‍ഡ് മലയാളികളും

Britishmalayali
kz´wteJI³

ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി കുട്ടികള്‍ നേടിയ മികച്ച വിജയ വാര്‍ത്തകള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഓരോ ദിവസവും എത്തുന്നുണ്ട്. വാര്‍ത്താ മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വിജയ താരങ്ങളെ കണ്ട് യുകെ മലയാളികള്‍ അഭിമാനം കൊള്ളുക തന്നെയാണ്. ഒരു അധ്യയന വര്‍ഷം മുഴുവന്‍ കഠിനമായി പരിശ്രമിക്കുകയും പാഠഭാഗങ്ങള്‍ പലവുരു ആവര്‍ത്തിച്ച് പഠിച്ചും മലയാളി കുട്ടികള്‍ സ്വന്തമാക്കിയ വിജയം കണ്ട് അസൂയപ്പെടുന്നവരില്‍ സായിപ്പന്മാര്‍ തന്നെയാണ് മുന്നില്‍. ട്യൂഷനോ കോച്ചിംഗിനോ ഒന്നും തന്നെ പോകാതെ ഈ വിജയം എങ്ങനെ സ്വന്തമാക്കുവാന്‍ സാധിച്ചുവെന്ന് ചോദിച്ച് എത്തുന്നവരും കുറവല്ല.

പറഞ്ഞു വരുന്നത് ഒരു വിജയ താരത്തിന്റെ കഥ കൂടിയാണ്. നാല് എ ഡബിള്‍ സ്റ്റാറുകളും മൂന്ന് എ സ്റ്റാറുകളും മൂന്ന് എ ഗ്രേഡുകളും നേടിയാണ് വാട്‌ഫോര്‍ഡിലെ ഡെന്നീസ് ജോണ്‍ മികച്ച നേട്ടം സ്വന്തമാക്കിയത്. മാത്രമല്ല, ഹയര്‍ പ്രൊജക്ട് ക്വാളിഫിക്കേഷനില്‍ എ സ്റ്റാറും നേടിയാണ് ഡെന്നീസ് തന്റെ വിജയത്തിന് തിളക്കം കൂട്ടിയത്. ഈ വിഷയത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. പഴയ ഗ്രേഡ് സിസ്റ്റം അനുസരിച്ചാണ് ഈ വിഷയത്തിന്റെ മൂല്യനിര്‍ണയം നടത്തിയിരിക്കുന്നത്. ക്യൂന്‍ എലിസബത്ത് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഡെന്നീസ്.
ജിസിഎസ്ഇ പരീക്ഷയ്ക്കു മുന്നേ തന്നെ തന്റെ പഠന മികവ് യുകെ മലയാളികള്‍ക്കു മുന്നില്‍ തെളിയിച്ചുള്ള വിദ്യാര്‍ത്ഥിയാണ് ഡെന്നീസ്. എല്‍എഎംഡിഎ (LAMDA) പബ്ലിക് സ്പീക്കിംഗില്‍ ഗ്രേഡ് 5 ഓടു കൂടി ഡിസ്റ്റിംഗ്ഷന്‍ നേടിയിട്ടുള്ള ഡെന്നീസ് 2019ലെ ഇന്റര്‍ മീഡിയറ്റ് മാത്തമാറ്റിക്‌സ് ചലഞ്ചില്‍ ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. കൂടാതെ, ഇന്റര്‍മീഡിയറ്റ് ഒളിമ്പ്യാഡ്, കംഗാരൂ 2019 എന്നിവയില്‍ യോഗ്യത നേടുകയും സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് ബ്രോണ്‍സ് പുരസ്‌കാരവും ഡെന്നീസ് നേടിയിട്ടുണ്ട്.

യുകെയിലെ വളര്‍ന്നു വരുന്ന മലയാളി തലമുറയെ കുറിച്ച് അഭിമാനിക്കാന്‍ യുകെ മലയാളികള്‍ക്ക് ഏറെയുണ്ട്. വാട്‌ഫോര്‍ഡ് മിഡില്‍ വേയില്‍ താമസിക്കുന്ന ജോണ്‍ വി പണിക്കരുടെയും ദീപ്തി ജോണിന്റെയും മകനാണ് ഡെന്നീസ്. ജോണ്‍ വി പണിക്കര്‍ ബ്രിട്ടീഷ് ടെലികോമില്‍ എഞ്ചിനീയറിംഗ് മാനേജരായും ദീപ്തി ജോണ്‍ ടീച്ചിംഗ് അസിസ്റ്റന്റായും ജോലി ചെയ്യുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category