1 GBP = 88.40 INR                       

BREAKING NEWS

ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കും നാല് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്കും ലോകസഭയിലേക്ക് മത്സരിക്കാമെങ്കില്‍ എന്തുകൊണ്ട് രാജ്യസഭാംഗമായ ജോസ് കെ മാണി നിയമസഭയിലേക്ക് മത്സരിച്ചുകൂടാ? രാജ്യസഭയില്‍ ഭൂരിപക്ഷം ഉണ്ടായിട്ടും കോണ്‍ഗ്രസ് എതിര്‍ക്കുന്ന ബില്ലുകള്‍ പോലും ബിജെപി പാസാക്കുമ്പോള്‍ ഒരു രാജ്യസഭാ സീറ്റിനെ കുറിച്ച് എന്തിന് വേവലാതിപ്പെടണം? കെഎം മാണി വിറക് വെട്ടിയും വെള്ളം കോരിയും ഉണ്ടാക്കിയ പാര്‍ട്ടി പിടിക്കാന്‍ ജോസഫ് കുറുക്കു വഴി തേടുമ്പോള്‍ മത്സരിച്ച് ജയിച്ചു കാണിക്കേണ്ട ബാധ്യത ജോസ് കെ മാണി ഏറ്റെടുക്കട്ടെ...

Britishmalayali
kz´wteJI³

സെപ്റ്റംബര്‍ മാസം 23-ാം തീയതി പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന് നിര്‍ണായകമാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയേണ്ടിവരും. ഒരു സീറ്റ് കൂടുതല്‍ ലഭിച്ചത്കൊണ്ട് ഇവിടെ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. അതേസമയം, കേരള കോണ്‍ഗ്രസ് എന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് അതിനിര്‍ണായകമാണ്. കേരള കോണ്‍ഗ്രസിന്റെ കഴിഞ്ഞ 60 കൊല്ലത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവായിരുന്ന, അമ്പതുകൊല്ലത്തില്‍ അധികം ആ മണ്ഡലത്തിലെ ജനപ്രതിനിധി ആയിരുന്ന കെ എം മാണി മരിച്ച ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് ആ പാര്‍ട്ടിയുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്.

സ്വാഭാവികമായും ആ പാര്‍ട്ടിയില്‍ അധികാര വടംവലി നടക്കുന്നതുകൊണ്ട് മത്സരിക്കുന്നത് ആര് എന്ന കാര്യത്തിലും ജയിക്കുന്നത് ആര് എന്ന കാര്യത്തിലും തര്‍ക്കമുണ്ട്. യുഡിഎഫിന്റെ പൊതുനിലപാട് ജോസ് കെ മാണി അവിടെ മത്സരിക്കരുത് എന്നതാണ്. കാരണം, ലോക്സഭയില്‍ ആറുമാസം കൂടി കാലാവധി ബാക്കിയുള്ളപ്പോള്‍ രാജിവെച്ച് രാജ്യസഭയിലേക്ക് പോയ ജോസ് കെ മാണി അന്ന് കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടാക്കിയ അസ്വസ്ഥത വീണ്ടും വളര്‍ത്തുകയും ഇനി അഞ്ച് കൊല്ലം കൂടി ബാക്കിയുള്ള ഒരു രാജ്യസഭാ സീറ്റ് ഇടതുപക്ഷത്തിന് ബോധപൂര്‍വം അടിയറവെക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസ് ഒരു വലിയ വിഷയമാക്കി തന്നെ ഉയര്‍ത്തും.

ഇപ്പോള്‍, ജോസ് കെ മാണി രാജിവച്ചാല്‍ പകരം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിക്കുക ഇടതുപക്ഷം ആയിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ലാതിരിക്കവെ എന്തിന് ഒരു രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തി എന്ന ചോദ്യമുയരും. അതിനുള്ള മറുപടി വളരെ ലളിതമാണ്. ഇപ്പോഴും രാജ്യസഭയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉണ്ടായിട്ടും കോണ്‍ഗ്രസ് എതിര്‍ക്കുന്ന ഒരു ബില്ല് പോലും തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ പോലും പലപ്പോഴും ഒരു വിഷയത്തില്‍ പല നിലപാട് എടുക്കുന്നു. ഒട്ടേറെ രാജ്യസഭാ എംപിമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേരുന്നു.ആ സാഹചര്യത്തില്‍ ഒരു രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടതുകൊണ്ട് രാജ്യത്തോ സംസ്ഥാനത്തോ കോണ്‍ഗ്രസിന് ഒന്നും സംഭവിക്കുകയില്ല.

അതേസമയം, ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ തോല്‍വി ഏറ്റുവാങ്ങിയാല്‍ യുഡിഎഫിനും കോണ്‍ഗ്രസിനും നഷ്ടം തന്നെയാണ്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അരനൂറ്റാണ്ടില്‍ അധികമായി സ്വന്തമാക്കിയിരിക്കുന്ന ഒരു സീറ്റ് നഷ്ടപ്പെടുന്നത് അത്ര നിസ്സാരകാര്യമല്ല. കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കെ എം മാണിയുടെ പിന്‍ഗാമി ആര് എന്ന് തെളിയിക്കുന്നതിനുള്ള ഏറ്റവും ആദ്യത്തേതും ഏറ്റവും മികച്ചതുമായ അവസരമാണ്. താനാണ് പാര്‍ട്ടിയുടെ നേതാവ് എന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുന്ന പി ജെ ജോസഫിനെ സംബന്ധിച്ചിടത്തോളം ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ അത്രയും തിരിച്ചടി നല്‍കാന്‍ കഴിയുന്ന മറ്റൊന്നില്ല. ജോസ് കെ മാണിയോടൊപ്പം നില്‍ക്കുന്ന മാണിയുടെ അനുയായികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നേതാവ് കരുത്തനാണ് എന്നും ഏത് വെല്ലുവിളിയും ഏറ്റെടുക്കും എന്നും തീരുമാനിക്കാനും അതനുസരിച്ച് നിലപാടുകള്‍ ഉറപ്പിക്കാനും പറ്റിയ അവസരമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category