1 GBP = 92.00 INR                       

BREAKING NEWS

വിജയത്തിനു ശേഷം ദേശീയഗാനം മുഴങ്ങിയപ്പോഴും ഇന്ത്യന്‍ പതാക കണ്ടപ്പോഴും തനിക്ക് കണ്ണീര്‍ നിയന്ത്രിക്കാനായില്ല; വിജയത്തിനു ശേഷം തനിക്കുണ്ടായ വികാരം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ സാധിക്കുന്നതുമല്ല; ഏറെ നാള്‍ കാത്തിരുന്ന ഈ സ്വപ്നം തന്റെ മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയില്ലാതെ സാധ്യമാകില്ലായിരുന്നു: ഇന്ത്യയുടെ പുതിയ സ്‌പോര്‍ട്‌സ് ഐക്കണായി പിവി സിന്ധു; ബാഡ്മിന്റണിലെ ഇന്ത്യന്‍ വസന്തം വിജയ നിമിഷത്തെ ഓര്‍ത്തെടുക്കുമ്പോള്‍

Britishmalayali
kz´wteJI³

ഹൈദരാബാദ്: ദേശീയ ഗാനം മുഴങ്ങിയപ്പോള്‍, ഇന്ത്യന്‍ പതാക കണ്ടപ്പോള്‍ എനിക്കെന്റെ കണ്ണീര്‍ നിയന്ത്രിക്കാനായില്ല.... ഏറെ നാള്‍ കാത്തിരുന്ന ഈ സ്വപ്നം തന്റെ മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയില്ലാതെ സാധ്യമാകില്ലായിരുന്നു.... കലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വര്‍ണം നേടിയതിനു പിന്നാലെ പി.വി സിന്ധു ഇങ്ങനെ കുറിച്ചു. വിജയത്തിനു ശേഷം ദേശീയഗാനം മുഴങ്ങിയപ്പോഴും ഇന്ത്യന്‍ പതാക കണ്ടപ്പോഴും തനിക്ക് കണ്ണീര്‍ നിയന്ത്രിക്കാനായില്ല. കഴിഞ്ഞ ദിവസത്തെ വിജയത്തിനു ശേഷം തനിക്കുണ്ടായ വികാരം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ സാധിക്കുന്നതല്ലെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു. ഈ കുറിപ്പ് സോഷ്യല്‍ മീഡിയില്‍ വൈറലാണ് ഇപ്പോള്‍. ഏറെ നാള്‍ കാത്തിരുന്ന ഈ സ്വപ്നം തന്റെ മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയില്ലാതെ സാധ്യമാകില്ലായിരുന്നുവെന്നും സിന്ധു കുറിച്ചു.

തനിക്കെതിരെ തുടര്‍ച്ചയായി ചോദ്യം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വിജയമെന്ന് പിവി സിന്ധു പറയുന്നു. വിമര്‍ശനങ്ങള്‍ക്കും കടുത്ത ചോദ്യങ്ങള്‍ക്കും റാക്കറ്റ് കൊണ്ട് ഉത്തരം നല്‍കാനായിരുന്നു എനിക്കിഷ്ടം. ഇത്തവണ എനിക്കത് സാധിച്ചു. വളരെയധികം വൈകാരികമായ നാളുകളായിരുന്നു കഴിഞ്ഞു പോയതെന്നും സിന്ധു പറഞ്ഞു. ''ആദ്യ ലോക ചാമ്പ്യന്‍ഷിപ്പിലെ തോല്‍വി എന്നെ വളരെയധികം നിരാശപ്പെടുത്തി. കഴിഞ്ഞ വര്‍ഷവും തോല്‍വി ഏറ്റുവാങ്ങിയതോടെ സങ്കടത്തിനൊപ്പം ദേഷ്യവും ശക്തമായി. പിന്നാലെ, പല കോണുകളില്‍ നിന്ന് ചോദ്യവുമുയര്‍ന്നു. എന്തുകൊണ്ട് ലോക ചാമ്പ്യന്‍ഷിപ്പില്‍ ജയിക്കാന്‍ കഴിയുന്നില്ലെന്ന ചോദ്യം നേരിടേണ്ടി വന്നു. ഇത്തവണ മത്സരത്തിന് ഇറങ്ങുമ്പോള്‍ സ്വാഭാവികമായി കളിക്കാന്‍ ഞാന്‍ തയ്യാറെടുത്തു. ആശങ്കയുന്നും ഇല്ലായിരുന്നു. മനസിനെ അങ്ങനെ പാകപ്പെടുത്തിയിരുന്നു. ഈ മനസാന്നിധ്യം ഇപ്രാവശ്യം തുണയ്ക്കുകയും ചെയ്തു എന്ന് സിന്ധു പറയുന്നു.

2016 റിയോ ഒളിമ്പിക്സ് ഫൈനലില്‍ സ്‌പെയിനിന്റെ കരോളിന മരിനെതിരെ ആദ്യ ഗെയിം സ്വന്തമാക്കിയതിനുശേഷം തോറ്റതില്‍ തുടങ്ങുന്നു സിന്ധുവിന്റെ ഫൈനല്‍ വീഴ്ചകള്‍. അന്നുമുതല്‍ ഇതുവരെ പത്തു ഫൈനലുകളിലാണ് സിന്ധു തോല്‍വിയറിഞ്ഞത്. ഇതോടെയാണ് താരത്തിനെതിരെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഇന്ന് നിശ്ചയദാര്‍ഡ്യത്തിന്റെ പര്യായമാണ് സിന്ധു. ഞായറാഴ്ച നടന്ന ഫൈനലില്‍ ലോക റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (217, 217) മറികടന്നാണ് സിന്ധു ലോക ബാഡ്മിന്റണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയത്. ലോക നാലാം നമ്പര്‍ താരത്തെ റാങ്കിങ്ങില്‍ അഞ്ചാമതുള്ള സിന്ധു വെറും 38 മിനിറ്റിനുള്ളില്‍ അടിയറവുപറയിച്ചു. സിന്ധുവിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലായിരുന്നു ഇത്.

2017-ല്‍ നൊസോമി ഒക്കുഹാരയോടും 2018-ല്‍ സ്പെയിനിന്റെ കരോളിന മരിനോടും തോല്‍വിയായിരുന്നു ഫലം. 2013, 14 വര്‍ഷങ്ങളില്‍ സിന്ധു വെങ്കലം നേടിയിരുന്നു. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു മെഡല്‍ നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി. ഫോബ്സ് മാസികയുടെ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഏഴാമത്തെ വനിതാ താരമാണ് പി.വി സിന്ധു. റിയോ ഒളിംപിക്സില്‍ വെള്ളിമെഡല്‍ നേടിയപ്പോള്‍ സിന്ധുവിന് ലഭിച്ചത് 20 കോടിയുടെ ഉപഹാരങ്ങളാണ്. സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മ്മാണക്കമ്പനി ലീ നിങ്ങുമായി ഒപ്പിട്ടത് 50 കോടിയുടെ കരാര്‍. എന്നാല്‍ സിന്ധു ഇന്ത്യന്‍ സ്പോര്‍ട്സിലെ എക്കാലത്തെയും വലിയ ഐക്കണായി ഉയരുകയാണ് സിന്ധു. സിന്ധുവിന്റെ ലോകകിരീട വിജയം ഒരു സ്മാഷിലൂടെയായിരുന്നു. ബാക്ക് കോര്‍ട്ടില്‍നിന്നുള്ള ആ സ്മാഷിന് ആധികാരിക വിജയത്തിന്റെ കരുത്തുണ്ട്. സിന്ധുവിന്റെ ജീവിതം സിനിമയാക്കാനുള്ള ഒരുക്കവും തുടങ്ങി.

പ്രശസ്ത നടനും നിര്‍മ്മാതാവുമായ സോനു സൂദാണ് സ്‌പോര്‍ട്‌സ് ബയോപിക്കിന്റെ അണിയറയില്‍. 2017ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ പേര് 'സിന്ധു' എന്നു തന്നെ. ചിത്രത്തില്‍ പുല്ലേല ഗോപീചന്ദിന്റെ റോള്‍ സോനു തന്നെ കൈകാര്യം ചെയ്യുമെന്നറിയിച്ചിരുന്നു. സിന്ധുവിന്റെ വേഷം അവതിരിപ്പിക്കുന്നത് ആരെന്നത് സസ്പെന്‍സാണിപ്പോഴും. അടുത്ത വര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തും. 1995 ജൂലൈ 5ന് ഹൈദരാബാദിലെ ഒരു പരമ്പരാഗത സ്‌പോര്‍ട്‌സ് കുടുംബത്തിലായിരുന്നു സിന്ധുവിന്റെ ജനനം. അച്ഛന്‍ പി രമണയും അമ്മ പി വിജയയും നാഷണല്‍ ലെവല്‍ വോളിബോള്‍ താരങ്ങളായിരുന്നു. 1986-ല്‍ സിയോളില്‍ നടന്ന ഏഷ്യാഡില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന സിന്ധുവിന്റെ അച്ഛന്‍ 2000-ലെ അര്‍ജ്ജുന അവാര്‍ഡ് ജേതാവാണ്. ചേച്ചി പിവി ദിവ്യ ഹാന്‍ഡ് ബോള്‍ ദേശീയ താരമാണ്. അച്ഛനുമമ്മയും ശ്വസിച്ചിരുന്നത് വോളിബോള്‍ ആയിരുന്നെങ്കിലും സിന്ധുവിന്റെ താല്പര്യം മറ്റൊന്നായിരുന്നു. ബാല്യകാലം തൊട്ടേ സിന്ധുവിന്റെ ആരാധനാപാത്രം 2001-ലെ ഓള്‍ ഇംഗ്ലണ്ട് ഓപ്പണിലെ ചാമ്പ്യനായ പുല്ലേല ഗോപിചന്ദ് ആയിരുന്നു. അദ്ദേഹത്തിന്റെ വഴി പിന്തുടര്‍ന്ന് എട്ടാം ക്ളാസുമുതല്‍ ബാഡ്മിന്റണ്‍ റാക്കറ്റേന്തിത്തുടങ്ങി സിന്ധു.

ഇന്ത്യന്‍ റെയില്‍വെയ്‌സിന്റെ സെക്കന്ദരാബാദിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ എഞ്ചിനീയറിങ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍സിന്റെ ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ മെഹ്ബൂബ് അലി എന്ന പരിശീലകന്റെ കീഴിലായിരുന്നു തുടക്കം. പിന്നീട് ഗോപിചന്ദിന്റെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ തുടര്‍ പരിശീലനം. താമസിച്ചിരുന്നിടത്തുനിന്നും 56 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് നിത്യവും സിന്ധു ഗോപിചന്ദിന്റെ അക്കാദമിയില്‍ പരിശീലനത്തിനെത്തിയിരുന്നത്. 2009-ല്‍ കൊളംബോയില്‍ നടന്ന സബ്ജൂനിയര്‍ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ആയിരുന്നു കന്നി അന്താരാഷ്ട്ര അങ്കം. അതില്‍ സിന്ധു മൂന്നാം സ്ഥാനത്തെത്തി. 2010 -ല്‍ ഇറാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സില്‍ വെള്ളി. അതേവര്‍ഷം അന്താരാഷ്ട്ര ജൂനിയര്‍ വേള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്, ഉബര്‍ കപ്പ് തുടങ്ങിയവയില്‍ സിന്ധു ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2013 യില്‍ മലേഷ്യന്‍ ഓപ്പണ്‍ നേടിക്കൊണ്ട് ആദ്യത്തെ ഗ്രാന്‍ഡ് പ്രി കിരീടം നേടിയ സിന്ധു അതേ വര്‍ഷം മക്കാവു ഓപ്പണ്‍ കിരീടവും നേടി. അതേ വര്‍ഷംതന്നെ സര്‍ക്കാര്‍ അര്‍ജുന അവാര്‍ഡ് നല്‍കി സിന്ധുവിനെ ആദരിക്കുകയും ചെയ്തു.

വേള്‍ഡ് ചാംപ്യന്‍ഷിപ്പുകളില്‍ 21 വിജയങ്ങള്‍ നേടിയിട്ടുള്ള സിന്ധു ലോക ചാംപ്യന്‍ഷിപ്പുകളിലെ ജയങ്ങളുടെ പട്ടികയില്‍ കരോലിന മാരിനും മുകളിലായി ഒന്നാം സ്ഥാനത്താണ്. സിന്ധുവിന്റെ കായിക രംഗത്തെ നേട്ടങ്ങള്‍ പരിഗണിച്ച് രാഷ്ട്രം പത്മശ്രീ, രാജീവ് ഗാന്ധി, ഖേല്‍ രത്ന പുരസ്‌കാരങ്ങളും നല്‍കി സിന്ധുവിനെ ആദരിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category