1 GBP = 94.40 INR                       

BREAKING NEWS

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കോണ്‍ഗ്രസ് ആദ്യം ദേശീയ വിഷയങ്ങളില്‍ ജനഹിതത്തിന് യോജിക്കുന്ന നിലപാട് എടുക്കുക; അന്ധമായ മോദി വിരോധം കൊണ്ട് നേടാന്‍ കഴിയുന്നത് ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടി എന്ന പദവി മാത്രം; തരൂരിനെ പോലെയുള്ള ആഗോള പൗരന്മാരുടെ കഴിവ് ഉപയോഗിക്കാതെ സംഘിചാപ്പ കുത്തി പുറത്ത് കളയുമ്പോള്‍ നഷ്ടം കോണ്‍ഗ്രസിന് മാത്രം; ശബരിമലയില്‍ സിപിഎമ്മിന് പറ്റിയത് കശ്മീരില്‍ കോണ്‍ഗ്രസിന് സംഭവിക്കുമ്പോള്‍..

Britishmalayali
kz´wteJI³

റ്റവും ഒടുവില്‍ സംഘിപ്പട്ടം ചാര്‍ത്തിക്കൊടുക്കാന്‍ എല്ലാവരും തമ്മില്‍ മത്സരിക്കുന്നത് ശശി തരൂരിനാണ്. മോദിയുടെ എല്ലാ കാര്യങ്ങളും മോശമാണ് എന്നും മോദി രാജ്യദ്രോഹിയാണ് എന്നും ഒക്കെയുള്ള തരത്തിലുള്ള പ്രചരണങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുകയില്ല എന്ന തരൂരിന്റെ പ്രസ്താവനയാണ് നേതാക്കന്മാര്‍ നിരനിരയായി നിന്ന് അധിക്ഷേപിക്കുന്ന തലത്തിലേക്ക് വളരുന്നത്. സമാനമായ പ്രസ്താവന കോണ്‍ഗ്രസിലെ തലമുതിര്‍ന്ന പല നേതാക്കന്മാരും ഈ ദിവസങ്ങളില്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു. അഭിഷേക് സിങ്വി മുതല്‍ ജയറാം രമേശ് വരെയുള്ളവര്‍ കൃത്യമായ കാരണങ്ങള്‍ സഹിതം കോണ്‍ഗ്രസിന്റെ അന്ധമായ മോദിവിരോധം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതെയെ കുറിച്ച് പറഞ്ഞു കഴിഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യ എന്ന കോണ്‍ഗ്രസിന്റെ താല്ക്കാലിക പ്രസിഡന്റാകാന്‍ പോലും പരിഗണിച്ച നേതാവിനും ഇതേ അഭിപ്രായമാണ് ഉള്ളത്.

കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ ചുമതലക്കാരന്‍ ആര്‍ട്ടിക്കിള്‍ 370 വിഷയത്തില്‍ കോണ്‍ഗ്രസിനോട് ഭിന്നിച്ച് കൊണ്ട് പദവി പോലും രാജിവെച്ചു. ഗുജറാത്തിലെയും കശ്മീരിലെയും തെലുങ്കാനയിലെയും ആന്ധ്രയിലെയും കര്‍ണാടകയിലെയും ഒക്കെ കോണ്‍ഗ്രസിന്റെ രാജ്യസഭാ അംഗങ്ങള്‍ രാജിവെച്ച് ബിജെപിക്ക് ഒപ്പം ചേരുന്നു. ഈ സാഹചര്യത്തില്‍ എഴുത്തുകാരനും സാംസ്‌കാരിക നായകനും ആഗോള പൗരനുമായ ശശി തരൂര്‍ വ്യത്യസ്തമായ ഒരു അഭിപ്രായം പറയുമ്പോള്‍ എന്തുകൊണ്ടാണ് എല്ലാവരും കൂടി കടിച്ചുകീറി തിന്നാന്‍ ശ്രമിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

അങ്ങനെ മനസ്സിലാകുന്നില്ല എന്ന് പറയുന്നത് നുണയാകും. കാരണം, ശശി തരൂരിന്റെ തട്ടകം കേരളമാണ്. കേരളത്തില്‍ കോണ്‍ഗ്രസിന് പരമാവധി വോട്ടുകള്‍ ശേഖരിക്കണമെങ്കില്‍ മോദി വിരോധം രാവിലെയും വൈകുന്നേരവും ആഴത്തില്‍ പതിപ്പിച്ചു കൊണ്ടിരിക്കണം. ഉച്ചഭക്ഷണ സമയത്തും അത്താഴ സമയത്തുമൊക്കെ മോദിവിരോധം വിളമ്പിയാല്‍ മാത്രമേ ഇവിടുത്തെ ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടു എന്ന് നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ ധരിച്ച് വശായിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് ചെന്നിത്തല മുതല്‍ ഇങ്ങ് പ്രതാപന്‍ വരെയുള്ള നേതാക്കന്മാര്‍ സോണിയാഗാന്ധിക്ക് പ്രേമലേഖനം എഴുതി തുടങ്ങിയതിന്റെ കാരണം. ഇങ്ങനെ മലര്‍ന്ന് കിടന്ന് തുപ്പുകയും യാഥാര്‍ത്ഥ്യങ്ങളുടെ മേല്‍ കണ്ണടയ്ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ മനസ്സിലാക്കേണ്ടത് നിങ്ങള്‍ക്ക് കേരളത്തിലെ പത്ത് വോട്ടുകള്‍ മാത്രമാണ് ആവശ്യമെങ്കില്‍ അങ്ങനെയായിക്കോട്ടെ.

കോണ്‍ഗ്രസ് എന്ന് പറയുന്നത് കേരളത്തിന്റെ ഇട്ടാവട്ടത്തില്‍ ഒതുങ്ങേണ്ടുന്ന ഒരു പാര്‍ട്ടിയാണെന്ന് മോദി വിരോധികള്‍പോലും ആഗ്രഹിക്കുന്നില്ല. രാജ്യത്തെ ബിജെപിക്കെതിരായുള്ള ശരിബദലായി വളര്‍ന്നു വരേണ്ടത് കോണ്‍ഗ്രസ് തന്നെയാണ്. എന്നാല്‍, കണ്ണും അടച്ചുകൊണ്ട് മോദി ചെയ്യുന്ന എല്ലാകാര്യങ്ങളും എതിര്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ട് പോകുന്നത് ജനമനസ്സുകളില്‍ നിന്നാണ്. മോദി ചെയ്തു എന്നതുകൊണ്ടു മാത്രം ഒരു വിഷയത്തെയും എതിര്‍ക്കുകയില്ല എന്ന് തീരുമാനിക്കുകയാണ് ആദ്യം വേണ്ടത്. രണ്ടാമത് വേണ്ടത് ദേശീയ വിഷയങ്ങളില്‍ ഒരു പൊതുനിലപാട് എടുക്കുക എന്നതാണ്. കോണ്‍ഗ്രസിന് ഇത് രണ്ടും ഇപ്പോള്‍ കൈമോശം സംഭവിച്ചിരിക്കുന്നു.

മോദി എന്തുതരം പരിഷ്‌കാരം കൊണ്ടുവന്നാലും അതിനെ എതിര്‍ക്കുക എന്ന നയം രാഹുല്‍ ഗാന്ധിയും ഔദ്യോഗികമായി കോണ്‍ഗ്രസും തീരുമാനിക്കുമ്പോള്‍ സംഭവിക്കുന്നത് ജനമനസ്സുകളില്‍ നിന്ന് മാത്രമല്ല, കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന നേതാക്കന്മാരില്‍ നിന്ന് പോലും പാര്‍ട്ടി ഇല്ലാതാകുന്നു എന്നതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category