1 GBP = 91.50 INR                       

BREAKING NEWS

ഫെഡററെ വിറപ്പിച്ച ഇന്ത്യന്‍ യുവത്വം; സുമിത് നാഗല്‍ ടെന്നീസ് കോര്‍ട്ടിലെ പുത്തന്‍ താരോദയം; ഹരിയാനക്കാരന്‍ സ്വന്തമാക്കിയത് ഇതിഹാസത്തിനെതിരെ ഒരു സെറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഖ്യാതി; ആദ്യ ഗ്രാന്‍സ്ലാം മല്‍സരം തോറ്റെങ്കിലും സുമിത്തിന്റെ പോരാട്ട വീര്യത്തിന് കൈയടിക്കാം

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ടെന്നീസിലെ പുതിയ താരോദമായിരിക്കുകയാണ് യുവതാരം സുമിത് നാഗല്‍. ടെന്നീസീന്റെ ഏറ്റവും വലിയ വേദിയായ യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാമില്‍ കന്നിയങ്കത്തില്‍ തന്നെ ആരാധകരുടെ മനം കവര്‍ന്നന്നത് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കെതിരെ ഒരു സെറ്റ് നേടിയതോടെയാണ്. യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ടിലാണ് നാഗല്‍ ഫെഡററെ വിറപ്പിച്ചത്. തന്റെ ആദ്യ ഗ്രാന്‍സ്ലാം മല്‍സരം തോറ്റെങ്കിലും രണ്ടര മണിക്കൂര്‍ നീണ്ട വീറുറ്റ പോരാട്ടം സുമിത് നാഗല്‍ കാഴ്ചവച്ചു. (46, 61, 62, 64) ഫെഡററെ ഞെട്ടിച്ച് ആദ്യ സെറ്റ് കൈക്കലാക്കിയെങ്കിലും പിന്നീടുള്ള സെറ്റുകളില്‍ ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ തരത്തിനായില്ല. എങ്കിലും ഫെഡററുടെ പ്രശംസയ്ക്കു പാത്രമായിരിക്കുകയാണ് നാഗല്‍.

ലോകറാങ്കിങ്ങില്‍ 190ാം സ്ഥാനത്തുള്ള നാഗല്‍ ഫെഡറര്‍ക്കു ചേരുന്ന എതിരാളിയായിരുന്നില്ല. എന്നാല്‍ ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ ഫെഡറര്‍ക്കു വേണ്ടി ആര്‍പ്പു വിളിക്കാനെത്തിയ കാണികള്‍ നാഗലിന്റെ പ്രകടനത്തില്‍ ഞെട്ടി.ശക്തമായ ഫോര്‍ഹാന്‍ഡുകളുമായി കളം നിറഞ്ഞ നാഗല്‍ ആദ്യ സെറ്റില്‍ ഫെഡറര്‍ വരുത്തിയ 19 പിഴവുകള്‍ മുതലെടുത്ത് ബ്രേക്ക് പോയിന്റ് നേടി. തുടര്‍ന്നു 6-4ന് സെറ്റ് വരുതിയിലാക്കി.

എന്നാല്‍, അടുത്ത രണ്ട് സെറ്റുകളില്‍ സ്വതസിദ്ധമായ കളി പുറത്തെടുത്ത ഫെഡറര്‍ ഇരുപത്തിരണ്ടുകാരന്‍ സുമിത് നാഗലിനെ നിഷ്പ്രഭനാക്കി. സുമിതിനെ കാത്ത് ഉറച്ച ഒരു കരിയറുണ്ടെന്നാണു ഫെഡറര്‍ മല്‍സരശേഷം പറഞ്ഞത്. ഗ്രാന്റ്സ്ലാമില്‍ താരത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു യുഎസ് ഓപ്പണിലേത്. എടിപിയുടെ പുതിയ റാങ്കിങില്‍ 190ാം സ്ഥാനത്താണ് 22 കാരനായ നാഗല്‍. ഇത്തവണ യോഗ്യതാ റൗണ്ട് മല്‍സരം കളിച്ചെത്തിയാണ് താരം യുഎസ് ഓപ്പണിലേക്കു യോഗ്യ നേടിയത്. അരങ്ങേറ്റം ഫെഡറര്‍ക്കെതിരേ ആയിരുന്നെങ്കിലും നാഗല്‍ പതറിയില്ല. ആദ്യ സെറ്റില്‍ കണ്ണഞ്ചിപ്പിക്കുന്ന റിട്ടേണുകളിലൂടെ താരം ഫെഡററെ വിറപ്പിച്ചു. രണ്ടര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് നാഗല്‍ ഫെഡറര്‍ക്കു മുന്നില്‍ മുട്ടുമടക്കിയത്. വലിയ അനുഭവം ജയിക്കുന്നതോ തോല്‍ക്കുന്നതോയല്ല തന്നെ സംബന്ധിച്ച് പ്രധാനമെന്നും 20 ഗ്രാന്റ്സ്ലാമുകള്‍ നേടിയ ഒരു താരത്തിനെതിരേ കളിക്കാന്‍ ലഭിച്ച അനുഭവമാണ് ഏറ്റവും വലുതെന്നുമായിരുന്നു ഫെഡറര്‍ക്കെതിരായ മല്‍സരത്തിനു മുമ്പ് നാഗല്‍ പ്രതികരിച്ചത്.

കമന്റേറ്റര്‍മാര്‍ തന്നെക്കുറിച്ച് കളിക്കിടെ എന്താണ് പറയുകയെന്നു ശ്രദ്ധിക്കാന്‍ പോവുന്നില്ല. കാണികളുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടെന്നീസ് താരത്തിനെതിരേ കളിക്കുകയെന്നതാണ് ഏറ്റവും വലുതെന്നും നാഗല്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ മുന്‍ ടെന്നീസ് ഇതിഹാസം മഹേഷ് ഭൂപതിയുടെ കണ്ടെത്തല്‍ കൂടിയാണ് നാഗല്‍. 2007ലാണ് നാഗലിന്റെ പ്രതിഭയെ ഭൂപതി തിരിച്ചറിയുന്നത്. 2018ഓടെ ഇന്ത്യയില്‍ നിന്നും ആദ്യ ഗ്രാന്റ്സ്ലാം ചാംപ്യനെ സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ അപ്പോളോ മിഷന്‍ 2018 എന്ന പദ്ധതിയിലേക്കു നാഗലിനെ അദ്ദേഹം ഉള്‍പ്പെടുത്തുകയായിരുന്നു.

ആ സമയത്തു നാഗലിനു 10 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിംബിള്‍ഡണ്‍ കിരീടം 2015ലെ വിംബിണ്‍ഡണ്‍ ബോയ്‌സ് ഡബിള്‍സ് കിരീടം നേടിയതാണ് നാഗലിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. വിയറ്റ്‌നാമിന്റെ നാം വൊഹാങ് ലിക്കൊപ്പം മല്‍സരിച്ചാണ് താരം ഈ നേട്ടത്തിന് അവകാശിയായത്. ജൂനിയര്‍ ഗ്രാന്റ്സ്ലാം സ്വന്തമാക്കിയ ഇന്ത്യയുടെ ആറാമത്തെ താരമായും നാഗല്‍ മാറിയിരുന്നു. ഇതിനിടെ പരിക്ക് താരത്തിന്റെ കുതിപ്പിന് വേഗം കുറച്ചു. 2017ല്‍ തോളിനു നാഗല്‍ ശസ്ത്രക്രിയക്കു വിധേയനായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category