1 GBP = 88.70 INR                       

BREAKING NEWS

എല്ലുമുറിയെ പണിയെടുക്കുന്ന സൗദി മലയാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നാല് വര്‍ഷം കൂടി കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും സുന്ദരമായ ഫാന്റസി പാര്‍ക്കില്‍ പോയി അര്‍മാദിക്കാം; മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന റോളര്‍ സ്‌കേറ്ററില്‍ ആഘോഷം നടത്താം

Britishmalayali
kz´wteJI³

സൗദിയില്‍ നാല് വര്‍ഷത്തിനുള്ളില്‍ അത്യന്താധുനിക തീം പാര്‍ക്കായ സിക്സ് ഫ്ലാഗ്സ് ഖിദിയ തീം പാര്‍ക്ക് നിലവില്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളര്‍ സ്‌കേറ്റര്‍ ഇതിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് മാത്രമായിരിക്കും. മണിക്കൂറില്‍ 300 കിലോമീറ്ററായിരിക്കും ഈ റോളര്‍ സ്‌കേറ്ററിന്റെ വേഗത. എല്ലുമുറിയെ പണിയെടുക്കുന്ന സൗദി മലയാളികള്‍ക്ക് 2023 ആകുന്നതോടെ ഈ പാര്‍ക്കില്‍ പോയിരുന്ന് അര്‍മാദിക്കാമെന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷവാര്‍ത്ത തന്നെയാണ്.ഫാല്‍ക്കന്‍ ഫ്ലൈറ്റ് എന്നറിയപ്പെടുന്ന റോളര്‍ സ്‌കേറ്ററായിരിക്കും ഈ പാര്‍ക്കിന്റെ ഹൈലൈറ്റ്.

വലിയ റോബോട്ട് ഫാല്‍ക്കന്റെ രൂപത്തിലുള്ള നാല് കാരിയേജുകളുള്ള റോളര്‍ സ്‌കേറ്ററായിരിക്കുമിതെന്ന് ഇത് സംബന്ധിച്ച ഫൂട്ടേജുകള്‍ വെളിപ്പെടുത്തുന്നു. നിലവില്‍ ഏറ്റവും വേഗത്തില്‍ പായുന്ന റെക്കോര്‍ഡുള്ള അബുദാബിയിലെ ഫോര്‍മുല റോസ എന്ന റോളര്‍ സ്‌കേറ്ററിനെ സൗദിയില്‍ വരാന്‍ പോകുന്ന റോളര്‍ സ്‌കേറ്റര്‍ വേഗതയുടെ കാര്യത്തില്‍ മറികടക്കുമെന്നുറപ്പാണ്. ഫാല്‍ക്കന്‍ ഫ്ലൈറ്റ് റോളര്‍ സ്‌കേറ്ററില്‍ 16 സീറ്റുകളായിരിക്കുമുണ്ടായിരിക്കുക. ഉയര്‍ച്ചയും താഴ്ചയുമുള്ള ട്രാക്കുകളിലൂടെ ഈ റോളര്‍ സ്‌കേറ്റര്‍ കുതിച്ച് പായുന്ന മോക്ക് വീഡിയോ ആണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ലോകമെമ്പാട് നിന്നുമെത്തുന്നവര്‍ക്ക് അത്യന്താധുനികമായ രീതിയില്‍ സാഹസികതയും വിനോദവും പ്രദാനം ചെയ്യുകയാണ് തങ്ങള്‍ ഈ പാര്‍ക്ക് സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഈ പാര്‍ക്കിന് പുറകില്‍ പ്രവര്‍ത്തിക്കുന്ന ഖിദിയ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ മൈക്കല്‍ റെയ്നിന്‍ഗെര്‍ പറയുന്നത്.ഈ പ്രൊജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ വളരെ ആവേശമുണ്ടെന്നാണ് സിക്സ് ഫ്ലാഗ്സ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് കമ്പനിയുടെ പ്രസിഡന്റ് ഡേവിഡ് മാക് കിലിപ്സ് പ്രതികരിച്ചിരിക്കുന്നത്.

സിലിക്കോണ്‍ വാലിക്കും ഡിസ്നി ലാന്‍ഡിനും സൗദി ഈ പാര്‍ക്കൊരുക്കിക്കൊണ്ട് മധുരതരമായി മറുപടിയേകുന്നതിനാണ് ഒരുങ്ങുന്നത്. 79 ഏക്കറിലായിരിക്കും ഈ പാര്‍ക്ക് നിലവില്‍ വരുന്നത്. സിറ്റി ഓഫ് ത്രില്‍സ് എന്നറിയപ്പെടുന്ന ആറ് ഭാഗങ്ങളായിട്ടാണ് ഈ തീം പാര്‍ക്ക് നിലവില്‍ വരുന്നത്. ഡിസ്‌കവറി സ്പ്രിംഗ്സ്, സ്ട്രീം ടൗണ്‍, ടൈ്വലൈറ്റ് ഗാര്‍ഡന്‍സ്, വാലി ഓഫ് ഫോര്‍ട്യൂന്‍, ഗ്രാന്‍ഡ് എക്സ്പോസിഷന്‍ എന്നിവയാണിവ. റിയാദില്‍ നിന്നും 40 മൈലുകള്‍ അകലെ ഒരുക്കുന്ന ഈ പാര്‍ക്കില്‍ 28 ആകര്‍ഷണങ്ങളാണുണ്ടാവുക. ഇതില്‍ ഫാല്‍ക്കന്‍ ഫ്ലൈറ്റായിരിക്കും ഏറ്റവും ആകര്‍ഷകമായ സംഗതിയെന്നും ഇത് ദി സിറ്റി ഓഫ് ത്രില്‍സിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category