പരമോന്നത നീതിപീഠം അന്തിമവിധി പുറപ്പെടുവിക്കുകയും അന്ത്യശാസനം നല്‍കുകയും ചെയ്തിട്ടും കോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ കാതോലിക്ക ബാവയ്ക്ക് ഇണ്ടാസ് അയയ്ക്കുന്ന സര്‍ക്കാരിന് എങ്ങനെ ഇനി സുപ്രീംകോടതി വിധിയെ കുറിച്ച് മേനി നടിക്കാനാവും? ശബരിമലയുടെ പേരില്‍ ഭരണഘടന പറഞ്ഞ് വീമ്പിളക്കിയ സര്‍ക്കാര്‍ ഓര്‍ത്തഡോക്സ് സഭയെ ശത്രുപക്ഷത്ത് കാണുമ്പോള്‍ കോടതി വിധിക്ക് പുല്ലുവില കല്‍പ്പിക്കുന്നത് നവോത്ഥാന നായകരും കാണുന്നില്ലേ? ഇനിയെങ്ങനെ ഈ സര്‍ക്കാരിന് സുപ്രീംകോടതി വിധിയെ കുറിച്ച് മിണ്ടാന്‍ പറ്റും?
തിരുവനന്തപുരം: കേരളത്തില്‍ എത്ര ക്രൈസ്തവ സഭകള്‍ ഉണ്ടെന്ന് ക്രൈസ്തവര്‍ക്ക് പോലും നിശ്ചയമില്ല. പെന്തകോസ് സഭകളെ മാറ്റിവച്ചാല്‍ പൗരോഹിത്യ മേധാവിത്വമുള്ള സഭകള്‍ അതായാത് വ്യവസ്ഥാപിത സഭകള്‍ എന്ന് അവര്‍ അവകാശപ്പെടുന്ന സഭകള്‍ തന്നെ അനേകമുണ്ട്. കത്തോലിക്ക സഭ മാത്രമുണ്ട് മൂന്നു വിഭാഗം. ഈ മൂന്ന് കത്തോലിക്ക സഭകള്‍ക്കൊപ്പം കേരളത്തിലെ ക്രൈസ്തവ ജനസംഖ്യയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന മൂന്ന് സഭകളാണ് ഓര്‍ത്തോഡക്സ് സഭയും മാര്‍ത്തോമ സഭയും യാക്കോബ സഭയും തീര്‍ച്ചയായും സിഐഎസ് സഭ പോലുള്ള മറ്റു സഭകളുടെ പങ്കും ഞാന്‍ വിസ്മരിക്കുന്നില്ല.
ഇതില്‍ ഓര്‍ത്തഡോക്സ് സഭയും യാക്കോബ സഭയും ഓരേ ആചാരങ്ങള്‍ ഉള്ള രണ്ടു സഭകളുമാണ്. എന്നാല്‍ കാലാകാലങ്ങളായി ഇവര്‍ തമ്മില്‍ തര്‍ക്കം നിലനില്ക്കുകയും തമ്മില്‍ അധികാരത്തിന്റെ പേരില്‍ കലഹിക്കുകയും ചെയ്യന്നു. വര്‍ഷങ്ങളോളം നീണ്ട കേസിനൊടുവില്‍ സുപ്രീം കോടതി ഇതില്‍ തീര്‍പ്പു കല്പ്പിച്ചിരുന്നു. സുപ്രീം കോടതിയുടെ മുന്നിലെത്തിയ ഘടകങ്ങളും നിയമങ്ങളും പരിശോധിച്ച ശേഷം 1934ലെ ഭരണഘടനയാണ് ശരിയെന്നും അതിന്റെ അടിസ്ഥാനത്തില്‍ പല പള്ളികളിലെയും അധികാരം ഓര്‍ത്തഡോക്സ് സഭയ്ക്കാണെന്ന് വിധിച്ചിരുന്നു.
ഇതിനോട് പൂര്‍ണമായും യോജിക്കുന്നില്ല. ഒരു സുപ്രാഭതത്തില്‍ സാങ്കേതിക ന്യായങ്ങള്‍ നിരത്തി ഒരു വിഭാഗം മാത്രം വരുന്ന വിശ്വാസികള്‍ അവരുടെ വിശ്വാസ കേന്ദ്രം ഉപേക്ഷിക്കണം എന്നു പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്.. ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ക്കുള്ള ശ്രമം ഇല്ലാതെ പോകുകയും പല തവണ കോടതിയില്‍ കേസെത്തുകയും പല തവണ സുപ്രീം കോടതി തന്നെ ഇത് പരിഗണിക്കുകയും അന്തിമ വിധി അസനിഗ്ദമായി പ്രഖ്യാപിക്കുകയം എല്ലാ അപ്പീലുകളും റിവ്യൂകളും തള്ളിക്കളയുകയും ചെയ്ത ശേഷം വിധി നടപ്പിലാക്കാന്‍ മടിക്കുന്ന സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇനി ഈ സര്‍ക്കാരിന്റെ മുന്നിലുള്ള ഏക വഴി ഈ വിധി നടപ്പിലാക്കുകയെന്നതാണ്. നഷ്ടം സംഭവിക്കുന്ന യാക്കോബക്കാര് ഓര്ത്തഡോക്സുകാരെുടെ ഔദാര്യം കൈപ്പറ്റിക്കൊണ്ട് ചില പള്ളികളെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ അത്യന്തികമായി അനുസരണയുടെയും സ്നേഹത്തിന്റെയും ക്ഷമയുടെയും വക്താക്കളായതുകൊണ്ട് ഒരു പക്ഷേ സ്നേഹത്തിന്റെ ഭാഷകളുടെയുള്ള ചര്‍ച്ചകളിലൂടെ സാധിച്ചെന്ന് വരാം. എന്നാല്‍ എനിക്ക് മനസിലാക്കാന്‍ കഴിയാത്തത് നാഴികയ്ക്ക് നാല്‍പ്പത് വട്ടം ഭരണഘടനയെയും സുപ്രീം കോടതിയെയും തൊട്ട് സത്യം ചെയ്യുന്ന പിണറായി വിജയന് സര്‍ക്കാര്‍ എന്തുകൊണ്ടാണ് സുപ്രീം കോടതി പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും സഭാ കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി നടപ്പിലാക്കാന്‍ വൈകുന്നത്. കൂടുതല്‍ കാണുവാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.