1 GBP = 91.50 INR                       

BREAKING NEWS

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ആറായിരത്തില്‍ അധികം റണ്‍സും 300 വിക്കറ്റും സ്വന്തം പേരില്‍; കേരള ക്രിക്കറ്റിന്റെ തലവരമാറ്റിയ 'ഇതരസംസ്ഥാന തൊഴിലാളി'; വട്ടംകറക്കുന്ന സ്പിന്നും മികച്ച ടൈമിങ്ങുമുള്ള പ്രതിഭ; എന്നിട്ടും ഒരിക്കല്‍ പോലും ഇന്ത്യന്‍ ടീമില്‍ ഇടമില്ല; അപൂര്‍വ റെക്കോഡിന് ഉടമയായി ജലജ് സക്‌സേന

Britishmalayali
kz´wteJI³

ഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പ്രധാനഘടകമായ ജലജ് സക്സേനയുടെ പേരില്‍ പുതിയ റെക്കോര്‍ഡ്. ഇന്ത്യ റെഡും ഇന്ത്യ ബ്ലൂവും തമ്മിലുള്ള ദുലീപ് ട്രോഫി മത്സരത്തിനിടെയാണ് സക്സേന പുതിയ റെക്കോര്‍ഡ് നേടിയത്. ആഭ്യന്തര ക്രിക്കറ്റില്‍ 6000 റണ്‍സും 300 വിക്കറ്റും നേടിയിട്ടും ഇന്ത്യന്‍ ജേഴ്സിയില്‍ ഇടം ലഭിക്കാത്ത ഏക താരമായിരിക്കുകയാണ് ഇപ്പോള്‍ ജലജ് സക്സേന. ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് സക്സേന. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ ടീമില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. നിലവില്‍ 113 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച സക്സേന 6044 റണ്‍സും 305 വിക്കറ്റും നേടിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ കഴിഞ്ഞ വര്‍ഷം സക്സേന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്നു. കൂടാതെ കഴിഞ്ഞ ഐ.പി.എല്‍ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെയും റോയല്‍ ചല്ലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും താരമായിരുന്നു ജലജ സക്സേന. കഴിഞ്ഞ നാല് സീസണിലും രഞ്ജിയിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ക്കുള്ള ലാല അമര്‍നാഥ് അവാര്‍ഡ് സക്സേന സ്വന്തമാക്കിയിരുന്നു. കേരളീയനല്ലെങ്കിലും മധ്യപ്രദേശില്‍ നിന്നെത്തി ഇപ്പോള്‍ മലയാളികളുടെ 'സ്വന്തമായി' മാറിയ കേരള രഞ്ജി ട്രോഫി താരമാണ് ജലക് സക്സേന. 'കേരള ക്രിക്കറ്റ് ടീമില്‍ ബംഗാളിയെപ്പോലെ പണിയെടുക്കുന്നവന്‍' എന്നാണ് താരത്തെ ആരാധകര്‍ സ്‌നേഹത്തോടെ വിശേഷിപ്പിക്കുന്നത്. തികച്ചും ശാന്തനാണ് കേരളത്തിന്റെ ഈ മറുനാടന്‍ ഓള്‍റൗണ്ടര്‍. ബാറ്റെടുത്താല്‍ റണ്‍സടിച്ചു കൂട്ടും പന്തെടുത്താല്‍ വിക്കറ്റ് എറിഞ്ഞിടുകയും ചെയ്യും. 2005-ല്‍ കേരളത്തിനെതിരേ തന്നെയായിരുന്നു സക്‌സേനയുടെ ഫസ്റ്റ്ക്ലാസ് അരങ്ങേറ്റം. ഇപ്പോഴിതാ അതേ ടീമിന്റെ രഞ്ജി സ്വപ്നങ്ങള്‍ക്കൊപ്പവും അദ്ദേഹമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category