1 GBP = 90.60 INR                       

BREAKING NEWS

മികച്ച തുടക്കം മുതലാക്കാതെ ഇന്ത്യന്‍ മുന്‍നിരയും മധ്യനിരയും; പിടിച്ചുകെട്ടാനുള്ള അവസരം പാഴാക്കി സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍; അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ശിവം ദൂബെയും അക്സര്‍ പട്ടേലും; തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളുമായി ഇടങ്കയ്യന്മാരുടെ മിന്നലാക്രമണം; എ ടീമുകളുടെ പോരില്‍ തിരുവനന്തപുരത്ത് ഇന്ത്യയെ വീഴ്ത്താന്‍ സൗത്താഫ്രിക്കയ്ക്ക് 328 റണ്‍സ് വിജയലക്ഷ്യം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇന്ത്യ എ ടീമിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ സൗത്താഫ്രിക്ക എ ടീമിന് 328 റണ്‍സ് വിജയലക്ഷ്യം. മഴ കാരണം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ സൗത്താഫ്രിക്കന്‍ നായകന്‍ തെംബെ ബാവുമ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 47 ഓവറുകളില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സാണ് ഇന്ത്യ നേടിയത്. ആറിന് 206 എന്ന നിലയില്‍ നിന്ന് ശിവം ദൂബെ അക്സര്‍ പട്ടേല്‍ എന്നിവര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളാണ് ഇന്ത്യക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഋതുരാജ് ഗെയ്കവാദ് 10(16) ശുഭ്മാന്‍ ഗില്‍ 46(47) എന്നിവര്‍ ചേര്‍ന്ന് 54 റണ്‍സ് നേടി. അന്മോല്‍പ്രീത് സിങ് 29(29), നായകന്‍ മനീഷ് പാണ്ഡെ 39(41) വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 37(32) ക്രുണാല്‍ പാണ്ഡ്യ 14(25) എന്നിവര്‍ക്ക് എല്ലാം തന്നെ മികച്ച തുടക്കം കിട്ടിയെങ്കിലും അത് മുതലാക്കി വലിയ ഇന്നിങ്സ് കളിക്കുന്നതിന് ആര്‍ക്കും തന്നെ കഴിഞ്ഞില്ല. ഏഴാമനായി ക്രീസിലെത്തി അര്‍ധ സെഞ്ച്വറി നേടിയ മുംബൈ ബാറ്റ്സ്മാന്‍ ശിവം ദൂബെ ആണ് 79*(60) ടോപ് സ്‌കോറര്‍. അക്സര്‍ പട്ടേല്‍ മികച്ച പിന്തുണയാണ് താരത്തിന് നല്‍കിയത്. 34 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച അക്സര്‍ പട്ടേല്‍ 60(36) അവസാന ഓവറുകളില്‍ നടത്തിയത് കൂറ്റനടികളാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category