1 GBP = 88.40 INR                       

BREAKING NEWS

വെള്ളാപ്പള്ളിയുടെ മകനുള്ള എന്ത് പ്രത്യേകതയാണ് ഗോകുലം ഗോപാലന്റെ മകനില്ലാത്തത്? തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാന്‍ കത്തെഴുതിയ പിണറായി ബൈജു ഗോപാലന് വേണ്ടിയും കത്തെഴുതുമോ? നാട്ടില്‍ ആര്‍ക്കും തൊടാന്‍ പറ്റാത്ത പ്രമുഖരുടെ മക്കള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അകത്താകുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത് എന്തൊക്കെ?

Britishmalayali
kz´wteJI³

ന്ന് മറ്റൊരു പ്രമുഖന്റെ മകന്‍ കൂടി ജയിലിലായ വാര്‍ത്ത വെളിയില്‍ വന്നിരിക്കുന്നു. ഗോകുലം ഗോപാലന്‍ എന്ന കേരളത്തിലെ അറിയപ്പെടുന്ന വ്യവസായിയുടെ മകനാണ് ദുബായ് ജയിലില്‍ കഴിഞ്ഞത്. പതിവ് പോലെ മറ്റ് നേതാക്കളുടെ മക്കളെ പോലെ ആദ്യം ചെക്ക് കേസിലാണ് അകപ്പെട്ടത്. അതിന് ശേഷം അത് മറികടക്കുന്നതിനായി വ്യാജ ഇമിഗ്രേഷന്‍ രേഖകളുണ്ടാക്കി യുഎഇക്ക് പുറത്ത് പോവുകയും ചെയ്തതിനാണ് ഇപ്പോള്‍ അകത്തായത്. സ്വാഭാവികമായും ഒരു ചോദ്യം പൊതുസമൂഹം ഉയര്‍ത്തുന്നു. വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകന് വേണ്ടി ഉയര്‍ത്തിയ ധാര്‍മിക രോഷവും സങ്കടവും എന്ത്കൊണ്ടാണ് ഗോകുലം ഗോപാലന്റെ മകന്‍ അകത്തായപ്പോള്‍ പിണറായിക്ക് ഇല്ലാത്തത് എന്നാണ്.

എന്തുകൊണ്ടാണ് ഗോകുലം ഗോപാലന്റെ മകന് വേണ്ടി ഒരു കത്ത് എഴുതാന്‍ പിണറായി വിജയന്‍ ധൃതി കാണിക്കാത്തത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടി അയച്ച ആ കത്തിലെ പേര് മാത്രം മാറ്റിയാല്‍ മതിയല്ലോ ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയുമായിരുന്നിട്ടും എന്തിനാണ് പിണറായി വിജയന്‍ മടിക്കുന്നത്. ഒരുപക്ഷേ കഴിഞ്ഞ തവണ ചെയ്തത് ബുദ്ധിമോശമാണ് എന്ന് മനസ്സിലാക്കിയതു കൊണ്ടണോ. അങ്ങനെ ആണെങ്കില്‍ ആശ്വസിക്കാം നമുക്ക്. ഒരു കാര്യത്തിലെങ്കിലും നമ്മുടെ മുഖ്യമന്ത്രിക്ക് വെളിവ് വന്നിരിക്കുന്നു. ഒരു വെളിവുമില്ലാത്ത ആളെപ്പോലെ പെരുമാറിയിരുന്ന നമ്മുടെ മുഖ്യമന്ത്രി ഒരു കാര്യത്തിലെങ്കിലും പെട്ടെന്ന് ബുദ്ധി ഉദിച്ചിരിക്കുന്നു. കൊള്ളാം സന്തോഷമുള്ള കാര്യമാണ്.

നാസില്‍ അബ്ദുള്ള എന്ന പാവപ്പെട്ട ഒരു മലയാളിയുടെ സ്വത്തിനും ജീവനുമില്ലാത്ത എന്ത് സുരക്ഷയാണ് അതിസമ്പന്നനായ തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടി അങ്ങ് ആവശ്യപ്പെട്ടത്. അത് തെറ്റാണ് എന്ന് തുറന്ന് സമ്മതിച്ചാലെ അങ്ങ് ഒരു ഇരട്ടച്ചങ്കനാണ് എന്ന് ഞങ്ങള്‍ അംഗീകരിക്കുകയുള്ളു. എന്തുകൊണ്ടാണ് നമ്മുടെ നേതാക്കളുടേയും സമുദായ പ്രനമാണിമാരുടേയുമൊക്കെ മക്കള്‍ എല്ലവരും ഇങ്ങനെ വിദേശ രാജ്യങ്ങളില്‍ തുടരെ തുടരെ അകത്താകുന്നത് എന്ന ചോദ്യത്തിന് കൂടെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരുടേയും സമുദായ പ്രമാണിമാരുടേയും കച്ചവടക്കാരുടേയും ഒക്കെ മക്കളും അടുത്ത ബന്ധുക്കളും ഒക്കെ എന്തുകൊണ്ടാണ് ദുബായിലും ഒമാനിലും ബഹ്‌റെനിലും ഒക്കെ ബിസിനസുകാരായി മാറുകയും ചിലരെങ്കിലും അകത്താവുകയും ചെയ്യുന്നത്. അത് ഇന്ത്യ രാജ്യത്തിലെ ഏറ്റവും വലിയ തട്ടിപ്പിന്റെ ലക്ഷണമാണ്.

ഒരു നേതാവിനെങ്കിലും തന്റെ മക്കളോ അരുമ ശിഷ്യരോ വിദേശത്തില്ലെങ്കില്‍ മാത്രം അത്ഭുതപ്പെട്ടാല്‍ മതി. ഇവരൊക്കെ സ്വന്തം പോക്കറ്റില്‍ നിന്ന് പണം എടുത്ത് വിദേശ്തത് പോകുന്നത് പോലും ഈ തട്ടിപ്പിന്റെ ലക്ഷണമാണ്. നാട്ടില്‍ അവര്‍ കൈക്കൂലി വാങ്ങിയാല്‍ അത് പിടിക്കപ്പെടും എന്നതുകൊണ്ടോ അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ പിന്നാലെ വരും എന്ന് കരുതുന്നതുകൊണ്ടോ, അതോ ഞങ്ങളെപ്പൊലെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ഒളിക്യാമറയുമായി പിന്നാലെ നടക്കും എന്ന് കരുതിയിട്ടോ ആണോ മക്കളെ പഠനത്തിനും ബിസിനസിനും ഒക്കെ വിദേശത്തേക്ക് അയക്കുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category