1 GBP = 88.70 INR                       

BREAKING NEWS

സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെ ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്നവര്‍ക്ക് ട്രോഫികള്‍; ആകാശച്ചാട്ടക്കാര്‍ ഒന്ന് ആഞ്ഞുപിടിച്ചാല്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടാം

Britishmalayali
kz´wteJI³

കാശചാട്ടത്തിന് ആവേശം പകര്‍ന്ന് ഫണ്ട് ശേഖരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ വീണ്ടും സമ്മാനങ്ങളുമായി ബ്രിട്ടീഷ് ചാരിറ്റി ഫൗണ്ടേഷന്‍. സെപ്റ്റംബര്‍ ഒന്നിനും പതിനഞ്ചിനും ഇടയ്ക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്നവര്‍ക്കാണ് ഇത്തവണ ട്രോഫികള്‍ നല്‍കുന്നത്. ഈ ഗ്രൂപ്പില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് ട്രോഫികള്‍ നല്‍കുന്നതാണ്. ഇതുവരെ ഓരോരുത്തരും സമാഹരിച്ച മൊത്തം തുക കണക്കാക്കാതെ സെപ്റ്റംബര്‍ ഒന്നു മുതല്‍ വിര്‍ജിന്‍ മണി ലിങ്കിലും ബാങ്ക് അക്കൗണ്ടിലും വന്നുചേര്‍ന്നു തുടങ്ങുന്ന ഫണ്ട് മാത്രമാവും പരിഗണിക്കുക.


സെപ്റ്റംബര്‍ 28 വരെ നടത്തുന്ന ഫണ്ട് സമാഹരണത്തിന്റെ മൊത്തം തുകയില്‍ ഏറ്റവും കൂടുതല്‍ സമാഹരിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് നേരത്തെതന്നെ ട്രോഫികള്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ വിദ്യാര്‍ഥികളുടെയിടയില്‍ നിന്നും ഏറ്റവും കൂടുതലുള്ള മൂന്നു പേര്‍ക്കും നല്‍കുന്നതാണ്. മാത്രമല്ല ആയിരം പൗണ്ടിനു മുകളില്‍ സമാഹരിക്കുന്നവര്‍ക്കും ട്രോഫികളുണ്ടായിരിക്കും. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചാരിറ്റി ഫൗണ്ടേഷന്റെ സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്.
 
ചാരിറ്റി ഫൗണ്ടേഷന് യാതൊരു സാമ്പത്തിക ബാധ്യതകളും വരുത്താതെ സ്‌പോണ്‍സര്‍മാരില്‍ നിന്നുമാണ് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതിന്റെ ചിലവുകള്‍ കണ്ടെത്തുക. പങ്കെടുക്കുന്ന വ്യക്തികള്‍ സമാഹരിക്കുന്ന തുകയില്‍ നിന്നും സ്‌കൈ ഡൈവിംഗ് ഏജന്‍സിക്ക് നല്‍കുന്ന ഫീസ് മാത്രമാണ് ഇതിന്റെ മറ്റ് ചിലവ്. സ്‌കോട്ട്ലന്റിലെ അബര്‍ഡീന്‍ അടക്കം യുകെയുടെ പല ഭാഗത്ത് നിന്നും മൈലുകള്‍ താണ്ടിയാണ് ഇംഗ്ലണ്ടിലെ സോള്‍സ്ബറിയില്‍ സെപ്റ്റംബര്‍ 28ന് സംഘടിപ്പിക്കുന്ന സ്‌കൈഡൈവിംഗ് ചാരിറ്റി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഇതുവഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് കേരളത്തിലെ പാവപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കുകയാണ് മുഖ്യലക്ഷ്യം. കൂടെ സ്വിണ്ടനിലെ സ്വീണ്ടന്‍ ആന്റ് വില്‍ഷയര്‍ ചില്‍ഡ്രന്‍സ് ഹിയറിങ് സൊസൈറ്റിയ്ക്ക് ചെറിയൊരു സഹായവും.

ഇനി ഒരു മാസത്തില്‍ താഴെ മാത്രം അവശേഷിച്ചിരിക്കുന്ന ഫണ്ട് സമാഹരണ യജ്ഞത്തില്‍ കൂടി ഇതുവരെ ഇരുപതിനായിരം പൗണ്ടില്‍ കൂടുതല്‍ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ട്. തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലടക്കം എല്ലാ വിധത്തിലുള്ള ജനസമൂഹങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ചുകൊണ്ടാണ് ഇതില്‍ പങ്കെടുക്കുന്നവര്‍ തുക കണ്ടെത്തുന്നത്. കലാകാരന്മാര്‍, പുരോഹിതര്‍, ഗായകര്‍, പാചകവിദഗ്ധര്‍ തുടങ്ങി യുകെയിലും കേരളത്തില്‍ നിന്നും സമൂഹത്തിന്റെ വിവിധ തുറയിലുള്ളവരാണ് ഈ ജീവകാരുണ്യ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്.

37 സ്‌കൈ ഡൈവേഴ്‌സിന്റെ ഫണ്ട് ശേഖരണം മികച്ച രീതിയില്‍ തന്നെ പുരോഗമിക്കുകയാണ്. 20000 പൗണ്ടോളമാണ് എല്ലാവരും ചേര്‍ന്ന് ശേഖരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് മലയാളിയുടെ സഹോദര സ്ഥാപനമായ മറുനാടന്‍ മലയാളി നേതൃത്വം നല്‍കുന്ന ആവാസ് എന്ന ചാരിറ്റി സംഘടനയുമായി ചേര്‍ന്നും ബ്രിട്ടനിലെ വിര്‍ജിന്‍ മണി അക്കൗണ്ടു വഴിയുമാണ് ഫണ്ട് ശേഖരണം നടത്തുന്നത്. ബ്രിട്ടന് പുറത്തുള്ളവര്‍ക്ക് ആശ്വാസിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കാം. എന്നാല്‍ വിര്‍ജിന്‍ മണി വഴി ലഭിക്കുന്ന ഗിഫ്റ്റ് എയ്ഡ് ലഭിക്കുകയില്ലായെന്നു മാത്രം.
ഇതില്‍ പങ്കെടുക്കുന്നവരുടെ പ്രത്യേക ആവശ്യ പ്രകാരമാണ് അവരുടെ നാട്ടിലുള്ള പ്രിയപ്പെട്ടവരുടെയും സംഭാവനകള്‍ സ്വീകരിക്കുവാന്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആവാസ് എന്ന ചാരിറ്റി അക്കൗണ്ട് മുഖേന സഹായം എത്തിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ അക്കൗണ്ടിലൂടെ സംഭാവനകള്‍ നല്‍കുമ്പോള്‍ ആരുടെ പേരിലാണോ നല്‍കുന്നത് അവരുടെ റഫറന്‍സ് നമ്പര്‍ തുക അയയ്ക്കുമ്പോള്‍ റഫറന്‍സ് ആയി വെയ്ക്കുവാന്‍ മറക്കരുത്. ഈ അക്കൗണ്ടിലേക്ക് വരുന്ന തുകകളുടെ വിവരങ്ങളടങ്ങിയ വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്. 

അക്കൗണ്ട് നമ്പറും മറ്റു വിശദാംശങ്ങളും ചുവടെ
Account Name: AWAS 
A/c No: 13740100078902 
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD 
Branch: THIRUVANANTHAPURAM PATTOM
ആവാസ് അക്കൗണ്ടില്‍ തുകയുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ചുവടെ:

അതേ സമയം യുകെയിലെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേയ്ക്കും സ്‌പോണ്‍സര്‍ഷിപ് തുകകള്‍ നേരിട്ട് ഇടാവുന്നതാണ്:
Name: British Malayali Chartiy Foundation
A/c No.72314320
Sort code:404708
Bank :HSBC Bank PLC
 
മുകളില്‍ കൊടുത്തിരിക്കുന്ന രണ്ട് അക്കൗണ്ടുകളിലേക്കും സംഭാവനകള്‍ നല്‍കുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന റെഫറന്‍സ് നമ്പര്‍ കൊടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ജനറല്‍ ഫണ്ടില്‍ വരവ് കണക്കാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് തുല്യമായി വീതിച്ചു നല്‍കുന്നതാണ്.
പങ്കെടുക്കുന്ന വ്യക്തികളുടെ പേരും റെഫറന്‍സ് നമ്പറും:
1, Simon Jacob. Ref :Sky01SJ
2, Annie Paliath, Ref: Sky02AP
3, Noel Philip,  Ref: Sky03NP
4, Stency Roy, Ref: Sky04SR
5, Soosan Philip. Ref: Sky05SP
6, Allwyn Xavier, Ref: Sky06AX
7, Laiju Manuel, Ref: Sky07LM
8, Cyril Gregorious Sakaria, Ref: Sky08CS
9, Jobin Mathew, Ref: Sky09JM
10, Joji Thomas, Ref: Sky10JT
11, Kiran Varkey, Ref: Sky11KV
12, Namshith Hashim, Ref: Sky12NH
13, Akshay Nair, Ref: Sky13AN
14, Sruthi Nair,  Ref: Sky14SN
15, Reynold Chittekatte, Ref: Sky15RC
16, Joel Manoj, Ref: Sky16JM
17, Bibin Abraham, Ref: Sky17BA
18,Tino Aranjani, Ref: Sky18TA
19, Kiran Shine, Ref: Sky19KS
20, Aneesh George, Ref: Sky20AG
21, Fr. George Abraham, Ref: Sky21FG
22, Renju Oommen, Ref: Sky22RO
23, SHALINI NANDILATH, Ref: Sky23SN
24, Biju Mathew, Ref: Sky24BM
25, Shajo Jose, Ref: Sky25SJ
26, Jose Cheriyan, Ref: Sky26JC
27, Silvi Thomas George, Ref: Sky27SG
28, Liyamol Milton, Ref: Sky28LM
29, Albin Stephen, Ref: Sky29AS
30, Jeen Mekkara,Ref: Sky30JM
31, Rhys Panvel Thomas, Ref: Sky31RT
32, Kalabhavan Dilip. Ref: Sky32KD
33, Jomon Kuriakose, Ref: Sky33JK
34, Jimmy Jacob, Ref: Sky34JJ.
35, Jiji Varikasseril, Ref: Sky35JV.
36, George Metteo, Ref: Sky36GM
37, Rahul Rajeev, Ref: Sky37RR.
സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കുന്നവരുടെ വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ചുവടെ:
 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category