1 GBP = 91.50 INR                       

BREAKING NEWS

ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് കിരീടവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനവും നേടിക്കൊടുത്തത് ഈ 28 കാരന്റെ മികവില്‍; യൂറോപ്പിലെ മികച്ച ഫുട്ബോള്‍താരം വിര്‍ജില്‍ വാന്‍ഡൈക്ക്; നേട്ടം മെസിയെയും റൊണാള്‍ഡോയെയും മറികടന്ന്

Britishmalayali
kz´wteJI³

നെതര്‍ലാന്‍ഡ്സ്: ഈ വര്‍ഷത്തെ മികച്ച താരം ലിവര്‍ പൂള്‍ താരതന്നെയാണെന്ന ഡച്ച് പരിശീലകന്‍ റൊണാള്‍ഡ് കോമന്‍ പ്രവചിച്ചത് അച്ചട്ടായി. മെസിയെയും റെണാള്‍ഡോയെയും മറികടന്ന് വാന്‍ഡൈക്ക് യുവേഫ പ്ലേയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. യൂറോപ്പില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഡിഫന്‍ഡര്‍ കൂടിയാണ് ഈ താരം. വോട്ടെടുപ്പില്‍ മെസിയെയും റൊണാള്‍ഡോയേക്കാളും ഭൂരിപക്ഷവോട്ടുകള്‍ കിട്ടിയത് വാന്‍ഡൈക്കാണ്.

ചാമ്പ്യന്‍സ് ലീഗ് സീസണിലെ മികച്ച ഡിഫന്‍ഡറായി തിരഞ്ഞെടുക്കപ്പെട്ടതും ഈ 28 കാരനാണ്. ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് കിരീടവും ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ രണ്ടാം സ്ഥാനവും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വാന്‍ഡൈക് വഹിച്ചത്. പി.എഫ്.എ പ്ലെയര്‍ ഓഫ് ദി ഇയറും പ്രീമിയര്‍ ലീഗിലെ മികച്ച താരവുമായ വാന്‍ഡൈക് ലോകതാരത്തിനുള്ള മത്സരത്തിലേക്ക് താനും യോഗ്യനെന്ന് തെളിയിച്ചു.

2018 ജനുവരിയില്‍ റെക്കോഡ് തുകക്ക് സതാംപ്ടനില്‍ നിന്നും ആന്‍ഫീല്‍ഡിലേക്ക് വാന്‍ഡൈകിനെ ക്ലോപ്പ് കൊണ്ടുവന്നപ്പോള്‍ നെറ്റിചുളിച്ചവര്‍ ഏറെയാണ്. ഒരു പ്രതിരോധനിര താരത്തിന് 75 ദശലക്ഷം പൗണ്ട് നല്‍കേണ്ട കാര്യമില്ലെന്ന് ക്ലോപ്പിനെ പലരും വിമര്‍ച്ചു. എന്നാല്‍ ക്ലോപ്പ് തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് പ്രതിരോധത്തിലെ മികച്ച പ്രകടനം കൊണ്ടാണ് വാന്‍ഡൈക് നന്ദി അറിയിച്ചത്.ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്‍സ് ലീഗ് കലാശപോരാട്ടത്തിലേക്കും പ്രീമിയര്‍ ലീഗ് നാലാം സ്ഥാനവും ലിവര്‍പൂളിന് നേടി കൊടുത്താണ് വാന്‍ഡൈക് വിമര്‍ശകരുടെ വായടപ്പിച്ചത്.

രണ്ടാം സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനവും ലിവര്‍പൂള്‍ നേടിയപ്പോള്‍ പ്രതിരോധ നിരയിലെ തന്റെ സ്ഥാനം എന്താണെന്ന് തെളിയിച്ചു ഡച്ച് താരം. ഈ സീസണില്‍ ലിവര്‍പൂള്‍ ആകെ വഴങ്ങിയത് ഒരു തോല്‍വി മാത്രമാണ്.

എന്നാല്‍ ലോക ഫുട്ബോളര്‍ പുരസ്‌കാരത്തിന് യോഗ്യന്‍ മെസിയാണെന്ന അഭിപ്രായമാണ് വാന്‍ഡൈകിനുള്ളത്. 'മെസിയാണ് മികച്ച താരം. ബാലന്‍ ഡി ഓറിന് അദ്ദേഹമാണ് യോഗ്യന്‍. എന്നെക്കുറിച്ച് ആലോചിക്കുന്നില്ല. എന്നാല്‍ പുരസ്‌കാരം തേടിയെത്തിയാല്‍ സ്വീകരിക്കും'. വാര്‍ത്തസമ്മേളനത്തില്‍ വാന്‍ഡൈക് അഭിപ്രായപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category