1 GBP = 90.60 INR                       

BREAKING NEWS

സ്റ്റാന്‍ഡ്സിലും ബാക് ലിഫ്റ്റിലും ഷോട്ട് സെലക്ഷനിലും എല്ലാം ആ പഴയ യുവി; തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡിനെ വിറപ്പിച്ച് കൂറ്റന്‍ സിക്സറുകള്‍ പായിച്ച് 26കാരന്‍; സൗരവ് ഗാംഗുലിക്കും യുവരാജ് സിങ്ങിനും ശേഷം ഇത്തരം പ്രഹരശേഷിയുള്ള മറ്റൊരു ഇടംകയ്യനെ ഇന്ത്യയില്‍ കണ്ടിട്ടില്ലെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത് വെറുതെ അല്ല; രാഹുല്‍ ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ അടുത്ത യുവ്രാജ് സിങ് ആകാന്‍ ശിവം ദൂബെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായി ശിവം ദുബെ. ഷോട്ട് സിലക്ഷനിലും ബാറ്റിങ് ശൈലിയിലും യുവരാജ് സിങ്ങിനെ ഓര്‍മിപ്പിക്കുന്ന ഇടംകൈയന്‍ ബാറ്റ്സ്മാന്‍ രഞ്ജി ട്രോഫിയില്‍, ബറോഡ താരം സ്വപ്നില്‍ സിങ്ങിനെ ഒരോവറില്‍ തുടര്‍ച്ചയായി 5 സിക്സിനു പറത്തി വീണ്ടും താരമായി. 'സൗരവ് ഗാംഗുലിക്കും യുവരാജ് സിങ്ങിനും ശേഷം, പന്ത് ഇത്ര ക്ലീനായി അടിച്ചു പറത്തുന്ന മറ്റൊരു ഇടംകൈ ഇന്ത്യന്‍ ബാറ്റ്സ്മാനെ കണ്ടിട്ടില്ല,' എന്നാണ് ശിവം ദുബെയെപ്പറ്റി സുനില്‍ ഗാവസ്‌കര്‍ പറഞ്ഞത്. മികവുറ്റ പ്രകടനത്തിലൂടെ ശിവം ദുബെയെ യുവരാജ് സിങ്ങിനോടാണ് എല്ലാവരും ഉപമിക്കുന്നത്. ഇന്നലെ ഇന്ത്യ എയ്ക്കായി മത്സരം രക്ഷിച്ചെടുത്ത ഇന്നിങ്സിലൂടെ ദുബെ ഓര്‍മപ്പെടുത്തിയതും യുവിയെത്തന്നെ.

തുടക്കത്തില്‍ പതുക്കെ റണ്‍ നേടാന്‍ തുടങ്ങിയെങ്കിലും പിന്നീട് വന്‍ റണ്‍വേട്ടയാണ് താരം നടത്തിയത്. 14 മല്‍സരങ്ങളിലെ 22 ഇന്നിങ്സുകളില്‍നിന്ന് 48.63 റണ്‍സ് ശരാശരിയില്‍ 924 റണ്‍സാണ് സമ്പാദ്യം. ഇതില്‍ രണ്ടു സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. 114 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇത്രയും മല്‍സരങ്ങളില്‍നിന്ന് 39 വിക്കറ്റുകളും നേടി. ഇതില്‍ രണ്ട് അഞ്ചു വിക്കറ്റ് നേട്ടങ്ങളും ഉള്‍പ്പെടുന്നു. 53 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

അതേസമയം, കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാതെ പോയത് ശിവത്തിന് വന്‍തിരിച്ചടിയായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നയിച്ച റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ അഞ്ചു കോടി രൂപയ്ക്ക് ടീമിലെടുത്ത ദുബെ, നാലു മല്‍സരങ്ങള്‍ മാത്രമാണ് കളിച്ചത്. 13.33 റണ്‍സ് ശരാശരിയില്‍ ആകെ നേടിയത് 40 റണ്‍സ്. വിക്കറ്റൊന്നും ലഭിച്ചുമില്ല. പ്രകടനം മോശമായതോടെ ടീമില്‍ സ്ഥിരാംഗത്വം ലഭിച്ചതുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category