1 GBP = 92.10 INR                       

BREAKING NEWS

പെട്ടെന്നുണ്ടായ ഹൃദയസ്തംഭനം ദുരിതക്കയത്തിലേക്ക് തള്ളിവിട്ടു; ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വീട്ടിലെത്തി തൊട്ടടുത്ത ദിവസം കുളിമുറിയില്‍ കുഴഞ്ഞു വീണു; ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തിരിച്ചറിഞ്ഞത് ഓര്‍മ നഷ്ടമായെന്ന ഞെട്ടിക്കുന്ന സത്യം; പഴയ കാലം വീണ്ടെടുക്കാന്‍ പണ്ടത്തെ മിമിക്രി വീഡിയോകള്‍ ടിവിയില്‍ നിരന്തരം കാണുന്നു; മിമിക്രി വേദികളില്‍ എ.കെ. ആന്റണിയും വെള്ളാപ്പള്ളി നടേശനും രാജഗോപാലും ആയി തിളങ്ങിയ രാജീവ് കളമശ്ശേരിക്ക് വേണ്ടത് സുമനസ്സുകളുടെ കരുണ

Britishmalayali
kz´wteJI³

കൊച്ചി: മിമിക്രി വേദികളില്‍ എകെ ആന്റണിയായി തിളങ്ങിയ രാജീവ് കളമശ്ശേരിയെ മലയാളികള്‍ എങ്ങനെ മറക്കും. ടിവിയില്‍ കാണുമ്പോള്‍ എല്ലാവരും പറയും ആന്റണിയെപ്പോലെ തന്നെയുണ്ടെന്ന്. പല പരിപാടികളിലും നമ്മള്‍ ആ മുഖം കണ്ട് ചിരിച്ചു. എന്നാല്‍ ഇപ്പോള്‍ ആ കലാകാരന്‍ എവിടെ ആണെന്നും എന്ത് അവസ്ഥയിലാണെന്നും പലര്‍ക്കും അറിയില്ല. ഓര്‍മകള്‍ നഷ്ടപ്പെട്ട് പഴയത് പോലെ സംസാരിക്കാനാകാതെ ആരോരുമറിയാതെ ജീവിക്കുകയാണ് രാജീവ്. ചിരിയുടെ ഒരായിരം അമിട്ടുകള്‍ പൊട്ടിച്ച ആ പഴയ ഓര്‍മകളേയും കളിയും ചിരിയും വിശേഷങ്ങളുമായി കയറി വരുന്ന കൂട്ടുകാരെയും കാത്തിരിക്കുകയാണ് രാജീവ് ഇപ്പോള്‍.

ഒരു മാസം മുമ്പ് പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് രാജീവിന്റെ ജീവിതത്തെ പ്രതീക്ഷിക്കാത്ത ദുരിതക്കയത്തിലേക്ക് തള്ളിയിട്ടത്. ഹൃദയ സ്തംഭനം അനുഭവപ്പെട്ട രാജീവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. സ്‌കാനിങ്ങിലൂടെ രക്തക്കുഴലുകളില്‍ ബ്ലോക്കുണ്ടെന്ന് കണ്ടെത്തിയ ഡോക്ടര്‍മാര്‍ അടുത്ത ദിവസം തന്നെ ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തു. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലെത്തിയ രാജീവ് അതിനടുത്ത ദിവസം കുളിമുറിയില്‍ കുഴഞ്ഞു വീണു.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് രാജീവിന് ഓര്‍മ നഷ്ടമാകുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. കുഴഞ്ഞ് വീണതിന് ശേഷം ആശുപത്രിയിലെത്തിച്ചത് മുതല്‍ സംസാരം വളരെ പതുക്കെ ആയിരുന്നു. പല കാര്യങ്ങളും ഓര്‍മ്മയില്‍ ഇല്ലാത്ത അവസ്ഥയിലായി. പിറ്റേന്ന് ഡോക്ടര്‍മാര്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഭാര്യ സൈനബയുടെയും മക്കളായ നസ്നിന്‍, നസ്റിന്‍, നെഹ്റിന്‍, നെഫ്സിന്‍ എന്നിവരുടെയൊന്നും പേരു പോലും പറയാന്‍ അപ്പോഴൊന്നും രാജീവിന് ഓര്‍മയുണ്ടായിരുന്നില്ല.

ദിവസവും ആറിലധികം ഗുളികകള്‍ കഴിക്കുന്നതിനൊപ്പം ഓര്‍മകളേയും കൂട്ടുകാരേയും തിരികെയെത്തിക്കലാണ് പ്രധാന മരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മാനസികമായി തളര്‍ന്ന് പോയെങ്കിലും സന്മനസുള്ള നിരവധി കൂട്ടുകാരുടെ സഹായവും സാമീപ്യവും രാജീവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുമെന്നാണ് വീട്ടുകാര്‍ പറയുന്നത്. പഴയ ഓര്‍മകള്‍ വീണ്ടെടുക്കാന്‍ പണ്ടത്തെ മിമിക്രി വീഡിയോകള്‍ ടി.വി.യില്‍ നിരന്തരമായി ഓടിക്കൊണ്ടിരിക്കും ആ വീട്ടില്‍.

എ.കെ. ആന്റണിയും വെള്ളാപ്പള്ളി നടേശനും ഒ. രാജഗോപാലും തുടങ്ങി നിരവധി വേഷങ്ങളില്‍ പകര്‍ന്നാടി. ഇപ്പോള്‍ പഴയ ആ ഓര്‍മകളെ തിരിച്ച് വിളിക്കാനായി കാത്തിരിക്കുകയാണ് ഈ അനുഗ്രഹീത കലാകാരന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category