1 GBP = 94.40 INR                       

BREAKING NEWS

എല്ലാവര്‍ക്കും നമസ്‌കാരം എന്ന് പറഞ്ഞ് പ്രസംഗം തുടങ്ങി; മലയാളം സംസാരിക്കുന്നത് കേട്ടപ്പോള്‍ തന്നെ നിറഞ്ഞ കയ്യടിയും സന്തോഷവും കൊണ്ട് സ്വീകരിച്ച് സദസ്സ്; രാജ്യത്തിന്റെ ഒരുമയ്ക്ക് എല്ലാ ഭാഷയിലെയും മാധ്യമങ്ങളും പ്രധാനമെന്നും ചിലര്‍ക്ക് ഭാഷ ഭിന്നിപ്പിക്കാനുള്ള ആയുധം മാത്രം; ഇന്ത്യയുടെ ശക്തി ആത്മാര്‍ത്ഥതയുള്ള ജനങ്ങളും സര്‍ക്കാരും; മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ താരമായി നരേന്ദ്ര മോദി

Britishmalayali
kz´wteJI³

കൊച്ചി: മനോരമ ന്യൂസിന്റെ മൂന്നാമത് ന്യൂസ് കോണ്‍ഗ്ലേവ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങ് ഡല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. മലയാളത്തില്‍ എല്ലാവര്‍ക്കും നമസ്‌കാരം എ്ന്ന് പറഞ്ഞ് തുടങ്ങിയ അദ്ദേഹ്തതിന്റെ പ്രസംഗത്തെ ഹര്‍ഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ഉദ്ഘാടന പ്രസംഗത്തിന് ശേഷം ആ സെഷനിലെ നന്ദി പ്രകാശനം ഉള്‍പ്പടെ കഴിയു്നനത് വരെ ലൈനില്‍ തുടര്‍ന്ന് മോദി നന്ദി പ്രകാശനം അവസാനിച്ച ശേഷമാണ് ലൈനില്‍ നിന്ന് പോയത്.

കേരളം തനിക്ക് എന്നും പ്രിയപ്പെട്ടതാണെന്നും കേരളത്തെ പ്രണാമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് സംവാദം അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ാഘാടനം ചെയ്ത് പറഞ്ഞു. വ്യക്തികളും പ്രസ്ഥാനങ്ങളും തമ്മിലുള്ള സംവാദം അനിവാര്യമെന്ന് മോദി ക്രിയാത്മക വിമര്‍ശനങ്ങളാണ് ഉണ്ടാവേണ്ടതെന്ന് മനോരമ ന്യൂസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പുതിയ ഇന്ത്യയ്ക്കായുള്ള വിശാല കാഴ്ചപ്പാടുകളുടെ ആശയഗോപുരം 'മനോരമ ന്യൂസ് കോണ്‍ക്ലേവ് 2019' ഇന്നു കൊച്ചിയില്‍. മാറ്റത്തിന്റെയും പൊളിച്ചെഴുത്തിന്റെയും കാലത്ത് രാജ്യത്തിനു മുന്നിലുള്ള സാധ്യതകളും പ്രതീക്ഷകളും വെല്ലുവിളികളും ആഴത്തില്‍ വിലയിരുത്താനും മുന്നോട്ടുള്ള കുതിപ്പിന് ആശയങ്ങളുടെ അടിത്തറ നല്‍കാനും 'പുതിയ ഇന്ത്യ' എന്ന വിഷയത്തിലുള്ള കോണ്‍ക്ലേവ് ആണ് പ്രധാനമന്ത്രി നേരിട്ട് ഉദ്ഘാടനം ചെയ്തത്.

രാജ്യത്ത് പുരോഗതിയില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം പ്രസംഗിച്ചു.കഴിവു തെളിയിക്കുന്നവര്‍ക്കുള്ളതാണ് പുതിയ ഇന്ത്യ. ഭാഷയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഭാഷയുടെ ശക്തി ഉപയോഗിക്കേണ്ടത് ഐക്യത്തിനു വേണ്ടിയാകണം. അതിന് മാധ്യമങ്ങള്‍ മുന്‍കൈയെടുക്കണമെന്നും മോദി പറഞ്ഞു. വ്യക്തികളും പ്രസ്ഥാനങ്ങളും തമ്മിലുള്ള സംവാദം അനിവാര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്രിയാത്മക വിമര്‍ശനങ്ങളാണ് ഉണ്ടാവേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിവിധ ഭാഷകള്‍ എന്നത് ഇന്ത്യയുടെ വൈവിദ്യമാണ്. ഇന്ത്യയിലെ വിവിധ ഭാഷകള്‍ പഠിക്കാന്‍ ഏവരും തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും പത്ത് ഭാഷകളിലെ ഓരോ വാക്കുകള്‍ വീതം പഠിച്ചാല്‍ നിരവധി വാക്കുകള്‍ നമുക്ക് പഠിക്കാന്‍ കഴിയും. അത്തരത്തില്‍ ഒരു വര്‍ഷം നിരവധി വാക്കുകള്‍ പഠിക്കാന്‍ കഴിയും. കഴിയുമോ എന്ന് സംശയിച്ചിരുന്ന പല കാര്യങ്ങളും ഇപ്പോള്‍ സാധ്യമാകും എന്ന് രാജ്യം തെളിയിക്കുകയാണ്. അതോടൊപ്പം തന്നെ യുവാക്കളെ അഭിനന്ദിക്കാനും മോദി മറന്നില്ല.

ബോള്‍ഗാട്ടിയിലെ ലുലു ഗ്രാന്‍ഡ് ഹയാത്ത് രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്ററാണ് വേദി. ഭരണ, രാഷ്ട്രീയ, കലാ-വ്യാവസായിക രംഗത്തെ പ്രമുഖര്‍ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ കൊച്ചിയില്‍ എത്തിയിരുന്നു. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എംപി, സിപിഐ നേതാവ് ഡി രാജ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുതിയ കാലത്തെ ഇന്ത്യന്‍ പ്രതീക്ഷകളും പ്രതിസന്ധികളും ചര്‍ച്ചയാവുന്ന വേദി, പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ആശയ വൈവിധ്യങ്ങളുടെ ഇന്ത്യന്‍ പരിച്ഛേദമാകും. കേരളത്തിന്റെ സന്തോഷത്തില്‍ തുടങ്ങി സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍ ചര്‍ച്ചചെയ്താണ് രാജ്യത്തിന്റെ പുതിയ ആകാശവും പുതിയഭൂമിയും മനോരമ ന്യൂസ് കോണ്‍ക്ലേവ് ആശയലോകത്തേക്ക് സമര്‍പ്പിക്കുന്നത്. എട്ടു സംവാദ വേദികളിലായി ഇരുപത്തിയേഴ് പ്രമുഖരാണ് സംവാദങ്ങളുടെ ഭാഗമാകുക. പുതിയ കാലത്തെ ദേശീയത, രാഷ്ട്രീയം, വിശ്വാസം, യുവത, കേരളത്തിന്റെ അവസരങ്ങള്‍, കലയുടെ സാമര്‍ഥ്യം എന്നീ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category