1 GBP = 88.40 INR                       

BREAKING NEWS

ഈ സെലക്ഷന്‍ വൈദേഹിക്കുള്ള മകന്റെ ആദരവ്; കണ്ടക്ടറായ അമ്മയുടെ വിയര്‍പ്പിന്റെ വിലയാണ് ഇനി അഥര്‍വ എറിയുന്ന ഓരോ പന്തിനും; യൂത്ത് എഷ്യാ കപ്പിനുള്ള ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ അഥര്‍വ അംഗമായത് കഷ്ടപാടുകളോട് പടവെട്ടി; ഇനിയുള്ള കഠിനാധ്വാനം ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള വിളിക്കായി

Britishmalayali
kz´wteJI³

മുംബൈ: ശ്രീലങ്കയില്‍ നടക്കുന്ന യൂത്ത് എഷ്യാ കപ്പിനുള്ള ഇന്ത്യന്‍ അണ്ടര്‍-19 ടീമിനെ കഴിഞ്ഞ ദിവസം ബി.സി.സിഐ പ്രഖ്യാപിച്ചപ്പോള്‍ അതു ഒരു അമ്മയുടെ കഷ്ടപാടിനുള്ള വിലയായി. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുംബൈ സ്വദേശിയായ 18-കാരന്‍ അഥര്‍വയുടെ അമ്മ വൈദേഹി അങ്കോലേക്കറാണ് ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളോട് പടവെട്ടി മകനെ അവന്റെ സ്വപ്നത്തിലേക്ക് കൈപിടിച്ചു നടത്തിയത്.

മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനു കീഴിലുള്ള ബൃഹത് മുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടില്‍ (ബെസ്റ്റ്) കണ്ടക്ടറാണ് വൈദേഹി. 2010-ല്‍ അച്ഛന്‍ മരിക്കുമ്പോള്‍ വെറും ഒമ്പതു വയസു മാത്രം പ്രായമുണ്ടായിരുന്ന അഥര്‍വയെ പിന്നീട് വൈദേഹി ഒറ്റയ്ക്കാണ് വളര്‍ത്തിയത്. മകന്റെ സ്വപ്നതുല്യമായ നേട്ടത്തിനു പിന്നാലെ വൈദേഹിയുടെ ഫോണിന് വിശ്രമം ലഭിച്ചിട്ടില്ല. നാല്‍പ്പതിനായിരത്തോളം അഭിനന്ദന സന്ദേശങ്ങളാണ് ഈ അമ്മയ്ക്ക് ലഭിച്ചത്.

'' സഹപ്രവര്‍ത്തകരില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും എനിക്ക് സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും എന്റെ നന്ദി. ഏറെ അഭിമാനം തോന്നുന്ന നിമിഷമാണിത്. എന്റെ ഭര്‍ത്താവും ബെസ്റ്റില്‍ കണ്ടക്ടറായിരുന്നു. വീട്ടിലെ ഏക വരുമാനവും അദ്ദേഹത്തിന്റേതായിരുന്നു. അദ്ദേഹത്തിന്റെ മരണം എന്നെ നിസ്സഹായയാക്കി. സുഹൃത്തുക്കള്‍ സഹായിച്ചതോടെ ഞാന്‍ വീട്ടില്‍ ട്യൂഷനെടുക്കാന്‍ ആരംഭിച്ചു. പിന്നീട് ഭാഗ്യംകൊണ്ട് ബെസ്റ്റിലെ ഭര്‍ത്താവിന്റെ ജോലി എനിക്കു ലഭിച്ചു. അതുകൊണ്ടാണ് എന്റെ മകന്റെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ എനിക്ക് സാധിച്ചത്'', വൈദേഹി പറയുന്നു.

'ഞാന്‍ എന്റെ പിതാവിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അച്ഛന്‍ എന്റെ കിടയ്ക്ക് അരികില്‍ ഒരു ക്രിക്കറ്റ് ബാറ്റ് വയ്ക്കുമായിരുന്നു. ഞാന്‍ വളര്‍ന്ന് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ ശേഷം എപ്പോഴോക്കെ നന്നായി കളിക്കുമോ അപ്പോഴോക്കെ അദ്ദേഹം നിരവധി സമ്മാനങ്ങള്‍ നല്‍കിയിരുന്നു. അത് ചിലപ്പോ ബാറ്റായിരിക്കാം ഗ്ലൗ ആയിരിക്കാം ഹെല്‍മെറ്റായിരിക്കാം ഇതെല്ലാം ഞാന്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഇനി എനിക്ക് ടീം ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് കഠിനാധ്വാനം ചെയ്ത് എത്തിപ്പിടിക്കാനുണ്ട്.അഥര്‍വ പറയുന്നു.

ഇടംകൈയന്‍ സ്പിന്നറായ അഥര്‍വ മുംബൈ റിസ്വി കോളേജ് ഓഫ് ആര്‍ട്‌സ്, സയന്‍സ് ആന്‍ഡ് കൊമേഴ്‌സിലെ വിദ്യാര്‍ത്ഥിയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബൈയില്‍ നടന്ന ഒരു പരിശീലന മത്സരത്തിനിടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് അഥര്‍വ. അന്ന് സച്ചിന്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് പതിഞ്ഞ ഒരു ജോഡി ഗ്ലൗസ് ഇന്നും അഥര്‍വ നിധിപോലെ സൂക്ഷിക്കുന്നു.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category