1 GBP = 88.40 INR                       

BREAKING NEWS

മോദി-അമിത്ഷാ കൂട്ടുകെട്ട് ഹിറ്റ്‌ലറുടെ ഭരണകാലത്തെ അനുസ്മരിപ്പിക്കുന്നു എന്ന് ഇമ്രാന്‍ ഖാന്‍ പറയുമ്പോള്‍ ചോദ്യവും ആശങ്കയും ഉത്തരവും അതില്‍ തന്നെ ഇല്ലേ..? എന്നിട്ടും എന്തിനായിരിക്കും മിസൈല്‍ എന്ന ഉമ്മാക്കി കാട്ടിയും നുഴഞ്ഞു കയറ്റക്കാരെ അയച്ചും പാക്കിസ്ഥാന്‍ സ്വയം പണി ഇരന്നു വാങ്ങുന്നത്? ഇന്‍ഡോ പാക് അതിര്‍ത്തിയില്‍ യുദ്ധം മണക്കുമ്പോള്‍

Britishmalayali
kz´wteJI³

വീണ്ടും ഒരു ഇന്ത്യ പാക് യുദ്ധത്തിന് കാഹളം മുഴങ്ങുന്നതായി രാജ്യാന്തര പ്രതിരോധ രംഗത്തെ വിദഗ്ധര്‍ ആശങ്കപ്പെടുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്ക് മാറി എന്നത് മാത്രമല്ല ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ധിച്ച വീര്യവും കെട്ടുറപ്പും ഇന്ത്യാ മഹാരാജ്യത്തിന് ആഗോളതലത്തില്‍ ലഭിക്കുന്ന പിന്തുണയും പ്രത്യേകിച്ച് അമേരിക്ക ഇസ്രയേല്‍ തുടങ്ങിയ വന്‍കിട രാജ്യങ്ങളില്‍ നിന്ന ലഭിക്കുന്ന പിന്തുണ ആശങ്കയ്ക്ക് കാരണമാണ്. ലോകത്തുള്ളൊരു സമാധാന പ്രേമിക്കും ആഗ്രഹിക്കാന്‍ കഴിയുന്നതല്ല ലോകത്തിലെ ഒരു തരത്തിലുള്ള യുദ്ധവും ആഗ്രഹിക്കില്ല. യുദ്ധം നടത്തുന്നത് നീര്‍ക്കോലികളും സിംഹവും തമ്മിലാണ് എങ്കില്‍ കൂടി നിരപരാധികളായ നിരവധിയാളുകള്‍ കൊല്ലപ്പെടും എന്നുള്ളതു കൊണ്ടാണ്.

യുദ്ധത്തെ എല്ലാവരും പേടിയോടെ നോക്കി കാണും. വെറും ഒരു അമ്പ് പോലും മനുഷ്യ ജീവനെടുക്കുന്ന കാലത്ത് അണുവായുധങ്ങള്‍ കൈവശമുള്ള രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കാണ് ആഹ്ലാദിക്കാന്‍ കഴിയുന്നത്. അതുകൊണ്ടു തന്നെ ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പോള്‍ സമാധാനപ്രേമികള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയട്ടെ നമുക്ക് യുദ്ധം വേണ്ട എന്ന്. എന്നാല്‍ അതുകൊണ്ട് മാത്രം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം ഒഴിവാകും എന്ന് കരുതാനും കഴിയില്ല. ഇന്ത്യയെ പോലെ കരുത്തുള്ള ഒരു രാജ്യത്തെ ആരെങ്കിലും ഇപ്പോള്‍ യുദ്ധം ചെയ്യും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാല്‍ പോലും വെറുതെ ഇരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇസ്രയേലും അമേരിക്കയുമൊക്കെ അവര്‍ക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ള രാജ്യങ്ങളെ ഒക്കെ മുന്‍പേ ചെന്ന് തീര്‍ക്കുന്ന സാഹചര്യത്തിലേക്ക് ഇന്ത്യയും നീങ്ങുകയാണ്.

നമ്മുചെ അയല്‍രാജ്യമായ പാക്കിസ്ഥാനാകട്ടെ നിരന്തരം പ്രകോപനങ്ങളിലൂടെ ഇന്ത്യയുടെ ബലം പരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഏറ്റവും ഒടുവില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടാനുണ്ടായ രണ്ട് സാഹചര്യങ്ങളായിരുന്നു. ഒന്ന് കാര്‍ഗില്‍ യുദ്ധവും മറ്റേത് ബാലാകോട്ടെ അക്രമവും. ഇപ്പോള്‍ പാക്കിസഥാന്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ ആശങ്കയോടെ മാത്രം കാണേണ്ടതാണ്. 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഒരു ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുകയും അതിന്റെ പേരില്‍ മേനി നടിക്കുകയും ചെയ്യുകയാണ് പാക്കിസ്ഥാനിലെ ഭരണാധികാരികള്‍. അതിന് മുന്‍പായി സെപ്റ്റംബറിലോ ഒക്ടോബറിലോ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം ഉണ്ടായേക്കും എന്ന് പ്രഖ്യാപിച്ചതാകട്ടെ ഒരു പാക്കിസഥാന്‍ മന്ത്രിയും.


ഇതിനു കൃത്യമായി തന്നെ മറുപടിയും പറഞ്ഞിരിക്കുന്നു. അനാവശ്യമായ പ്രകോപനങ്ങള്‍ കൈയും കെട്ടി നോക്കിയിരിക്കും എന്ന് ആരും കരുതരുത് എന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ന് ലേയില്‍ എത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞത് കാശ്മീരില്‍ എന്ത് മേന്മയാണ് പാക്കിസ്ഥാന് കാശ്മീരിനെ കുറിച്ച് പറയാന്‍ ഉള്ളത് എന്നാണ്. ഇതേ വിഷയമാണ് കുറേക്കാലമായി ലോകമനസാക്ഷിയോട് ഇന്ത്യ കുറേക്കാലമായി ചോദിക്കുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category