1 GBP = 88.60 INR                       

BREAKING NEWS

'15 വര്‍ഷത്തോളമായി ഞങ്ങളൊന്നിച്ച് ഈ വേദി പങ്കിടുന്നു; ഫുട്ബോളില്‍ ഇതുപോലൊന്ന് ഇതിന് മുന്‍പ് സംഭവിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല; ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്; എങ്കിലും ഒന്നിച്ച് ഇതുവരെ ഡിന്നര്‍ കഴിക്കാന്‍ സാധിച്ചിട്ടില്ല; ഭാവിയില്‍ അത് സംഭവിച്ചേക്കാമെന്ന്'റോണോ; എല്ലാം കേട്ട് സൗമ്യനായി ഒപ്പം മെസിയും; ഫുട്ബോള്‍ രാജാക്കന്മാരുടെ സൗഹൃദം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

മൊണാക്കോ: കളത്തിനു പുറത്ത് തങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറയുകയാണ് മെസ്സിയും റൊണാള്‍ഡോയും. യുവേഫയുടെ ഫുട്ബോള്‍ പുരസ്‌കാരദാന ചടങ്ങിലാണ് ഇരുവര്‍ക്കുമിടയിലെ സൗഹൃദത്തെക്കുറിച്ച് റൊണാള്‍ഡോ വാചാലനായത്.പുരസ്‌കാര സമര്‍പ്പണത്തിനു മുന്നോടിയായാണ് ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മെസ്സിയോടും റൊണാള്‍ഡോയോടും അവതാരിക ഏതാനും ചോദ്യങ്ങള്‍ ഉന്നയിച്ചത്.  ഇരുവര്‍ക്കുമിടയിലെ സൗഹൃദത്തെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചും ചോദ്യമുയര്‍ന്നു. മെസ്സിയേക്കാള്‍ വാചാലനായി കാണപ്പെട്ട റൊണാള്‍ഡോയുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. റൊണാള്‍ഡോയുടെ പ്രതികരണം കേട്ട് ചെറുചിരിയോടെ മെസ്സിയും അടുത്തിരുന്നു.

'' 15 വര്‍ഷത്തോളമായി ഞങ്ങളൊന്നിച്ച് ഈ വേദി പങ്കിടുന്നു. ഫുട്ബോളില്‍ ഇതുപോലൊന്ന് ഇതിന് മുന്‍പ് സംഭവിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഒരേയാളുകള്‍, ഒരേ വേദിയില്‍, ഇങ്ങനെ എപ്പോഴും. അതത്ര എളുപ്പമുള്ള കാര്യമല്ല. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. എങ്കിലും ഒന്നിച്ച് ഇതുവരെ ഡിന്നര്‍കഴിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഭാവിയില്‍ അത് സംഭവിക്കുമെന്നാണ് എന്റെ പ്രതീക്ഷ. സ്‌പെയിനില്‍ കളിക്കുന്നത് ഞാന്‍ മിസ് ചെയ്യുന്നുണ്ട്'', റൊണാള്‍ഡോ പറഞ്ഞു.' ഞങ്ങള്‍ക്കിടയിലെ പോരാട്ടത്തിന് 15 വര്‍ഷത്തെ പഴക്കമുണ്ട്. ഇദ്ദേഹം (മെസ്സി) എന്നെയും ഞാന്‍ മെസ്സിയേയും പരസ്പരം പ്രചോദിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഫുട്ബോള്‍ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നത് നല്ലതാണെന്നു തോന്നുന്നു. അതില്‍ ഞാനുണ്ട്. തീര്‍ച്ചയായും മെസ്സിയുമുണ്ട്.'

അതേസമയം ഇരുവരെയും പിന്തള്ളി യൂറോപ്യന്‍ ഫുട്‌ബോളിലെ കഴിഞ്ഞവര്‍ഷത്തെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ ഡച്ച് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ഡൈക്ക് സ്വന്തമാക്കി. ലയണല്‍ മെസി മികച്ച സ്‌ട്രൈക്കര്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category