1 GBP = 99.40INR                       

BREAKING NEWS

പാലാരിവട്ടത്തെ പാലം പണിതതിന്റെ പേരില്‍ കോടികള്‍ പോക്കറ്റിലാക്കിയ ഐഎഎസുകാരനെ പൂട്ടിയ പിണറായി വിജയനെ അഭിനന്ദിക്കാതിരിക്കാന്‍ എങ്ങനെ പറ്റും? വികെ ഇബ്രാഹിം കുഞ്ഞ് എന്ന യഥാര്‍ത്ഥ കൊള്ളക്കാരന്‍ ഇപ്പോഴും പുറത്ത് വിലസുന്നുവെന്ന് മാത്രം മറക്കരുത്; സമാനതകളില്ലാത്ത ഈ അഴിമതിക്കഥയിലെ കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ഇതുവരെയുണ്ടാക്കിയ പേരുദോഷത്തിന്റെ പാതിയെങ്കിലും മാറ്റിയെടുക്കാന്‍ പിണറായിക്കാവും

Britishmalayali
kz´wteJI³

തിരുവനന്തപുരം; കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത നിലപാടുകള്‍ എടുക്കുമ്പോഴും ഈ മുഖ്യമന്ത്രി ചെയ്യുന്ന ചില നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഒരിക്കലും കഴിയില്ല. പല തവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതു പോലെ തന്നെ പൊതുജന ആരോഗ്യ മേഖലയിലും പൊതു വിദ്യാഭ്യാസ മേഖലയിലും ഈ സര്‍ക്കാര്‍ നടത്തുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ ഒരു നാഴിക കല്ലു തന്നെയാണ്. ദിലീപ് എന്ന നടനെ അറസ്റ്റ് ചെയ്തതും ഫ്രാങ്കോ എന്ന ജലന്ധര്‍ മെത്രാനെ തുറങ്കില്‍ അടച്ചതും പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ കീരിടത്തിലെ പൊന്‍തൂലായി കാണുന്ന വ്യക്തിയാണ് ഞാന്‍.

ഈ സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെയും സ്വജനപക്ഷാപതത്തിനെതിരെയും അഭിപ്രായം പറയുന്നവരെ ജയിലില്‍ അടയ്ക്കുന്ന കിരാത നയത്തിനെതിരെയും സൈബര്‍ ഗുണ്ടകളെ ഇറക്കി അഭിപ്രായം പറയുന്നവരെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് നയത്തിനെതിരെയും ശബ്ദമുയര്‍ത്തുമ്പോള്‍ തന്നെ ഇത്തരം നല്ലകാര്യങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടത് ഓരോ മധ്യമപ്രവര്‍ത്തകരുടെയും ചുമതലയാണെന്ന് ഞാന്‍ വിശ്വസിക്കുന്നത്. ഈ പൊന്‍ തൂവലുകളില്‍ ഏറ്റവും പുതിയ ഒന്നാണ് ടി ഒ സൂരജ് എന്ന മുന്‍ ഐഎഎസുകാരനെ ഇന്ന് അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചത്. ടി ഒ സൂരജ് എന്ന ഉദ്യോഗസ്ഥന്‍ സ്വന്തം പേരു പോലും മറച്ചു വച്ചുകൊണ്ട് പുതിയ പേരു സ്വീകരിച്ചുകൊണ്ടു അഴിമതിയുടെ കൂത്തരങ്ങായി മാറിയ ഒരു അഭ്യാസിയായിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ വലം കൈയായി നിന്നു കൊണ്ട് സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം കോടിക്കണക്കിന് രൂപയാണ് സൂരജ് കട്ടുമുടിച്ചത്. അന്നു തന്നെ ഇതു ചൂണ്ടികാട്ടുകയും സൂരജിന്റെ ആഡംബരം വാര്‍ത്തായാക്കുകയും ചെയ്ത ഒരു മാധ്യമത്തെയാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നത്. സൂരജ് മോഷ്ടിച്ചെടുത്ത പണത്തിന്റെ കണക്കെടുക്കാന്‍ ഈ സര്‍ക്കാരിന്റെ ഒരു അന്വേഷണ ഏജന്‍സിക്കും സമയം തികഞ്ഞെന്ന് വരില്ല. എന്നിട്ടും എന്തുകൊണ്ട് സൂരജിനെ തൊടാന്‍ കഴിയുന്നില്ലെന്ന് ഞാന്‍ പലകുറി ചോദിച്ചതാണ്.

ഒടുവില്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതിന് മുന്‍പ് ഒരു പാലം അപ്പാടെ പൊളിച്ചു നീക്കി ഏതാണ്ട് 100കോടി രൂപ മുടക്കി പുതിയ പാലം പണിയേണ്ട ബാധ്യത പുതിയ സര്‍ക്കാരിന്റെ തലയില്‍ വീണപ്പോള്‍ സൂരജിന്റെ കൈകളില്‍ വിലങ്ങു വീഴുന്നു. പൊതുമരാമത്തിന്റെ സെക്രട്ടറി എന്ന നിലയില്‍ സൂരജ് ഭരിച്ചിരുന്ന നാളുകളില്‍ ശതകോടികളുടെ സ്വത്തുണ്ടാക്കുയും അതൊക്കെ ബിനാമികളുടെ പേരിലേക്ക് മാറ്റുകയും ചെയതത് പരസ്യമായ രഹസ്യമാണ്. കൂടുതല്‍ കാണുവാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category