1 GBP = 94.20 INR                       

BREAKING NEWS

മുഖങ്ങള്‍ ഭാഗം -17

Britishmalayali
രശ്മി പ്രകാശ്

ശുപത്രിയില്‍ നിന്നും ഗ്രേസിനെ ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തിയെങ്കിലും പരസ്പ്പരം ആരും ഒന്നും മിണ്ടിയതേയില്ല. ഇസയെക്കുറിച്ചുള്ള ചിന്തകള്‍ അവരുടെയുള്ളില്‍ കനം തൂങ്ങി നിന്നു.പോലീസും സുഹൃത്തുക്കളും നാട്ടുകാരും കിണഞ്ഞു ശ്രമിച്ചിട്ടും ഇസയുടെയും ലെക്‌സിയുടെയും ഒരു വിവരവും ലഭിച്ചില്ല.
ഒരു വിളിപ്പാടകലെ, കാണാതായ പെണ്‍കുട്ടികള്‍ ജീവനോടെയുണ്ടെന്നറിയാതെ ബ്ലോസ്സം അവന്യൂവിലെ ഓരോ വീടുകളിലും ദുഃഖം തളം കെട്ടി നിന്നു.

ആശുപത്രിയില്‍ നിന്നു വന്നപ്പോള്‍ മുതല്‍ ഗ്രേസ്, മാതാവിന്റെ മുന്നില്‍ യാതൊരു ചലനവുമില്ലാതെ മുട്ടുകുത്തി നില്‍ക്കുന്നതാണ്. ആസിഡ് വീണ് പൊള്ളിയ കയ്യിലെ വേദനപോലും അവരറിയുന്നുണ്ടെന്നു തോന്നുന്നില്ല.ഗ്രേസിന്റെ ശരീരം ജീവന്‍ വെടിഞ്ഞുവോ എന്ന് പോലും ഒരുവേള ഫിലിപ്പ് സംശയിച്ചു.അയാള്‍ ഗ്രേസിന്റെ സമീപത്തായി മുട്ട് കുത്തി. പ്രാര്‍ത്ഥനയോടെ മുന്നിലിരുന്ന ബൈബിള്‍ തുറന്നു വായിച്ചു. 'എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാനവനെ ഉയിര്‍പ്പിക്കും.' (John 6:54).

യാതൊരു ചലനവുമില്ലാതെ ഗ്രേസ് മാതാവിനെ നോക്കിക്കൊണ്ടേ യിരിക്കുന്നു. 'ഫിലിപ്പ് ,ഗ്രേസിനെ കുലുക്കി വിളിച്ചു'.എത്ര നേരമായി മുട്ടുകുത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് നിനക്ക് വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞത് മറന്നോ?

ഗ്രേസ് പതിയെ തല തിരിച്ചു ഫിലിപ്പിനെ നോക്കി.എനിക്കിനി ആശ്രയം, ദൈവം മാത്രമേയുള്ളൂ ഫിലിപ്പ്. ദൈവം ഒരു പക്ഷേ നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുകയാവും. ഒരാപത്തും കൂടാതെ ഇസ മടങ്ങി വരുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.അബ്രഹാമിനെ ദൈവം പരീക്ഷിച്ചതുപോലെ നമ്മളെയും പരീക്ഷിക്കുകയാണെങ്കിലോ?

മകന്‍ ജനിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തപ്പോള്‍ അബ്രാഹാമിനും സാറായ്ക്കും വളരെ പ്രായം ചെന്നതിനാല്‍ അത് ഒരിക്കലും നടക്കില്ല എന്നു തോന്നിയില്ലേ? എന്നിരുന്നാലും, അസാധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍പോലും ചെയ്യാന്‍ ദൈവത്തിനു കഴിയും എന്ന് അബ്രാഹാം ഉറച്ചു വിശ്വസിച്ചു. അതുകൊണ്ട് എന്തു സംഭവിച്ചു?

അബ്രാഹാമിന് 100 വയസ്സും സാറായ്ക്ക് 90 വയസ്സുമുള്ളപ്പോള്‍ അവര്‍ക്ക് ഇസഹാക്ക് എന്നു പേരുള്ള ഒരു മകന്‍ ജനിച്ചു. ദൈവം തന്റെ വാക്കു പാലിച്ചു!

എന്നാല്‍ ഇസഹാക്ക് വളര്‍ന്നപ്പോള്‍ യഹോവ അബ്രാഹാമിന്റെ വിശ്വാസം പരീക്ഷിച്ചു. അവന്‍ അബ്രാഹാമിനെ വിളിച്ചു: 'അബ്രാഹാമേ!' 'ഞാന്‍ ഇതാ!' എന്ന് അവന്‍ ഉത്തരം പറഞ്ഞപ്പോള്‍ ദൈവം പറഞ്ഞു: 'നിന്റെ മകനെ, നിന്റെ ഏക മകനായ  ഇസഹാക്കിനെ കൂട്ടി ഞാന്‍ കാണിക്കാന്‍ പോകുന്ന ഒരു മലയില്‍ കൊണ്ടുചെന്ന് അവനെ കൊന്ന് ബലി അര്‍പ്പിക്കുക.'

അതുകേട്ടപ്പോള്‍ അബ്രാഹാമിന് എത്ര സങ്കടമായി കാണും അല്ലേ ഫിലിപ്പേ?
കാരണം അവന്‍ തന്റെ മകനെ ഒരുപാട് സ്നേഹിച്ചിരുന്നു. അബ്രാഹാമിന്റെ മക്കള്‍ കാനാന്‍ദേശത്തു ജീവിക്കും എന്നു ദൈവം വാഗ്ദാനം ചെയ്തിരുന്ന കാര്യവും ഓര്‍ക്കുക. ഇസഹാക്ക് മരിക്കുകയാണെങ്കില്‍ അതെങ്ങനെ നടക്കും? അതൊന്നും അബ്രാഹാമിനു മനസ്സിലായില്ലെങ്കിലും അവന്‍ ദൈവത്തെ അനുസരിച്ചു.

അവര്‍ മലമുകളില്‍ എത്തിയപ്പോള്‍ അബ്രാഹാം തന്റെ മകന്‍ ഇസഹാക്കിനെ വരിഞ്ഞുകെട്ടി താന്‍ ഉണ്ടാക്കിയ ബലിപീഠത്തിന്മേല്‍ കിടത്തി. എന്നിട്ട് അവനെ കൊല്ലാനായി കത്തിയെടുത്തു. എന്നാല്‍ ആ നിമിഷം ദൈവത്തിന്റെ ദൂതന്‍ വിളിച്ചു: 'അബ്രാഹാമേ, അബ്രാഹാമേ!' 'ഞാന്‍ ഇതാ!' എന്ന് അബ്രാഹാം ഉത്തരം പറഞ്ഞു.

'ബാലനെ ഉപദ്രവിക്കരുത് അവനെ ഒന്നും ചെയ്യരുത്', 'നിന്റെ ഏക മകനെ തരുവാന്‍ നീ മടിക്കാതിരുന്നതിനാല്‍ നിനക്ക് എന്നില്‍ വിശ്വാസമുണ്ടെന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു' എന്നു ദൈവം പറഞ്ഞു.

അബ്രാഹാമിന് ദൈവത്തില്‍ എത്ര ശക്തമായ വിശ്വാസമാണ് ഉണ്ടായിരുന്നത്! യഹോവയ്ക്കു ചെയ്യാന്‍ കഴിയാത്ത ഒരു സംഗതിയുമില്ലെന്ന് അവന് അറിയാമായിരുന്നു, യിസ്ഹാക്കിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കാന്‍പോലും യഹോവയ്ക്കു കഴിയുമെന്ന് അവന്‍ വിശ്വസിച്ചു. എന്നാല്‍ അബ്രാഹാം ഇസഹാക്കിനെ കൊല്ലണമെന്നുള്ളത് ശരിക്കും ദൈവത്തിന്റെ ഇഷ്ടമായിരുന്നില്ല, അതുകൊണ്ട് അടുത്തുള്ള ഒരു കുറ്റിക്കാട്ടില്‍ ഒരു ചെമ്മരിയാട് കുടുങ്ങാന്‍ ദൈവം ഇടയാക്കി. മകനു പകരം അതിനെ എടുത്ത് ബലി കഴിക്കാന്‍ യഹോവ അബ്രാഹാമിനോടു പറഞ്ഞു.

ഇതൊക്കെ എനിക്കറിയാവുന്നതല്ലേ ഗ്രേസ്?

എന്റെ സമാധാനത്തിനു വേണ്ടിയല്ലേ ഫിലിപ്പ് ഞാനിതൊക്കെ പറയുന്നത്? പതിനാറു വയസ്സുള്ള ഒരു പെണ്‍കുട്ടിയാ നമ്മുടെ മോള്.അവളെ കാണാതായിട്ട് രണ്ടു രാത്രിയും രണ്ടു പകലും കടന്നു പോയിരിക്കുന്നു.
 
വിശ്വാസത്തിനും പ്രാര്‍ത്ഥനയ്ക്കും അപ്പുറത്ത് എന്റെ 'അമ്മ മനസ്സ് ഒരാശ്രയത്തിനായി പിടയുന്നുണ്ട്. ഞാന്‍ എന്നെത്തന്നെ വിശ്വസിപ്പിക്കുകയാണ് അവള്‍ പൂര്‍ണ്ണ സുരക്ഷിതയാണെന്ന്.നാളെ മുതല്‍ ഞാനും വരുന്നുണ്ട് എന്റെ കുഞ്ഞിനെ തിരയാന്‍.അവളീ ഗാലിവുഡ് വിട്ടുപോയിട്ടില്ലെന്നു എന്റെ മനസ്സ് പറയുന്നു.

'പതിഞ്ഞതെങ്കിലും ദൃഢമായിരുന്നു ഗ്രേസിന്റെ ശബ്ദം'.

(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam