1 GBP = 92.00 INR                       

BREAKING NEWS

പേസും ആക്രമണോത്സുകതയും വൈരാഗ്യബുദ്ധിയും ക്രാഫ്റ്റിങ്ങിലെ മികവും വിന്‍ഡീസ് പ്രതാപകാലത്തെ ഓര്‍മിപ്പിക്കും; കരീബിയന്‍ മണ്ണില്‍ ബുംറ കൊടുങ്കാറ്റില്‍ കടപുഴകി വിന്‍ഡീസ്; ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം ഹാട്രിക്ക് നേടുന്ന ഇന്ത്യന്‍ താരമായ യോര്‍ക്കര്‍ കിങ് നേടിയത് ആറുവിക്കറ്റുകള്‍; ഇഷാന്തിന്റെ അര്‍ധ സെഞ്ച്വറിയും വിഹാരിയുടെ സെഞ്ച്വറിയും ഇന്ത്യന്‍ സ്‌കോറിന് കരുത്തേകി; 87 റണ്‍സെടുത്ത ആതിഥേയര്‍ക്ക് നഷടം ഏഴു വിക്കറ്റുകള്‍

Britishmalayali
kz´wteJI³

കിങ്സ്റ്റണ്‍; ഒരു കാലത്ത് ബാറ്റ്സ്മാന്മാരുടെ നെഞ്ചിടിപ്പേറ്റിയ വിന്‍ഡീസ് പേസ് ബോളര്‍മാരുടെ പ്രതാപകാലം അനുസ്മരിപ്പിക്കുന്ന ബോളിങ്ങായിരുന്നു ബുമ്രയുടേത്. അതേ കരീബിയന്‍ മണ്ണില്‍ ജസ്പ്രീത് ബുംറ കൊടുങ്കാറ്റായതോടെ രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ നിലംപരിശായി. ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം ഹാട്രിക്ക് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കിയ ബുംറ നേടിയത് വിന്‍ഡീസിന്റെ ആറു മുന്‍നിര വിക്കറ്റുകള്‍. കളിയവസാനിക്കുമ്പോള്‍ 87-7എന്ന നിലയിലാണ് ആതിഥേയര്‍.

വിന്‍ഡീസ് ബാറ്റിംഗിന്റെ ഒന്‍പതാം ഓവറിലാണ് ബുംറ അക്ഷരാര്‍ത്ഥത്തില്‍ കൊടുങ്കാറ്റായത്. രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ പുറത്താക്കിയ ബുംറ തൊട്ടടുത്ത പന്തുകളില്‍ ബ്രൂക്ക്സിനെയും ചെയ്സിനെയുമാണ് കൂടാരത്തിലെത്തിച്ചത്. ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റില്‍ ഹാട്രിക്ക് വിക്കറ്റ് നേടിയിട്ടുള്ള താരങ്ങള്‍.

ഒന്‍പത് ഓവറില്‍ 160 റണ്‍സ് വഴങ്ങിയാണ് ബുംറ ആറു വിക്കറ്റ് നേട്ടത്തിലെത്തിയത്. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 416 ന് പുറത്തായിരുന്നു. നേരത്തെ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഹനുമ വിഹാരിയുടെ മികവിലാണ് കിങ്സ്റ്റണ്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 416 റണ്‍സ് നേടിയത്. 7 ന് 414 എന്ന നിലയിലായിരുന്ന ഇന്ത്യയുടെ വാലറ്റം നിരാശപ്പെടുത്തിയില്ലെങ്കില്‍ കുറ്റന്‍ സ്‌കോര്‍ കണ്ടെത്താമായിരുന്നു. അവസാന രണ്ട് റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

225 പന്തില്‍ 16 ബൗണ്ടറികളോടെ 111 റണ്‍സ് നേടിയ വിഹാരിയെ ഹോള്‍ഡറാണ് പുറത്താക്കിയത്. വാലറ്റത്ത് 57 റണ്‍സുമായി ഇശാന്ത് ശര്‍മ വിഹാരിക്ക് മികച്ച് പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 112 റണ്‍സ് കൂട്ടിച്ചേര്‍ത്തത് ഇന്ത്യന്‍ ഇന്നിങ്സില്‍ നിര്‍ണായകമായി. നേരത്തെ നായകന്‍ വിരാട് കോലി 76 ഉം മായങ്ക് അഗര്‍വാള്‍ 55 ഉം റണ്‍സ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് നിരയില്‍ ഏറ്റവും തിളങ്ങിയത്.

ഋഷഭ് പന്ത് (27), രവീന്ദ്ര ജഡേജ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. രണ്ടാം ദിവസത്തിലെ ആദ്യ പന്തില്‍ തന്നെ പന്ത് പവലിയനില്‍ തിരിച്ചെത്തി. ഹോള്‍ഡറുടെ പന്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ കുറ്റി തെറിച്ചു. പിന്നാലെ എത്തിയ ജഡേജ 69 പന്തുകള്‍ നേരിട്ടെങ്കിലും റഖീം കോണ്‍വാളിന്റെ പന്തില്‍ പുറത്തായി. ഡാരന്‍ ബ്രാവോയ്ക്കായിരുന്നു ക്യാച്ച്.

എന്നാല്‍ ഒരറ്റത്ത് വിഹാരി ഉറച്ചുനിന്നതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി. ഇശാന്ത് ഉറച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ പേസറുടെ ആദ്യ അര്‍ധ സെഞ്ചുറിയാണ് കിങ്സ്റ്റണില്‍ പിറന്നത്. ടീം സ്‌കോര്‍ 414 ല്‍ നില്‍ക്കെ ഇശാന്ത് വീണതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടു. പിന്നാലെയെത്തിയ ഷമി പൂജ്യത്തിന് പുറത്തായതിന് പിന്നാലെ വിഹാരിയും കൂടാരം കയറി.അഞ്ചിന് 264 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. കെ എല്‍ രാഹുല്‍ (13), മായങ്ക് അഗര്‍വാള്‍ (55), ചേതേശ്വര്‍ പൂജാര (6), വിരാട് കോലി (76), അജിന്‍ക്യ രഹാനെ (24) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category