1 GBP = 92.40 INR                       

BREAKING NEWS

ദുബായിലെ മലയാളി വ്യവസായിയെ യെമനില്‍ കാണാതായി; ബിസിനസ് ആവശ്യാര്‍ഥമാണ് യെമനില്‍ എത്തിയ സുരേഷ് കുമാര്‍ കൃഷ്ണപിള്ള അവസാനം ഫോണില്‍ വിളിച്ചത് സുഹൃത്തിനെ; തിരോധാനത്തില്‍ ദുരൂഹതയെന്നും പിതാവിനെ കണ്ടെത്തെണമെന്നും ആവശ്യപ്പെട്ട് മകന്‍ പ്രധാനമന്ത്രി മോദിക്കും വിദേശകാര്യ മന്ത്രിക്കും നിവേദനം നല്‍കി

Britishmalayali
kz´wteJI³

ദുബായ്: ദുബായ് കേന്ദ്രീകരിച്ചു വ്യവസായം ചെയ്യുന്ന മലയാളിയെ കാണാതായതായി പരാതി. തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ കൃഷ്ണ പിള്ള(59) യെയാണ് യെമനില്‍ വെച്ച് കാണാതായത്. പിതാവിനെ കണ്ടെത്തെണമെന്ന് ആവശ്യപ്പെട്ട് മകന്‍ ജിതിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രിക്കും നിവേദനം നല്‍കി.

ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് ബിസിനസ് ആവശ്യാര്‍ഥമാണ് സുരേഷ് കുമാര്‍ യെമനിലെ ഏദനിലെത്തിയത്. ഇവിടെ വച്ചാണ് കാണാതായത്. പിന്നീട് യാതൊരു വിവരവും ലഭിച്ചില്ലെന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലെത്തിയ ജിതിന്‍ പറഞ്ഞു. അച്ഛനെ കാണാതായതിനെ കുറിച്ച് അമ്മ ഇതുവരെ അറിഞ്ഞിട്ടില്ല. അറിയുമ്പോള്‍ എന്താണ് സംഭവിക്കുക എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി താന്‍ ഉറങ്ങിയിട്ടേയില്ലെന്നും ജിതിന്‍ പറയുന്നു.

സുരേഷ് കുമാറിനെ കാണാതായത് അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളി ശിവദാസന്‍ വളപ്പിലും സ്ഥിരീകരിച്ചു. ജൂലൈ നാലിന് രാവിലെ 10.30ന് സനായില്‍ നിന്ന് സുരേഷ് തന്നെ ഫോണ്‍ വിളിച്ചിരുന്നു. ബിസിനസിനായി പോയ കാര്യം വിജയകരമായി പൂര്‍ത്തിയെന്ന് അറിയിക്കാനായിരുന്നു അത്. പിന്നീട് യാതൊരു ബന്ധവും ഉണ്ടായില്ല, എവിടെ പോയെന്ന യാതൊരു വിവരവും ലഭിച്ചില്ല.

ഏറെ കാലമായി ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫിനിറ്റി ഗ്ലോബല്‍ ലോയല്‍റ്റീസ് എന്ന കമ്പനിയുടെ പാര്‍ട്ണര്‍മാരാണിവര്‍. ദുബായില്‍ നിന്ന് ജൂലൈ ഒന്നിന് ഖാര്‍തൂമിലെത്തിയ സുരേഷ് കുമാര്‍ തുടര്‍ന്ന് ക്വീന്‍ ബില്‍ക്കീസ് എയര്‍വേയ്സിലാണ് ഏദനിലെത്തിയത്. കര്‍ണാടകയിലെ ബെല്‍ഗാമില്‍ വന്‍ ബിസിനസ് പദ്ധതിയുടെ ഭാഗമായായിരുന്നു യാത്ര.

ദുബായില്‍ ഇന്‍ഫിനിറ്റി ഗ്ലോബല്‍ ലോയല്‍റ്റീസ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ശിവദാസന്‍. ദീര്‍ഘകാലമായി ഇരുവരും ദുബായിലുണ്ട്. സുഡാന്‍ വഴി യെമനില്‍ പിള്ള വിമാനമിറങ്ങിയതായി വിമാനടിക്കറ്റുകള്‍ വ്യക്തമാക്കുന്നുണ്ട്. ജൂലൈ ഒന്നിന് ദുബായില്‍നിന്ന് ഖാര്‍ത്തൂമിലേക്കാണ് അദ്ദേഹം പോയത്. ക്വീന്‍ ബില്‍ഖിസ് എയര്‍വേസിലാണ് അദ്ദേഹം ഏദനിലെത്തിയത്.

കര്‍ണാടകയിലെ ബെല്‍ഗാമില്‍ എതനോള്‍ ഫാക്ടറി ആരംഭിക്കുന്നതിനുള്ള ഫണ്ട് തേടിയാണ് അദ്ദേഹം യെമനിലേക്ക് പോയതെന്ന് ശിവദാസന്‍ പറഞ്ഞു. 140 ഏക്കറിലായി കോടികളുടെ പദ്ധതിയാണത്. പ്ലാന്റ് ഏതാണ്ട് പൂര്‍ത്തീകരണത്തോട് അടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടായതിനാല്‍ ബാങ്കുകള്‍ പ്ലാന്റിനെ നോണ്‍ പെര്‍ഫോമിങ് അസറ്റ് ആക്കി പ്രഖ്യാപിച്ചു. അങ്ങനെയാണ് ഫണ്ടിംഗിനായി ചില കമ്പനികളുമായി ബന്ധപ്പെട്ടതും യെമനില്‍ ബിസിനസ് മീറ്റിങ് വെച്ചതും.

യെമനിലെ ചില സ്വകാര്യ കമ്പനികളും വ്യക്തികളുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. അവര്‍ പണം വാഗ്ദാനം ചെയ്തിരുന്നതായും ശിവദാസന്‍ പറഞ്ഞു. തന്റെ സ്വത്തുസംബന്ധിച്ച രേഖകള്‍ യെമനിലെ കക്ഷികള്‍ക്ക് അയച്ചുകൊടുത്ത ശേഷം അവര്‍ പിള്ളയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കുകയും 67 ദശലക്ഷം ദിര്‍ഹം അതില്‍ നിക്ഷേപിക്കുകയും ചെയ്തു. ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായാണ് അദ്ദേഹത്തെ യെമനിലേക്ക് വിളിച്ചത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശിവദാസന്‍ പറഞ്ഞു.

ജിതിനെക്കൂടാതെ ഒരു മകള്‍ കൂടിയുണ്ട് പിള്ളക്ക്. ഭര്‍ത്താവിനൊപ്പം ദുബായിലാണ് അവര്‍. അതേസമയം സുരേഷ് കുമാര്‍ സുരക്ഷിതനാണെന്ന സൂചന ബന്ധുക്കള്‍ക്ക് ലഭിച്ചതായും സൂചനയുണ്ട്. യെമന്‍ എംബസിയുമായി ഇക്കാര്യം സ്ഥിരീകരിക്കാന്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കയാണ് ബന്ധുക്കള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category