1 GBP = 91.30 INR                       

BREAKING NEWS

യൂസഫലിയുടെ ലുലു മാളിനെ കടത്തിവെട്ടുന്ന മാളുമായി യൂഎഇയില്‍ മലയാളികള്‍; യു.എ.ഇ യിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൊന്നായി സഫാരി മാള്‍ ഷാര്‍ജയിലെ മുവൈലയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും; 12 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച മാളിന് ബെയ്സ്മെന്റ് പാര്‍ക്കിങ് ഉള്‍പ്പെടെ നാല് നിലകള്‍; സെപ്റ്റംബര്‍ നാലിലെ ഉദ്ഘാടനം മുതല്‍ വന്‍ ഓഫറുകള്‍

Britishmalayali
kz´wteJI³

ഷാര്‍ജ; യൂസഫലിയെ കടത്തിവെട്ടുന്ന വെട്ടുന്ന ഹൈപ്പര്‍മാര്‍ക്കറ്റുമായി യൂഎഇയില്‍ മലയാളികള്‍ എത്തുന്നു. 12 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച മാള്‍ യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റാണെന്ന് സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബുബക്കര്‍ മടപ്പാട്ട് പറഞ്ഞു.മുവൈലയില്‍ സഫാരി മാള്‍ അടുത്ത മാസം നാലിന്(ബുധന്‍) ഉദ്ഘാടനം ചെയ്യും. സന്ദര്‍ശകര്‍ക്കെല്ലാം സമ്മാനം.സാധനങ്ങള്‍ വാങ്ങാതെ തന്നെ എല്ലാ സന്ദര്‍ശകര്‍ക്കും ഒരു കിലോ സ്വര്‍ണം സമ്മാനം നല്‍കുന്ന വിസിറ്റ് ആന്‍ഡ് വിന്‍ പ്രൊമോഷന്‍ പദ്ധതിയില്‍ പങ്കെടുക്കാം.

കൂടാതെ സെപ്റ്റംബര്‍ നാലു മുതല്‍ ഒക്ടോബര്‍ 28 വരെ നീണ്ടു നില്‍ക്കുന്ന മെഗാ പ്രൊമോഷന്‍ സമ്മാനപദ്ധതിയിലൂടെ 50 ദിര്‍ഹം മുടക്കി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ആഴ്ചയില്‍ നാലു ടൊയോട്ട കാറുകള്‍ വീതം സമ്മാനമായി ലഭിക്കുന്ന നറുക്കെടുപ്പിലും ഉള്‍പ്പെടും. ഉപഭോക്താക്കള്‍ക്ക് സമ്മാനമായി 40 കാറുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നുനിലകളിലായി വിശാലമായി ഒരുക്കിയിട്ടുള്ള മാളില്‍, 1000 ലധികം കാറുകള്‍ക്കായുള്ള പാര്‍ക്കിങ് സൗകര്യങ്ങളും 500 ആളുകളെ ഉള്‍ക്കൊള്ളുന്ന വലിയ പാര്‍ട്ടിഹാളും കുട്ടികള്‍ക്കായുള്ള കളി സ്ഥലവും, 500 പേര്‍ക്കിരിക്കാവുന്ന ഫുഡ് കോര്‍ട്ടും സജ്ജമാക്കിയിട്ടുണ്ട്.ഇന്ത്യ,പാക്കിസ്ഥാന്‍,ശ്രീലങ്ക,ബംഗ്ലാദേശ്,തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമെത്തിക്കുന്ന പഴം പച്ചറിക്കറികളും പുതിയ മത്സ്യവിഭവങ്ങളും സഫാരി മാളില്‍ ലഭ്യമാകും. ഷോപ്പിംഗിനൊപ്പം വിനോദവും എന്ന ആശയവുമായാണ് സഫാരി ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

കച്ചവട താത്പര്യങ്ങളില്‍ നിന്നും വിഭിന്നമായി ഉപഭോക്താക്കളുമായി ആത്മബന്ധം സൂക്ഷിക്കുന്ന രീതിയിലാണ് സഫാരിയുടെ എല്ലാ പ്രമോഷനുകളും ഒരുക്കിയിരിക്കുന്നത് . ഏതു സമയത്തും സഫാരിയിലെത്തുന്ന ഉപഭോക്താവിന് പ്രമോഷനുകള്‍ ലഭ്യമാക്കുക എന്നതും തങ്ങള്‍ മുടക്കുന്ന പണത്തിനനുസരിച്ച് മൂല്യം ഉപഭോക്താവിന് ലഭിക്കുക എന്നതും സഫാരി ഉറപ്പ് നല്‍കുന്നു . ഷോപ്പിംഗിനൊപ്പം വിനോദവും എന്ന ആശയവുമായി വരും നാളുകളില്‍ വിപുലമായ കലാ വിനോദ പരിപാടികളാണ് സഫാരി ആസൂത്രണം ചെയ്തിരിക്കുന്നത് . പ്രശസ്തരായ ഗായകരെ അണി നിരത്തിക്കൊണ്ടുള്ള കലാപരിപാടികളും , ഡാന്‍സ് , ഗെയിം ഷോ , കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരങ്ങള്‍ , കിഡ്സ് ഫാഷന്‍ ഷോ , പാചക മത്സരം തുടങ്ങി നിരവധി പ്രമോഷനുകളാണ് സഫാരിയുടെ അണിയറയില്‍ ഒരുങ്ങുന്നത് .

പ്രസ് മീറ്റില്‍ സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മഠപ്പാട്ട് , മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആ ബിദീന്‍ , എ് കസിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍ , ഡയറക്ടര്‍ ഓഫ് ഫിനാന്‍സ് സുരേന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍, ഫിനാന്‍സ് ഡയറക്ടര്‍ സുരേന്ദ്രനാഥ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category