1 GBP = 88.40 INR                       

BREAKING NEWS

വിമാനത്താവളങ്ങളിലേക്കുള്ള വഴി ബ്ലോക്ക് ചെയ്തു; മെട്രോ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും പിടിച്ചെടുത്തു; പെട്രോള്‍ ബോംബുകളും കല്ലേറുമായി പൊലീസിനെ നേരിടുന്നു; ഹോങ്കോംഗിലെ പ്രക്ഷേഭം അക്രമാസക്തമായതോടെ പ്രക്ഷേഭകരെ അടിച്ചു തകര്‍ക്കാന്‍ ചൈനീസ് പട്ടാളം ഇറങ്ങുമെന്ന ആശങ്കയും ശക്തം

Britishmalayali
kz´wteJI³

ഹോങ്കോങ്: പൊലീസ് അടിച്ചമര്‍ത്തലിനിടയിലും പിന്‍വാങ്ങാന്‍ ഒരുക്കമില്ലാതെ ഹോങ്കോങ് പ്രക്ഷോഭകര്‍ തെരുവുകള്‍ കൈയടക്കി.റോഡുകളും റെയില്‍വേസ്റ്റേഷനും വിമാനത്താവളവും കൈയേറിയാണ് ഇപ്പോള്‍ പ്രതിഷേധം. ഒരു വിഭാഗം ജനാധിപത്യ പ്രക്ഷോഭകര്‍ റെയില്‍വേ ട്രാക്കില്‍ തടിച്ചുകൂടിയതിനാല്‍ ഹോങ്കോങ്ങിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റെയില്‍ സര്‍വിസുകള്‍ അധികൃതര്‍ റദ്ദാക്കി.

പ്രക്ഷോഭം ശക്തിപ്രാപിക്കുന്ന ഹോങ്കോങ്ങില്‍ ഞായറാഴ്ച 40 സമരക്കാര്‍കൂടി അറസ്റ്റിലായി. പ്രക്ഷോഭകര്‍ക്കുനേരേ പൊലീസ് കുരുമുളക് സ്‌പ്രേയും ലാത്തിയും പ്രയോഗിച്ചു. പ്രിന്‍സ് എഡ്വാഡ് മെട്രോസ്റ്റേഷനില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചവരെയാണ് പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തത്. മെട്രോയില്‍ ആക്രമണം നടത്തിയെന്ന കുറ്റമാരോപിച്ചാണ് ഇവരെ പിടികൂടിയത്.വിലക്ക് ലംഘിച്ച് ശനിയാഴ്ച നഗരത്തില്‍ നടന്ന റാലിയില്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഇതോടെ ഹോങ്കോങ് സര്‍ക്കാരും ചൈനയും സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളും ശക്തമാക്കിയിട്ടുണ്ട്.

ജനക്കൂട്ടം വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. ഹോങ്കോങ്ങിന്റെ അവകാശം ചൈനക്കു കൈമാറുന്നതിനു മുമ്പ് ജനിച്ചവര്‍ക്ക് ബ്രിട്ടന്‍ പൗരത്വം നല്‍കണമെന്നും ബ്രിട്ടീഷ് കോണ്‍സുലേറ്റിനു സമീപം നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. 200ലേറെ പേരാണ് ബ്രിട്ടീഷ് കോണ്‍സുലേറ്റിനു മുന്നില്‍ തമ്പടിച്ചത്. 1997നു മുമ്പ് ബ്രിട്ടന്റെ കോളനിയായിരുന്നു ഹോങ്കോങ്. പല വിമാനങ്ങളും വൈകിയാണ് വരുന്നതും പോകുന്നതും. വിമാത്തവളത്തിലേക്കുള്ള യാത്രക്കാര്‍ ബാഗുകളുമായി നടന്നാണ് ഇപ്പോള്‍ യാത്രയ്ക്കായിവരുന്നതെന്നും അധികൃതര്‍ അറിയിച്ചു.
മൂന്നുമാസമായി ഇവിടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്. കുറ്റവാളികളെ ചൈനക്കു കൈമാറുന്ന ബില്ലിനെതിരെ തുടങ്ങിയ സമരത്തിലൂടെയായിരുന്നു തുടക്കം. പ്രക്ഷോഭത്തെ തുടര്‍ന്ന് ബില്‍ കാരീ ലാം ഭാഗികമായി മരവിപ്പിച്ചിരുന്നു. എന്നാല്‍, പൂര്‍ണമായി റദ്ദാക്കണമെന്നാണ് ആവശ്യം.

ഹോങ്കോങ്ങിന് കൂടുതല്‍ അധികാരം നല്‍കണമെന്നും ചീഫ് എക്സിക്യൂട്ടിവ് കാരീ ലാം രാജിവെച്ച് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഇപ്പോള്‍ സമരക്കാരുടെ ആവശ്യം. സര്‍ക്കാര്‍ ആസ്ഥാനങ്ങള്‍ക്കു നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതോടെ ശനിയാഴ്ചത്തെ പ്രക്ഷോഭം അക്രമാസക്തമായി. തുടര്‍ന്ന് സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ലാത്തിയും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. ഇതു തടുക്കാനുള്ള ചില്ലിന്റെ മുഖാവരണവും അണിഞ്ഞാണ് ഭൂരിഭാഗം പേരും സമരത്തില്‍ പങ്കെടുത്തത്.
ഞായറാഴ്ച ആളുകള്‍ ചെക് ലാപ് കോക് ദ്വീപിലെ വിമാനത്താവളത്തില്‍ തടിച്ചുകൂടി. വിമാനത്താവളം കൈയേറാനുള്ള ശ്രമം പൊലീസ് ചെറുക്കുന്നുണ്ട്. ഇതോടൊപ്പം വ്യാപക അറസ്റ്റും നടക്കുന്നുണ്ട്. ബസ് ടെര്‍മിനലില്‍ ബാരിക്കേഡുകള്‍ നിര്‍മ്മിച്ച് വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്താനും ശ്രമിച്ചു. ഇവരെ ലാത്തിയുപയോഗിച്ചാണ് പൊലീസ് നേരിട്ടത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും ശ്രമം നടന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category