ഒരു ക്ഷേത്രത്തില്‍ വിസര്‍ജ്യം വലിച്ചെറിയുകയും വിഗ്രഹം തകര്‍ക്കുകയും ചെയ്തത് ആരാണെങ്കിലും ഭയപ്പെടേണ്ടത് തന്നെ... ഒരു വിദ്യാര്‍ത്ഥി സംഘടനയെ പാക്കിസ്ഥാന്റെ പതാക വാഹകരാക്കി ചിത്രീകരിക്കുന്നത് അതിനേക്കാള്‍ ലജ്ജാകരം... മത വിദ്വേഷം പടര്‍ത്താന്‍ ഇടയുള്ള സത്യങ്ങള്‍ പോലും മറച്ചു വയ്ക്കേണ്ടപ്പോള് നുണ പ്രചരിപ്പിക്കുവരോട് എന്തു പറയാന്‍? നമ്മള് കൂടുതല്‍ കരുതല്‍ എടുക്കേണ്ടി വരുമ്പോള്‍..
കേരളം കഴിഞ്ഞ രണ്ട് ദിവസമായി ഏറെ ആശങ്കയോടെ ചര്‍ച്ച ചെയ്യുത് മലബാറില്‍ നിന്നുള്ള രണ്ട് വാര്‍ത്തകളാണ്. ആദ്യം പുറത്തുവന്നത് മലപ്പുറത്തെ ഒരു ക്ഷേത്രത്തിലേക്ക് ചില വര്‍ഗീയവാദികള്‍ മാംസം വലിച്ചെറിയുകയും വിസര്‍ജ്ജ്യം നിക്ഷേപിക്കുകയും ചെയ്തു എന്നാണ്. മാത്രമല്ല, ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ ഉടയ്ക്കുകയും ക്ഷേത്രത്തില്‍ കലാപത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സ്വാഭാവികമായും ഒരു ക്ഷേത്രത്തിന് മേല്‍ ആക്രമണം അഴിച്ചുവിട്ടത് ഇസ്ലാമിക മൗലികവാദികള്‍ ആയിരിക്കും എന്ന നിഗമനത്തില്‍ എത്തിയാല്‍ ആര്‍ക്കും കുറ്റം പറയാന്‍ കഴിയില്ല. ഒരു ക്ഷേത്രത്തില്‍ ഇത്തരത്തിലുള്ള തോന്ന്യാസങ്ങള് കാണിക്കുന്നത് പലപ്പോഴും ആ ക്ഷേത്ര ആരാധനയോടും ആ വിശ്വാസത്തോടും എതിര്‍പ്പുള്ള വര്‍ഗീയവാദികള്‍ ആകും എന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം ഉണ്ടാകുക?
എന്നാല്‍ പരിശോധനകള്‍ പൂര്‍ത്തിയായപ്പോള്‍ ആ കൃത്യം ചെയ്തത് അവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി വരെയായിരുന്ന ഒരാളുടെ സഹോദരന് അടങ്ങിയ ഹൈന്ദവ സുഹൃത്തുക്കളാണ് എന്ന് ബോധ്യമായി. അവര്‍ സംഘപരിവാറുകാര്‍ ആണെന്ന തരത്തില്‍ ഒരുവശത്ത് പ്രചരണം നടക്കുമ്പോള്‍ അവരാരും സംഘപരിവാറുകാര്‍ അല്ല എന്ന് മറുവശത്തും പ്രചരണം നടക്കുന്നു. അവര്‍ സംഘപരിവാറുകാര്‍ ആണോ അല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്. ആദ്യത്തെ കാര്യം അവര്‍ ഹിന്ദുക്കളാണ് എന്നതും ഹിന്ദു വിശ്വാസികളാണ് എന്നതുമാണ്. അത്തരം ഒരു പ്രവര്‍ത്തി അവര്‍ ചെയ്തത് കേവലം മാനസിക ഭ്രമത്തിന്റെ ഭാഗമായല്ല. നേരേമറിച്ച് ഒരു ഹിന്ദു ക്ഷേത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായാല്‍ കലാപം ഉണ്ടാകും എന്ന് കരുതിക്കൂട്ടി തന്നെയാണ്.
ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെ ഏതിലാണ് നമ്മള് ആശങ്കപ്പെടേണ്ടത്? ആ സംഭവത്തിന് തൊട്ടു പിന്നാലെ സമാനമായി ആശങ്ക ജനിപ്പിക്കേണ്ട മറ്റൊരു സംഭവം കൂടിയുണ്ടായി. പേരാമ്പ്രയിലെ ഒരു കോളജില്‍ പാക്കിസ്ഥാന്റെ പതാക കെ എസ് യു പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകരും ഉയര്‍ത്തി എന്നതായിരുന്നു ആരോപണം. അങ്ങനെ ഒരാള്‍ ഇന്ത്യയിലെ ഏതെങ്കിലും ഒരു കാമ്പസില്‍ ഇന്ത്യയുടെ ശത്രുരാജ്യത്തിന്റെ പതാക ഉയര്‍ത്തിയാല്‍, പ്രത്യേകിച്ച്, അണ്വായുധം കൊണ്ട് ഇന്ത്യയെ നേരിടും എന്ന് പാക് പ്രധാനമന്ത്രി ഭീഷണിപ്പെടുത്തുന്ന സമയത്ത് അങ്ങനെ ചെയ്താല്‍ അയാള്‍ രാജ്യദ്രോഹിയാണ്. ആ സംഘടന രാജ്യദ്രോഹികളുടേതാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം വേണ്ട. ഇപ്പോഴെന്നല്ല, ഒരിക്കലും പാക്കിസ്ഥാനെ ഇന്ത്യയെക്കാള്‍ കൂടുതല്‍ പ്രേമിക്കുന്ന ഒരു വിദ്യാര്‍ത്ഥി സംഘടന ഇവിടെയുണ്ടെങ്കില്‍, ഒരു പൊതുസമൂഹം ഇവിടെയുണ്ടെങ്കില്‍ അത് അപകടകരം തന്നെയാണ്.
അതുകൊണ്ടുതന്നെ ഈ പാക് പതാകാവിവാദം കത്തിപ്പടരുകയും സംഘപരിവാര്‍ കോണുകള്‍ അത് ആഘോഷമാക്കുകയും ചെയ്തു. ഒട്ടും വൈകാതെ തന്നെ പൊലീസ് മുപ്പത് എംഎസ്എഫ് വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസുമെടുത്തു. എന്നാല്‍, അത് പാക്കിസ്ഥാന്റെ പതാകയാണ് എ്ന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് പോലും കഴിയുന്നില്ല. മറുനാടന്റെ പ്രതിനിധി ഈ വിവരം അന്വേഷിച്ച് പൊലീസില്‍ വിളിക്കുമ്പോള്‍ പാക്കിസ്ഥാന്റെ പതാകയുടെ പേരില്‍ കേസെടുത്തിട്ടില്ല എന്നാണ് പൊലീസ് പറഞ്ഞത്. കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്, അവര്‍ ഉപയോഗിച്ച പതാകയെ കുറിച്ച് പരാതിയുണ്ട്, അത് പാക്കിസ്ഥാന് പതാകയാണോ എന്ന് പരിശോധിക്കാതെ അത്തരത്തിലുള്ള വകുപ്പുകളൊന്നും ചാര്‍ജ്ജ് ചെയ്യുകയില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞിരുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത് പൂര്‍ണരൂപം വീഡിയോയില്‍ കാണുക.