1 GBP = 99.40INR                       

BREAKING NEWS

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുത്ത നസീല്‍ അബ്ദുള്ളയുടേതെന്ന് പറഞ്ഞ് ഓടി നടക്കുന്ന സന്ദേശങ്ങളുടെ വാസ്തവം എന്താണ് ? ശതകോടികളുടെ ചെക്ക് പോലും വെറുതെ എഴുതി നില്‍കാന്‍ മാത്രം ഈ എന്‍ഡിഎ നേതാവ് എന്താ സൗദി രാജകുമാരനോ? സിപിഎമ്മിന് വേണ്ടപ്പെട്ട സമുദായ നേതാവായതുകൊണ്ട് മാത്രം വെള്ളാപ്പള്ളിയുടെ മകന്റെ കൊള്ള എങ്ങനെയാണ് പുണ്യമായി മാറുന്നത്?

Britishmalayali
kz´wteJI³

ന്നലെ കേരളത്തിലെ എല്ലാ മാധ്യമങ്ങളുടെയും ഓഫീസിലേക്ക് വാട്സാപ്പില്‍ കുറേ സന്ദേശങ്ങള്‍ ലഭിക്കുകയുണ്ടായി. ഏതാണ്ട് ഇരുപതോളം വാട്സാപ്പ് സന്ദേശങ്ങളാണ് എല്ലാവര്‍ക്കും എത്തിച്ചേര്‍ന്നത്. എനിക്കും ഒന്നിലധികം പേര്‍ അത് അയച്ചുതരികയുണ്ടായി. അതെല്ലാം നാസില്‍ അബ്ദുള്ള എന്ന തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതികൊടുത്ത യുവാവിന്റേത് എന്ന തരത്തിലായിരുന്നു എത്തിയത്. ഒറ്റ കേള്‍വിയില്‍ മനസ്സിലാകുക അതില്‍ ചിലത് വ്യാജമായി ഉണ്ടാക്കിയതോ എഡിറ്റ് ചെയ്തതോ ആണെന്ന് തന്നെയാണ്. മറ്റുചില സാഹചര്യത്തില്‍ ഒരു അടുത്ത സുഹൃത്തുമായി നടത്തിയ ചര്‍ച്ചയിലെ വേണ്ടപ്പെട്ട ഭാഗങ്ങള്‍ മാത്രം എഡിറ്റ് ചെയ്ത് എത്തിച്ചിരിക്കുന്നു. ഇത് തുഷാര്‍ വെള്ളാപ്പള്ളിക്ക് അനുകൂലമായി നാസില്‍ അബ്ദുള്ള കള്ളനാണ് എന്ന് വരുത്തിത്തീര്‍ക്കുന്നതിന് വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ഓഡിയോ ശേഖരമാണ് എന്ന് ഉറപ്പാണ്.

ഇന്ന്, മിക്ക മാധ്യമങ്ങളും തുഷാര്‍ വെള്ളാപ്പള്ളിയെ ഇരയായി ചിത്രീകരിച്ചിരിക്കുന്നു. എന്നാല്‍, ഈ വാട്സാപ്പ് സന്ദേശങ്ങള്‍ കേള്‍ക്കുന്ന ഒരാള്‍ക്ക് വ്യക്തമാകുന്ന രണ്ടുമൂന്ന് കാര്യങ്ങളുണ്ട്. ഒന്ന്, തുഷാര്‍ വെള്ളാപ്പള്ളിയും നാസില്‍ അബ്ദുള്ളയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നും തുഷാര്‍ വെള്ളാപ്പള്ളി ഈ പണം അദ്ദേഹത്തിന് കൊടുക്കാനുണ്ട് എന്നുമാണ്. പലതവണ ആ പണത്തിന് വേണ്ടി ശ്രമിച്ചെങ്കിലും അത് കിട്ടുകയില്ല എന്ന് ഉറപ്പായപ്പോള്‍ നിയമപരമായി നേടിയെടുക്കുന്നതിന് വേണ്ടി ചില രേഖകള്‍ വളച്ചൊടിച്ച് ഉണ്ടാക്കാന്‍ നാസില്‍ ശ്രമിക്കുന്നു എന്ന സൂചനയും അതിലുണ്ട്. ഉദാഹരണമായി ഒരു ചെക്ക് ശേഖരിക്കുകയും ആ ചെക്കില്‍ കൂടിയ തുക എഴുതി ചേര്‍ക്കുകയും ചെയ്യും എന്ന് നാസില്‍ പറഞ്ഞതായി അതിലുണ്ട്.

അത് ശരിയാണെങ്കില്‍ തീര്‍ച്ചയായും യുഎഇയിലെ കര്‍ശനമായ നിയമം അനുസരിച്ച് നാസിലിനെതിരെ പുതിയ നടപടി ഉണ്ടാകുകയും അയാള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യാം. എന്നാല്‍ അത്കൊണ്ടൊന്നും തുഷാര്‍ വെള്ളാപ്പള്ളി നാസിലിന് കാശ് കൊടുക്കാന്‍ ഉണ്ട് എന്ന യാഥാര്‍ത്ഥ്യം ഇല്ലാതാകുന്നില്ല. തുഷാര്‍ വെള്ളാപ്പള്ളി നാസിലിന് മാത്രമല്ല യുഎഇയിലെ പലയിടങ്ങളിലും നടത്തിയ ഭൂമി ഇടപാടുകളും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ബിസിനസ് ഇടപാടുകളുമായി അനേകം പേര്‍ക്ക് കാശ്കൊടുക്കാനുണ്ട് എന്ന് തീര്‍ച്ചയാണ്. തുഷാര്‍ അടക്കമുള്ള കേരളത്തിലെ പല സമുദായ പ്രമാണിമാരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും ബന്ധുക്കളും സുഹൃത്തുക്കളും യുഎഇയിലെയും മറ്റ് അറബ് രാജ്യങ്ങളിലേയും വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുകയും ബിസിനസ് ചെയ്യുകയും ചെയ്യുന്നു. പലപ്പോഴും ഈ നേതാക്കന്മാരുടെയോ അവരുടെ മക്കളുടെയോ ഒന്നും പേരിലായിരിക്കുകയില്ല ഈ കച്ചവടങ്ങള്‍ നടക്കുന്നത്.


തുഷാറിന്റെ യുഎഇയിലെ കച്ചവടത്തിന്റെ കണക്കെടുക്കുന്നവര്‍ക്ക് അറിയാവുന്നത് തുഷാറിന്റെ പ്രതിനിധികളായി യുഎഇയില്‍ മാത്രമല്ല ബഹ്റിനിലും ഒമാനിലും ഒക്കെ അവര്‍ക്ക് ആളുകള്‍ ഉണ്ട് എന്നതാണ്. ഇത്തരക്കാരായിരിക്കും ബിസിനസുകള്‍ നടത്തുന്നത്. ഇതില്‍ നിക്ഷേപിക്കുന്ന പണം ആകട്ടെ തുഷാറിനെ പോലെയുള്ള സമുദായ- രാഷ്ട്രീയ പ്രമാണിമാരുടെയും. അവരെ കുടുക്കുക പ്രയാസമാണ്. അത്തരം ഒരു സാഹചര്യത്തില്‍ വഞ്ചന മുഖമുദ്രയാക്കി മാറ്റിയ തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കുന്നതിന് വേണ്ടി ചില അതിരുവിട്ട കളികള്‍ ഒരുപക്ഷേ നാസില്‍ നടത്തിയിട്ടുണ്ടാകാം. നാസില്‍ നടത്തിയ ആ അതിരുവിട്ട കളികളെ ഫോക്കസ് ചെയ്തുകൊണ്ട് ചര്‍ച്ചകള്‍ മുന്നോട്ട് പോകുമ്പോള്‍ രക്ഷപെടുന്നത് തുഷാര്‍ വെള്ളാപ്പള്ളിയും അദ്ദേഹത്തെ പോലുള്ള തട്ടിപ്പ് നടത്തിയ രാഷ്ട്രീയ പ്രമാണിമാരുമാണ്. ഈ വിഷമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category