1 GBP = 92.00 INR                       

BREAKING NEWS

കിങ്സ്റ്റണില്‍ കിങ്സായി കോലിപ്പടയുടെ സമ്പൂര്‍ണ വിജയം; ട്വന്റി20ക്കും ഏകദിനത്തിനും പിന്നാലെ ടെസ്റ്റ് പരമ്പര തൂത്തുവാരിയത് 257 റണ്‍സ് വിജയത്തോടെ; ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയം നേടിയ നായകനെന്ന ഖ്യാതി ഇനി വിരാടിന് സ്വന്തം; മറികടന്നത് മിസ്റ്റര്‍ കൂളിനെ; വിഹാരി കളിയിലെ കേമനായപ്പോള്‍; ആരാധകരുടെ മനം കവര്‍ന്ന് ബുംറയും ഇഷാന്തും; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് അത്യുഗ്രന്‍ തുടക്കവുമായി ടിം ഇന്ത്യ

Britishmalayali
kz´wteJI³

കിങ്സ്റ്റണ്‍; സമ്പൂര്‍ണ വിജയത്തോടെ വിന്‍ഡീസ് ടൂറിന് സമാപനം കുറിച്ച് ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പിന് ഇന്ത്യ വരവറിയച്ചത് പരമ്പര വിജയത്തോടെ. ഒരു പിടി റെക്കോര്‍ഡുകള്‍ പിറന്ന മത്സരത്തില്‍ ഇന്ത്യന്‍ വിജയം ആധികാരികമായിരുന്നു. ഷാമര്‍ ബ്രൂക്സിന്റെ (50) നേതൃത്വത്തില്‍ പൊരുതിയെങ്കിലും 468 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നു നേടാനുള്ള മിടുക്ക് വെസ്റ്റിന്‍ഡീസിനുണ്ടായിരുന്നില്ല. രണ്ടാം ഇന്നിങ്സില്‍ 210 റണ്‍സിന് ആതിഥേയര്‍ പുറത്തായി. ഒന്നരദിവസത്തോളം ബാക്കിനില്‍ക്കെയാണ് 257 റണ്‍സിന് ഇന്ത്യന്‍ വിജയം.


സ്‌കോര്‍: ഇന്ത്യ 416, നാലിന് 168 ഡിക്ല. വെസ്റ്റിന്‍ഡീസ് 117, 210.ആദ്യ മത്സരത്തില്‍ 318 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. നേരത്തേ ഏകദിന, ട്വന്റി-20 പരമ്പരകളും കോലിയും സംഘവും സ്വന്തമാക്കിയിരുന്നു. രണ്ടാമിന്നിങ്സില്‍ മൂന്നുവീതം വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഹനുമ വിഹാരിയാണ് കളിയിലെ താരം. സ്‌കോര്‍: ഇന്ത്യ 416, നാലിന് 168 ഡിക്ല; വിന്‍ഡീസ് 117, 210. ധോണിയെ പിന്നിലാക്കി ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയിക്കുന്ന ക്യാപ്റ്റനായി കോലി മാറിയതും ഈ പരമ്പരയോടെ. 48 മത്സരങ്ങളില്‍ 28 വിജയം നേടിയപ്പോള്‍ 10വീതം തോല്‍വിയും സമനിലയും ആ അക്കൗണ്ടില്‍ ഉണ്ട്.

4ാം ദിനമായ ഇന്നലെ രാവിലെ 4ാം ഓവറില്‍ ജസ്പ്രീത് ബുമ്രയുടെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ക്കൊണ്ട് ഡാരെന്‍ ബ്രാവോ പരുക്കേറ്റു മടങ്ങി. പരുക്കേറ്റയാള്‍ക്കു പകരമിറങ്ങുന്ന കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ജെര്‍മെയ്ന്‍ ബ്ലാക്വുഡ് ക്രീസിലെത്തിയെങ്കിലും 38 റണ്‍സില്‍ പുറത്തായി. ഓപ്പണര്‍ ബ്രൂക്സ് ക്ഷമയോടെ അര്‍ധസെഞ്ചുറി തികച്ചെങ്കിലും നിര്‍ഭാഗ്യത്തില്‍ റണ്ണൗട്ടായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ ത്രോയാണു ബ്രൂക്സിന്റെ കഥകഴിച്ചത്.

വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യയ്ക്കായി അഞ്ചാം വിക്കറ്റില്‍ ഉപനായകന്‍ അജിന്‍ക്യ രഹാനെയും (പുറത്താകാതെ 64) ഹനുമ വിഹാരിയും (പുറത്താകാതെ 53) ധൈര്യപൂര്‍വം ബാറ്റ് വീശി. 4ന് 57 എന്ന നിലയില്‍ ഒത്തുചേര്‍ന്ന ഇരുവരും പിടിച്ചുനിന്നു. ഓപ്പണര്‍മാരായ കെ.എല്‍.രാഹുല്‍ (6), മായങ്ക് അഗര്‍വാള്‍ (4), ക്യാപ്റ്റന്‍ വിരാട് കോലി (0) എന്നിവരെ വേഗത്തില്‍ മടക്കി അയയ്ക്കാന്‍ വിന്‍ഡീസിനായി. ചേതേശ്വര്‍ പൂജാര (27) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രാഹുലിനെയും കോലിയെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ വിന്‍ഡീസ് പേസര്‍ കെമര്‍ റോഷിനു ഹാട്രിക് നഷ്ടമായതു നിര്‍ഭാഗ്യത്തിനാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 50 പുറത്താക്കലുകള്‍ നടത്തിയ വിക്കറ്റ് കീപ്പറുടെ ഇന്ത്യന്‍ റെക്കോര്‍ഡ് ഇനി ഋഷങ് പന്തിന്റെ പേരില്‍. മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണു പന്ത് തിരുത്തിയത്. ധോണി 15 ടെസ്റ്റിലാണ് 50 പേരെ പുറത്താക്കിയതെങ്കില്‍ തന്റെ 11ാം ടെസ്റ്റിലാണു പന്തിന്റെ നേട്ടം. വിന്‍ഡീസിനെതിരായ രണ്ടാ ടെസ്റ്റിനിടെ ഇഷാന്ത് ശര്‍മയുടെ പന്തില്‍ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിന്റെ ക്യാച്ച് കയ്യിലൊതുക്കിയാണു പന്ത് റെക്കോര്‍ഡിലെത്തിയത്.

ബുംറയുടെ ഹാട്രിക്
ടെസ്റ്റ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ബുംറ. മത്സരത്തിന്റെ ഒമ്പതാം ഓവറിലായിരുന്നു ബുംറയുടെ ഹാട്രിക്ക് പ്രകടനം. ഓവറിന്റെ രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ (4) രാഹുലിന്റെ കൈകളിലെത്തിച്ച ബുംറ തൊട്ടടുത്ത രണ്ടു പന്തുകളില്‍ ഷമാര്‍ ബ്രൂക്ക്സിനെയും റോസ്റ്റണ്‍ ചേസിനെയും വിക്കറ്റിനു മുന്നില്‍ കുടുക്കി. ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റില്‍ ഹാട്രിക്ക് നേടിയിട്ടുള്ള താരങ്ങള്‍.

കപിലിനെ മറികടന്ന് ഇഷാന്ത്
ഏഷ്യയ്ക്കു പുറത്ത് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ താരങ്ങളില്‍ കപില്‍ദേവിനെ മറികടന്ന് പേസര്‍ ഇഷാന്ത് ശര്‍മ. വിന്‍ഡീസിനെതിരായ ടെസ്റ്റിലാണു താരം കപിലിനെ പിന്തള്ളിയത്. കപിലിന്റെ 155 വിക്കറ്റ് എന്ന നേട്ടമാണ് ഇഷാന്തിനു മുന്നില്‍ വഴിമാറിയത്. പട്ടികയില്‍ മുന്നില്‍ അനില്‍ കുംബ്ലെയാണ്: 200 വിക്കറ്റ്. 101 വിക്കറ്റുമായി മുഹമ്മദ് ഷമിയും പട്ടികയിലുണ്ട്.

സച്ചിന് പിന്നാലെ  വിഹാരി
വിന്‍ഡീസിനെതിരായ 2ാം ടെസ്റ്റില്‍ 2 ഇന്നിങ്സുകളിലും ഉഗ്രന്‍ പ്രകടനം (111, 53) നടത്തിയ ഹനുമ വിഹാരി അപൂര്‍വനേട്ടമാണു സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കുശേഷം ഒരു ടെസ്റ്റില്‍ 6ാം നമ്പറിലോ അതിനു താഴെയോ ഇറങ്ങി സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലേക്കാണു വിഹാരി ബാറ്റ് വീശിയത്. സച്ചിന്റെ പ്രകടനം 1990ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category