1 GBP = 88.70 INR                       

BREAKING NEWS

കാല്‍വഴുതി തോട്ടില്‍ വീണ യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ഒന്നര വയസുകാരന്‍ രക്ഷപ്പെട്ടത് അത്ഭുകരമായി; അപകടം വട്ടക്കായലിന് സമീപമുള്ള തോടില്‍; വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്നത് കണ്ട കുഞ്ഞിനെ രക്ഷിച്ചത് സമീപവാസികള്‍; അമ്മയെ കാണാനില്ലെന്ന് അറിഞ്ഞത് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ

Britishmalayali
kz´wteJI³

കുട്ടനാട്: മകനുമായി വീട്ടിലേക്ക് വരുന്നതിനിടെ കാല്‍വഴുതി തോട്ടില്‍ വീണ യുവതിക്ക് ദാരുണാന്ത്യം. ഒന്നര വയസുള്ള മകന്‍ ആന്റോച്ചന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൈനകരി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ മൂലശേരി വീട്ടില്‍ ലിനോജിന്റെ ഭാര്യ നീതു ജോര്‍ജ് (26) ആണ് മരിച്ചത്.

കുഞ്ഞ് വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്നത് കണ്ട് സമീപവാസികളായ ജോയല്‍, മാര്‍ട്ടിന്‍ എന്നീ യുവാക്കളാണ് ആറ്റില്‍ ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷം കുട്ടിയുടെ വീട്ടിലേക്ക് പോയവരാണ് അമ്മയെ കാണുന്നില്ലെന്ന വിവരം സമീപത്തുണ്ടായിരുന്നവരെ അറിയിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ആയിരുന്നു സംഭവം. മീനപ്പള്ളി വട്ടക്കായലിന് സമീപമുള്ള തോടിന്റെ കരയിലാണ് കുടുംബം താമസിച്ചിരുന്നത്. ദുരിതാശ്വാസ വിതരണ കേന്ദ്രത്തില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടില്‍വച്ച ശേഷം സമീപത്തെ വീട്ടിലെ റേഷന്‍കാര്‍ഡ് കൊടുക്കാനായി പോയ നീതു തിരികെവരും വഴി വെള്ളത്തില്‍ വീണതെന്നാണ് സൂചന.

നീതുവിനെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് നീതുവിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞ് അപകടനില തരണം ചെയ്തു. ലിനോജ് ജെ.സി.ബി. ടെക്‌നീഷ്യനാണ്. ആലപ്പുഴ പുന്നമട തോട്ടുങ്കല്‍ വീട്ടില്‍ ജോര്‍ജ് -എല്‍സമ്മ ദമ്പതികളുടെ മകളാണ് നീതു.

സമീപത്തു കിടന്ന വള്ളത്തിനടിയിലേക്ക് നീതു താഴ്ന്നു പോയിരിക്കാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നീതുവും മകനും നടന്ന് പോകുന്നതിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനമെന്ന് പുളിങ്കുന്ന് എസ്ഐയുടെ ചുമതല വഹിക്കുന്ന ഇ.സി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. നീതുവിന്റെ സംസ്‌കാരം നാളെ രാവിലെ 10 ന് കൈനകരി സെന്റ് മേരീസ് പള്ളിയില്‍ നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category