1 GBP = 90.00 INR                       

BREAKING NEWS

ബിനിലിനു പിന്നാലെ മറ്റൊരു മരണ വാര്‍ത്ത കൂടി; ഹൃദയാഘാതം മൂലം വിട വാങ്ങിയത് ക്രോ യിഡോണിലെ ക്രിസ്റ്റഫര്‍ നെറ്റോ; കണ്ണുനീരുണങ്ങാതെ യുകെ മലയാളികള്‍

Britishmalayali
kz´wteJI³

പ്രവാസ ജീവിതത്തില്‍ മലയാളികളെ ഏറ്റവും അധികം വേദനിപ്പിക്കുന്നത് ഒപ്പമുള്ളവരുടെ വേര്‍പിരിയല്‍ ആണ്. ഇടവേളകളില്ലാതെ മരണ വാര്‍ത്തകള്‍ എത്തുമ്പോള്‍ കുടുംബത്തിന്റെ ദുഃഖങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്ന് അവര്‍ക്ക് താങ്ങായും തണലായും മാറുകയാണ് യുകെ മലയാളികളും. ഇന്നലെ ഹീത്രൂവിലെ ബിനില്‍ പള്ളത്തിന്റെ വിയോഗ വാര്‍ത്ത ഏറെ വേദനയോടെയാണ് യുകെയിലെ മലയാളികള്‍ വായിച്ചറിഞ്ഞത്. ഇപ്പോഴിതാ, മറ്റൊരു മരണ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ക്രോയിഡോണിലെ ക്രിസ്റ്റഫര്‍ നെറ്റോയാണ് മരണത്തിനു കീഴടങ്ങിയിരിക്കുന്നത്.

ഇന്നലെ രാത്രിയോടെയാണ് ക്രിസ്റ്റി ചേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന ക്രിസ്റ്റഫറിന്റെ മരണ വാര്‍ത്ത യുകെ മലയാളികള്‍ അറിയുന്നത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. 60 വയസായിരുന്നു പ്രായം. പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്നു ക്രിസ്റ്റി. അഞ്ചലാണ് ക്രിസ്റ്റിയുടെ ഭാര്യ. ടൂട്ടിംഗ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്സാണ്. റോഷന്‍, റോഹന്‍ എന്നിവരാണ് മക്കള്‍. മക്കളെല്ലാം മുതിര്‍ന്നവരാണെന്നാണ് ലഭ്യമായ വിവരം.

നാട്ടില്‍ കൊല്ലം സ്വദേശിയാണ് ക്രിസ്റ്റഫര്‍. സംസ്‌കാരം യുകെയില്‍ തന്നെ നടക്കുവാനാണ് സാധ്യത. ക്രിസ്റ്റിയുടെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ മരണ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. ക്രിസ്റ്റിയുടെ നിര്യാണത്തില്‍ ബ്രിട്ടീഷ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category