1 GBP = 93.00 INR                       

BREAKING NEWS

ഹോങ്കോങ്ങില്‍ ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കാളികളായി വിദ്യാര്‍ത്ഥികളും; അവധി കഴിഞ്ഞെത്തിയ ആദ്യ ദിവസം തന്നെ രംഗത്തിറങ്ങിയത് വന്‍ പ്രതിഷേധവുമായി; ക്ലാസുകള്‍ ബഹിഷ്‌കരിച്ചും ഹെല്‍മറ്റും മുഖാവരണവും ധരിച്ചും നിരത്തിലിറങ്ങിയത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍

Britishmalayali
kz´wteJI³

ഹോങ്കോങ്: ഹോങ്കോങ്ങില്‍ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്ത്. ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ആയിരക്കണക്കിനു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഇന്നലെ ക്ലാസ് ബഹിഷ്‌കരിച്ചു പ്രകടനം നടത്തി. യൂണിഫോം ധരിച്ചെത്തിയ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖാവരണവും ഹെല്‍മറ്റും ധരിച്ചാണ് പ്രകടനത്തില്‍ പങ്കെടുത്തത്. റാലിയും തുടര്‍ന്നുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ യോഗവും സമാധാനപരമായിരുന്നു. ഹോങ്കോങ് ചൈനീസ് യൂണിവേഴ്സിറ്റി ക്യാംപസില്‍ നടന്ന യോഗത്തില്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജനാധിപത്യത്തിനു വേണ്ടിയുള്ള മുന്നേറ്റത്തില്‍ തങ്ങളുടേതായ പങ്ക് വഹിക്കുമെന്ന് യോഗത്തില്‍ പ്രസംഗിച്ച വിദ്യാര്‍ത്ഥി നേതാക്കള്‍ വ്യക്തമാക്കി. അവധി കഴിഞ്ഞിട്ട് ഹോങ്ങ്കോങ്ങില്‍ ഇന്നലെയാണ് സ്‌കൂളുകള്‍ തുറന്നത്. ആദ്യ ദിനം തന്നെ വിദ്യാര്‍ത്ഥികള്‍ എല്ലാം തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങി. കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്ന ബില്ലിനെതിരെയാണ് ഹോങ്കോങ്ങില്‍ മാസങ്ങളായി പ്രതിഷേധങ്ങള്‍ തുടരുന്നത്.

മഴയെപ്പോലും അവഗണിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിനെത്തിയത്. ജനാധിപത്യത്തിന് വേണ്ടി പോരാടുമെന്നും തങ്ങളുടെ അവകാശങ്ങള് ഹനിക്കപ്പെടുന്നത് കണ്ട് നില്‍്ക്കാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു. ഏപ്രില്‍ 3 -ന് ഹോങ്കോങ്ങിലെ ചീഫ് എക്സിക്യൂട്ടീവ് ആയ കാരി ലാം അവതരിപ്പിച്ച ബില്ലില്‍ കുറ്റക്കാരായ ഹോങ്കോങ് പൗരന്മാരെ ചൈനയിലേക്ക് നാടുകടത്തുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനെപ്പറ്റി ആയിരുന്നു പറഞ്ഞത്. എന്നാല്‍ തങ്ങളുടെ ജനാധിപത്യപരമായ ഇടത്തിലേക്കുള്ള ചൈനയുടെ അധിനിവേശമായാണ് ഹോങ്കോങ് പൗരന്മാര്‍ക്ക് ഇത് അനുഭവപ്പെട്ടത്. ആദ്യത്തെ പ്രതിഷേധം ജൂണ്‍ 9 -നായിരുന്നു. പത്തുലക്ഷം പേര്‍ പങ്കെടുത്ത ഒരു വന്‍ റാലിയായിരുന്നു അന്ന് ഹോങ്കോങ് ഗവണ്മെന്റ് ആസ്ഥാനത്ത് നടന്നത്. പൊലീസുമായി നടന്ന നേരിയ ചില ഉന്തും തള്ളും ഒഴിച്ചാല്‍ ഏറെക്കുറെ സമാധാനപൂര്‍ണമായ ഒരു പ്രതിഷേധമായിരുന്നു അത്.

ജൂണ്‍ 12 -ന് അടുത്ത റാലി നടന്നു. ഇത്തവണ പൊലീസ് റാലിക്കുനേരെ ടിയര്‍ ഗസ്സ് പൊട്ടിക്കുന്നു. റബ്ബര്‍ ബുള്ളറ്റുകള്‍ പായിക്കുന്നു. അത്, കഴിഞ്ഞ കുറെ ദശാബ്ദങ്ങള്‍ക്കിടയില്‍ ഹോങ്കോങ്ങില്‍ നടന്ന ഏറ്റവും അക്രമാസക്തമായ ഒരു തെരുവുസമരമായി മാറി. ഈ പ്രതിഷേധ സമരങ്ങളില്‍ പതറിപ്പോയി കാരി ലാം ജൂണ്‍ 15 -ന്, അവര്‍ പ്രസ്തുതബില്ലിനെ അനിശ്ചിത കാലത്തേക്ക് നീട്ടിവെക്കുന്നതായി പ്രഖ്യാപിച്ചു. അത് വിശ്വാസത്തിലെടുക്കാന്‍ കൂട്ടാക്കാതെ അടുത്ത ദിവസം, ഇരുപതു ലക്ഷത്തോളം പേര്‍ പങ്കെടുത്ത അടുത്ത റാലി നടന്നു. നീട്ടിവച്ചാല്‍ പോരാ, റദ്ദാക്കണം ബില്‍ എന്നതായിരുന്നു അവരുടെ ആവശ്യം. പ്രതിഷേധത്തിന് ദിനംപ്രതി ശക്തി കൂടിക്കൂടി വന്നു. ജൂണ്‍ 21 -ന് പ്രതിഷേധക്കാര്‍ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് വളഞ്ഞ്, 15 മണിക്കൂറോളം ഉപരോധിച്ചു. മുന്‍ദിവസങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പൊലീസ് അറസ്റ്റു ചെയ്തവരെ നിരുപാധികം വിട്ടയക്കണമെന്നതായിരുന്നു ഇത്തവണത്തെ ആവശ്യം.

ജൂലൈ ഒന്നാം തീയതി, ഹോങ്കോങ് ചൈനയ്ക്ക് തിരികെ കൈമാറ്റം ചെയ്യപ്പെട്ടതിന്റെ വാര്‍ഷികത്തിന്റെ അന്ന്, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ കോംപ്ലക്സിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ സ്പ്രേ പെയ്ന്റുകൊണ്ട് ചുവരുകളില്‍ മുദ്രാവാക്യങ്ങളെഴുതിവെച്ചു. കോളനിഭരണകാലത്തെ കൊടികളുമേന്തി ഹോങ്കോങ്ങിന്റെ ചിഹ്നങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു സമരക്കാര്‍ വന്നത്. ജൂലൈ 21 -ന് പ്രതിഷേധക്കാര്‍ ഹോങ്കോങ്ങിലെ ചൈനയുടെ ലെയ്‌സണ്‍ ഓഫീസ് ചായം പൂശി വികൃതമാക്കി. അന്നേദിവസം രാത്രി യൂന്‍ ലോങ്ങ് മെട്രോ സ്റ്റേഷനില്‍ വെള്ളവസ്ത്രമണിഞ്ഞ പ്രക്ഷോഭകാരികള്‍ യാത്രക്കാരെ ആക്രമിച്ചു. ഈ അക്രമണത്തിനെതിരെ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധം നടന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ചൈന ഹോങ്കോങ്ങിന് മുന്നറിയിപ്പ് നല്‍കി. എപ്പോഴും വെറുതെ ഇരിക്കുമെന്ന് കരുതേണ്ട എന്നും തിരിച്ചടിക്കാന്‍ വലിയ ബുദ്ധിമുട്ട് ഇല്ല എന്നും പറഞ്ഞു.

പ്രക്ഷോഭകാരികള്‍ ഹോങ്കോങ് വിമാനത്താവളം ഉപരോധിച്ചതിനെ തുടര്‍ന്ന് 100 കണക്കിന് വിമാനങ്ങള്‍ റദ്ദാക്കേണ്ടി വരികയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇവര്‍ ക്ഷമ ചോദിക്കുകയും ചെയ്തു. ഇതിന് പിന്നാലൊണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങിയിരിക്കുന്നത്. പ്രധാനമായും കുറ്റവാളികളെ ചൈനയിലേക്ക് നാട് കടത്താനുള്ള ബില്‍ റദ്ദാക്കണം എന്നാണ് ഇവരുടെ ആവശ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍
നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍