1 GBP = 88.70 INR                       

BREAKING NEWS

ബഹാമസിലെ തടാകങ്ങളില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുന്നു; ആഞ്ഞു വീശിയ കൊടുങ്കാറ്റില്‍ ആകെ താറുമാറായി ജനജീവിതം; ഇന്നു രാത്രിയില്‍ ഡോറിയാന്‍ ഫ്ളോറിഡയില്‍ എത്തിയേക്കും; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുഴലി കൊടുങ്കാറ്റ് ആഞ്ഞു വീശുമ്പോള്‍ വിറയലോടെ അമേരിക്ക

Britishmalayali
kz´wteJI³

ടൈറ്റസ്വില്‍: ബഹാമയിലെ 2 ദ്വീപുകളില്‍ വന്‍നാശം വിതച്ച ഡോറിയാന്‍ ചുഴലിക്കാറ്റ് ഫ്ളോറിഡയിലേക്ക് നീങ്ങുന്നു. നാശം വിതച്ച കാറ്റില് അഞ്ചു പേര്‍ മരിച്ചെന്നും 21പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും പ്രധാനമന്ത്രി ഹുബെര്‍ട്ട് മിന്നിസ് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് കാറ്റടിക്കുന്ന പ്രദേശങ്ങളില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുഴലി കൊടുങ്കാറ്റാണ് അമരേിക്കയെ വിറപ്പിച്ച് ഇപ്പോള്‍ വിശുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്രേറ്റ് അബാകോ, ഗ്രാന്‍ഡ് ബഹാമ ദ്വീപുകളിലെ 13,000 വീടുകളാണു തകര്‍ന്നത്. മേല്‍ക്കൂരകളും കാറുകളും കാറ്റില്‍ പറത്തിയതിനു പുറമേ 18 അടിയിലേറെ ഉയര്‍ന്ന തിരമാലകള്‍ വീടുകള്‍ നശിപ്പിക്കുകയും ചെയ്തു. വൈദ്യുതി ബന്ധവും തകര്‍ത്തു. അറ്റ്ലാന്റിക് മേഖലയില്‍ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. മണിക്കൂറില്‍ 322 കിലോമീറ്റര്‍ വേഗമുള്ള ഡോറിയാനെ ഏറ്റവും മാരകമായ അഞ്ചാം തരത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ 250 കിലോമീറ്ററായി വേഗം കുറഞ്ഞതോടെ നാലാം തരത്തിലേക്ക് മാറ്റി. ചുഴലിക്കാറ്റിന്റെ വരവ് അറിഞ്ഞതോടെ ഫ്ളോറിഡയിലും സൗത്ത് കാരലൈനയിലും ജോര്‍ജിയയിലും 10 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. 'എത്രത്തോളം നാശം നഷ്ടം ഉണ്ടായിട്ടുണ്ടെന്നോ എത്രപേര്‍ മരിച്ചിട്ടുണ്ടെന്നോ ഇപ്പോള്‍ പറയാനാകില്ലെന്ന് നോര്‍ത്ത് അബാകോ എംപി ഡാരന്‍ ഹെന്‍ഫീള്‍ഡ് പറഞ്ഞു. പലയിടങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ കാണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പക്ഷേ സത്യാവസ്ഥ അറിയാതെ ഒന്നും സ്ഥിരീകരിക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category