1 GBP = 97.70 INR                       

BREAKING NEWS

സ്ത്രീ ഒരേ സമയം പലരുമായും ബന്ധപ്പെടുന്നത് വരയ്ക്കാത്തത് എന്തേ? ഇതില്‍ ബന്ധപ്പെടുന്ന പുരുഷന്‍ വെളുത്തവനും സുന്ദരനുമല്ലല്ലോ എന്ന് ചോദിച്ച് ദേഷ്യപ്പെട്ടു; ഇവരാണോ വാത്സ്യായനന്റെ കാമസൂത്രം സ്ത്രീവിരുദ്ധമാണെന്ന് പറഞ്ഞ് സ്ത്രൈണ കാമസൂത്രം എഴുതിയത്? താത്തമാര്‍ പന്നിപെറ്റ് കൂട്ടുന്നത് പോലെ എന്ന് പറഞ്ഞിട്ടാണോ സ്ത്രീ സമത്വത്തിനെക്കുറിച്ച് ക്ലാസ് എടുക്കുന്നത്; കെ ആര്‍ ഇന്ദിരയ്ക്ക് എതിരെ വിമര്‍ശനവുമായി സ്ത്രൈണ കാമസൂത്ത്രതിലെ ഇല്ലസ്ട്രേറ്റര്‍ ജലജമോള്‍

Britishmalayali
kz´wteJI³

താത്തമാര്‍ പന്നി പെറ്റ് പെരുകുന്നത്പോലെ എന്നും അസമിലെ പൗരത്വ വിഷയത്തില്‍ നാടുകടത്തല്‍ വേണമെന്നും വിനായകന് എന്ത് കോപ്പിന് അവാര്‍ഡ് കൊടുത്തു എന്നുമൊക്കെ ചോദിച്ച് വര്‍ഗ്ഗീയ വിഷം തുപ്പിയ ആകാശവാണി ജീവനക്കാരിയും എഴുത്തുകാരിയുമായ കെആര്‍ ഇന്ദിരയ്ക്ക് എതിരെ പൊലീസിന് പരാതിയുമായി നിരവധിപേര്‍ രംഗത്ത് എത്തിക്കഴിഞ്ഞു. ഇപ്പോഴിത കെ.ആര്‍ ഇന്ദിരയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയരുകയാണ്. അനധികൃത കുടിയേറ്റക്കാരെ സ്റ്റെറിലൈസ് ചെയ്യണമെന്നും താത്തമാര്‍ പെറ്റുപെരുകുന്നത് തടയാന്‍ പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന ഗുളിക കലക്കിവിടണമെന്നും ഉള്‍പ്പടെയുള്ള വര്‍ഗീയ പരാമര്‍ശങ്ങളാണ് ഇന്ദിര നടത്തിയത്. ഇപ്പോള്‍ ഇന്ദിരയ്‌ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവരുടെ പുസ്തകത്തിന്റെ ഇല്ലസ്‌ട്രേഷന്‍ ചെയ്ത ജലജ മോള്‍.


സ്‌ത്രൈണകാമസൂത്രം എന്ന പുസ്തകത്തിന്റെ ഇല്ലസ്‌ട്രേഷനാണ് ജലജ തയാറാക്കിയത്. വാത്സ്യായനന്റെ കാമശാസ്ത്രത്തിലെ സ്ത്രീവിരുദ്ധതയില്‍ സഹികെട്ട് സ്ത്രീകളെ ലൈംഗിക സമത്വം പഠിപ്പിക്കാനായാണ് ഇന്ദിര സ്ത്രൈണ കാമസൂത്രം എഴുതിയത്. എന്നാല്‍ ഇല്ലസ്‌ട്രേഷന്‍ കണ്ടശേഷം സ്ത്രീ ഒരേ സമയം പല പുരുഷന്മാരുമായി ബന്ധപ്പെടുന്നത് വരയ്ക്കാത്തതിനും, ചിത്രത്തിലെ പുരുഷന്‍ വെളുത്തവനും സുന്ദരനുമല്ലാത്തതിനും തന്നോട് ഫോണില്‍ വിളിച്ച് ഇന്ദിര പരാതി പറഞ്ഞുവെന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ ജലജ പറയുന്നത്.

ജലജ മോളുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
വാത്സ്യായനന്റെ കാമശാസ്ത്രത്തിലെ സ്ത്രീവിരുദ്ധതയില്‍ സഹികെട്ട് സ്ത്രീകളെ ലൈംഗിക സമത്വം പഠിപ്പിക്കാന്‍ സ്‌ത്രൈണ കാമസൂത്രമെഴുതിയ സ്ത്രീയാണ് കെ ആര്‍ ഇന്ദിര.
DCബുക്ക്‌സ് 2012ല്‍ പുറത്തിറക്കിയ ഈ പുസ്തകം സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ സര്‍വേ നടത്തി 4 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയതാണെന്ന അവകാശവാദവുമുണ്ട്.
താത്തമാര്‍ പന്നികളപ്പോലെ പെറ്റുകൂട്ടുമെന്നും പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വിടുകയോ മറ്റോ വേണ്ടി വരും ഭൂമിയെ ഇവരില്‍ നിന്ന് രക്ഷപ്പെടുത്താന്‍ എന്ന് പറയുകയും ചിന്തിക്കുകയും ചെയ്യുന്ന ഇവരൊക്കെയാണല്ലോ സ്ത്രീ സമത്വത്തെക്കറിച്ച് സംസാരിക്കുന്നത്? ഇത്ര സ്ത്രീവിരുദ്ധവും വംശീയവുമായ അധിക്ഷേപം ഇതിന് മുമ്പ് കേരളത്തിലിരുന്നു കൊണ്ട് ഉത്തവരാദിത്ത്വപ്പെട്ട സ്ഥാപനത്തിന്റെ ഉയര്‍ന്ന പദവി വഹിക്കുന്ന ഒരു സ്ത്രീയും പറഞ്ഞിട്ടുണ്ടാവില്ല.
എഴുത്തുകാരിയാണത്രേ.
ആസ്സാമിനെക്കുറിച്ചാവട്ടെ,
ബാബ്‌റി മസ്ജിദ് നെക്കുറിച്ചാവട്ടെ,
വംശീയ വിദ്വേഷം തന്നെയാണ് പുറത്തേക്ക് വമിക്കുന്നത്.
കമ്മ്യൂണിസ്റ്റുകളെ ഇല്ലാതാക്കാന്‍ ഇനി ഇന്ത്യയില്‍ കൂടി ഒരു ഹോളോകോസ്റ്റ് നടത്താമെന്നാണ് ഇവരുടെ അഭിപ്രായം.
മുസ്ലിം ദളിത് വിരുദ്ധതയും, മതരാഷ്ട്ര വാദവും മാത്രം കൈമുതലായുള്ള ചിന്തകളിലെ നെറികേട് ആണ് ഇവരുടെ രാഷട്രീയ പദ്ധതി എന്ന് പറയാതെ വയ്യ!
ഇവരുടെയൊക്കെ വര്‍ഗ്ഗീയത തുറന്ന് കാട്ടുന്ന കാലം ഇപ്പോഴെങ്കിലും ആയതില്‍ ആശ്വസിക്കാം. ഇനിയെങ്കിലും ജാഗ്രത പുലര്‍ത്താമല്ലോ.
ജീവിതത്തില്‍ ഇക്കാലത്തിനിടയില്‍ ഒരേയൊരു പുസ്തകത്തിന് വേണ്ടിയാണ് ഇല്ലസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളത്. കാമശാസ്ത്രത്തിന്റെ സ്ത്രീ വെര്‍ഷന് വേണ്ടി ഒരു സ്ത്രീ തന്നെ വരക്കണമെന്ന് ആവശ്യമുന്നയിച്ച ഡിസി ബുക്ക്‌സ് സമീപിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ സ്‌ത്രൈണ കാമസൂത്രത്തിന് വേണ്ടി.
സ്ത്രീ ഒരേ സമയം പല പുരുഷന്മാരുമായി ബന്ധപ്പെടുന്നത് വരയ്ക്കാത്തതിനും, ചിത്രത്തിലെ പുരുഷന്‍ വെളുത്തവനും സുന്ദരനുമല്ലാത്തതിനും, ശരീരത്തിന്റെ അഴകളവുകള്‍ (Anatomy) ഇങ്ങനെയാണോ?എന്നും ഫോണില്‍ വിളിച്ച് പരാതി പറഞ്ഞയാളാണ്. 
വ്യവസ്ഥാപിത അഴകളവുകള്‍ അല്ലെന്നായിരുന്നു പരാതി.
ആറടി പൊക്കമുള്ള സിക്‌സ്പാക്ക് മാത്രമല്ല
കറുത്തവരും, പൊക്കം കുറഞ്ഞവരും, മെലിഞ്ഞവരും, തടിച്ചവരും, വയറുള്ളവരും, കഷണ്ടിയുള്ളവരും എല്ലാം നിറഞ്ഞതാണ് പുരുഷലോകം ഇതിലാരാണ് നിങ്ങളുടെ റോള്‍ മോഡല്‍? എന്നായിരുന്നു അന്ന് എന്റെ ഉത്തരം.
വംശീയ വിദ്വേഷം തന്നെയായിരിക്കും അന്നും അവരെക്കൊണ്ട് ആ ചോദ്യം ചോദിപ്പിച്ചത്
എന്ന് ഇന്ന് തിരിച്ചറിയുന്നു.
പിന്നീടുള്ള പതിപ്പുകളില്‍ നിന്ന് ചിത്രങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. 
അന്ന് അവര്‍ക്ക് ഇഷ്ടപ്പെടാതിരുന്നത് എന്റെ ചിത്രങ്ങളിലെ സ്ത്രീ പുരുഷ ബന്ധങ്ങള്‍ ചിത്രീകരിച്ചതിലെ, സ്ത്രീ പുരുഷസമത്വ രാഷ്ട്രീയ ബോധ്യങ്ങളിലെ ശരി കൊണ്ടാണെന്നത് എനിക്ക് ഉറപ്പിക്കാം. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു.
അന്നവരുടെ വഷളന്‍ കമന്റിനു ശേഷം ഞാന്‍ വരച്ചത് മുത്തുച്ചിപ്പിക്കല്ലെന്നും സ്ത്രീകളുടെ കാമശാസ്ത്രത്തിനുമാണെന്ന് പറഞ്ഞ് സമാധാനിച്ചിരിക്കുകയായിരുന്നു.
(എന്തായാലും അന്ന് എനിക്ക് ഇല്ലസ്‌ട്രേഷനു വേണ്ടി ഉഇ തന്ന തുക കേരളത്തിലെ ഇല്ലസ്‌ട്രേഷന്‍ ചെയ്യുന്ന ആര്‍ട്ടിസ്റ്റുകള്‍ക്ക് കൊടുത്തിട്ടുള്ളതില്‍ ഏറ്റവും വലിയ തുകയാണ് എന്നാണ് ചിലര്‍ പിന്നീടെന്നോട് പറഞ്ഞത്.
ഒരു ലക്ഷത്തി അമ്പത്തിയെണ്ണായിരം രൂപ.
അതില്‍ ഡിസി ബുക്‌സിനോടുള്ള നന്ദി ഇവിടെ പ്രകാശിപ്പിക്കുന്നു.)

കെ.ആര്‍.ഇന്ദിര, സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും പ്രസവിക്കാനുള്ള അവകാശത്തെക്കുറിച്ചുമൊക്കെ എത്ര ലജ്ജാകരമായ കാഴ്ചപ്പാടാണ് നിങ്ങള്‍ക്കുള്ളത്? അപരന്റെ അന്തസ്സിനേയും വ്യക്തിത്വത്തേയും ശരീരത്തേയും ബഹുമാനിക്കാന്‍ എന്നാണ് താങ്കള്‍ക്ക് കഴിയുക?കുറഞ്ഞ പക്ഷം ഇനിയും ഇതുവഴി വരരുതേ സ്ത്രീകള്‍ക്ക് വേണ്ടി/സ്ത്രീപക്ഷമെന്ന വാദമുന്നയിച്ച്, സ്‌ത്രൈണ കാമസൂത്ര ആനകളെയും എഴുന്നള്ളിച്ച് കൊണ്ട്..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category