1 GBP = 93.80 INR                       

BREAKING NEWS

നാട്ടില്‍ ആകെയുള്ളത് 9 സെന്റു സ്ഥലവും പഴയ വീടും മാത്രം; മൃതദേഹം നാട്ടിലെത്തിക്കാന്‍ അതു വില്‍ക്കുകയല്ലാതെ മറ്റു വഴിയി ല്ല; പിആറിനായി വാങ്ങിയ കടങ്ങള്‍ വേറെയും; ജീവിതത്തിന്റെ പച്ചതുരുത്തിലെത്തിയപ്പോള്‍ ജീവന്‍ നഷ്ടമായ ഹീത്രൂവിലെ ബിനിലി ന്റെ ഭാര്യയും മകളും യുകെ മലയാളികളുടെ കരുണ തേടുമ്പോള്‍

Britishmalayali
kz´wteJI³

ഹീത്രൂവിലെ ബിനില്‍ പള്ളത്ത് എന്ന ചെറുപ്പക്കാരന്റെ മരണ വാര്‍ത്ത യുകെ മലയാളികള്‍ അറിഞ്ഞിട്ട് അധിക ദിവസമായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടു കൂടി ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരണത്തിനു കീഴടങ്ങേണ്ടി വന്ന ബിനില്‍ നമ്മളെല്ലാവരെയും പോലെ ഏറെ സ്വപ്നങ്ങളുമായാണ് ബ്രിട്ടനിലേക്ക് എത്തിയത്. ആറേഴു വര്‍ഷങ്ങളായി നേരിട്ട സാമ്പത്തിക പ്രതിസന്ധികള്‍ക്കും നാട്ടിലെ ബുദ്ധിമുട്ടുകള്‍ക്കും അറുതിയായെന്നു കരുതി ജീവിതം സേഫ് സോണിലേക്ക് മാറുന്നുവെന്നു കരുതി ആശ്വസിച്ചിരിക്കവേയാണ് ബിനിലെ മരണം തട്ടിയെടുക്കുന്നത്.

നാട്ടില്‍ തൃശൂര്‍ ചേരൂര്‍ പള്ളത്തെ ബാലഗോപാല്‍ - വിലാസിനി ദമ്പതികളുടെ മകനാണ് ബിനില്‍. സ്വന്തമായുള്ളത് ഒന്‍പതു സെന്റു സ്ഥലവും അതില്‍ 20 വര്‍ഷത്തോളം പഴക്കമുള്ള ഒരു വീടും. കാരണം, മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണം കണ്ടെത്തണമെങ്കില്‍ ആകെയുള്ള ഈ സമ്പാദ്യം വില്‍ക്കുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ല. മകനെ അവസാന നോക്കു കാണുവാന്‍ അതും ചെയ്യാനുള്ള മനസ് ഈ മാതാപിതാക്കള്‍ കാണിച്ചെങ്കിലും പെട്ടെന്ന് ഒരു വില്‍പനയും മറ്റും സാധിക്കാത്ത സാഹചര്യത്തില്‍ എന്തു ചെയ്യാന്‍ സാധിക്കും എന്ന ചോദ്യമാണ് ബിനിലിന്റെ മാതാപിതാക്കള്‍ ചോദിക്കുന്നത്. ഈ സാഹചര്യത്തിലാണ് യുകെ മലയാളികള്‍ക്കു മുന്നിലേക്ക് ബിനിലിന്റെ കുടുംബം കൈ നീട്ടുന്നത്.
2011ല്‍ ആണ് ബിനില്‍ യുകെയിലേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് രാവും പകലും കഷ്ടപ്പാടിന്റേതായിരുന്നു. എന്നെങ്കിലും ജീവിതത്തിന്റെ പച്ചതുരുത്തില്‍ എത്തും എന്ന പ്രതീക്ഷയിലായിരുന്നു ബിനിലും ഭാര്യ ലിജിയും. ഇന്ത്യയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച ബിനില്‍ കിച്ചണ്‍ അസിസ്റ്റായും ലിജി നഴ്‌സിംഗ് പാസായതാണെങ്കിലും കെയര്‍ അസിസ്റ്റായും ജോലി ചെയ്യുകയായിരുന്നു. കഷ്ടപ്പാടുകള്‍ക്കിടയിലും സന്തോഷത്തിന്റെ ദിനങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് മൂന്നു വര്‍ഷം മുന്‍പ് മകള്‍ ജനിച്ചത്. സമ്പാദിച്ചതെല്ലാം പിആര്‍ ലഭിക്കുവാനും മറ്റുമായി ചെലവിട്ടു. പോരാതായപ്പോള്‍ പലരില്‍ നിന്നായി കടവും വാങ്ങി. ബിനില്‍ എന്ന ചെറുപ്പക്കാരന്റെ സത്യസന്ധതയും സ്നേഹവും തന്നെ ആയിരുന്നു ഹീത്രൂവിലെ മലയാളികള്‍ ബിനിലിനെ ഇഷ്ടപ്പെടുവാന്‍ കാരണമായതും. ഹീത്രൂ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ബിനില്‍.

സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയ ബിനിലിനും ലിജിക്കും ജീവിതം പച്ച പിടിക്കുന്നതിന്റെ സൂചനയായി ബിനിലിന്റെ മരണത്തിനു രണ്ടു ദിവസം മുന്‍പാണ് പിആര്‍ ലഭിച്ചത്. എല്ലാം നേരെയാകുന്നുവെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു പിന്നീട്. മനസമാധാനത്തോടെ കിടന്നുറങ്ങിയ ദിവസങ്ങള്‍. നാട്ടിലുള്ള മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ടിട്ട് ആറു വര്‍ഷം കഴിഞ്ഞിരുന്നു. ഉടന്‍ തന്നെ നാട്ടിലേക്ക് പോകണം എന്ന തീരുമാനവും എടുത്തിരിക്കവേയാണ് വിധിയുടെ പരീക്ഷണം അവസാനിച്ചിട്ടില്ലെന്ന സൂചന നല്‍കി ബിനിലിനെ മരണം തേടിയെത്തുന്നത്.

ശനിയാഴ്ച രാത്രി ഒന്‍പതരയോടെ ഡ്യൂട്ടി കഴിഞ്ഞു പുറത്തു നിന്നും ഭക്ഷണം കഴിച്ചാണ് ബിനില്‍ വീട്ടിലെത്തിയത്. ക്ഷീണമുണ്ടെന്നും അല്‍പനേരം കിടക്കട്ടെ എന്നും ഭാര്യയോടു പറഞ്ഞു ബിനില്‍ മുകളിലെ ബെഡ് റൂമിലേക്ക് പോയി. അത്താഴം പാകം ചെയ്യുന്ന തിരക്കിലായിരുന്നു ഭാര്യ. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നു വയസുകാരിയായ മകള്‍ ഇടയ്ക്ക് പിതാവിനെ വിളിച്ചുണര്‍ത്തുവാന്‍ മുകളിലേക്ക് കയറിപ്പോയി. കുലുക്കി വിളിച്ചിട്ടും ബിനില്‍ ഉണരാത്തതിനാല്‍ ഡാഡി ഉറങ്ങിപ്പോയെന്നു മകള്‍ അമ്മയോടു പറയുകയും ചെയ്തു.
അങ്ങനെയൊരു ഉറക്കം പതിവില്ലാത്തതിനാല്‍ ഭാര്യ ഉടന്‍ തന്നെ മുറിയിലേക്ക് ഓടിയെത്തി. മുറിയിലെത്തിയപ്പോള്‍ തലയിണയില്‍ മുഖം അമര്‍ത്തിയ രീതിയിലായിരുന്നു ബിനില്‍ കിടന്നിരുന്നത്. ബിനിലിനെ തിരിച്ചു കിടത്തിയപ്പോള്‍ തലയിണയില്‍ ഭക്ഷണം ഛര്‍ദ്ദിച്ചതായും കണ്ടു. മാത്രമല്ല, ശരീരമാകെ തണുത്തു മരവിക്കുകയും നീലനിറം ആവുകയും ചെയ്തിരുന്നു. ബിനിലിന്റെ അവസ്ഥയില്‍ ഭയന്നു പോയ ഭാര്യ ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘത്തെ വിവരം അറിയിച്ചു.

ഉടന്‍ തന്നെ വീട്ടിലെത്തിയ പാരാമെഡിക്കല്‍ സംഘം മരണം അര മണിക്കൂര്‍ മുന്‍പേ തന്നെ സംഭവിച്ചുവെന്ന് അറിയിച്ചു. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പാരാമെഡിക്കല്‍ സംഘം നല്‍കിയ പ്രാഥമിക നിഗമനം. മരണം സംബന്ധിച്ച് കൃത്യമായ വിലയിരുത്തലുകള്‍ക്കായി വിദഗ്ധ പരിശോധനകള്‍ നടക്കുകയാണ്. നാലോളം സാമ്പിളുകള്‍ എടുത്ത് ബയോപ്‌സിക്കായി അയച്ചിട്ടുണ്ട്. ഈ ഫലം അറിഞ്ഞ ശേഷം മാത്രമെ കൃത്യമായ മരണ കാരണം കണ്ടെത്താനാകൂ.
ഭാര്യയ്ക്കും മൂന്നു വയസുകാരനായ മകള്‍ക്കും ഒപ്പമായിരുന്നു ഹീത്രൂവില്‍ ബിനില്‍ താമസിച്ചിരുന്നത്. ഭാര്യ ലിജിയും തൃശൂര്‍ സ്വദേശിനിയാണ്. മകനെ അവസാന നോക്കു കാണുവാന്‍ കാത്തിരിക്കുന്ന മാതാപിതാക്കള്‍ക്കായി മൃതദേഹം നാട്ടിലെത്തിക്കണമെന്ന ആഗ്രഹമാണ് ലിജിയ്ക്കുള്ളത്. പക്ഷെ, അതിന് എന്തു ചെയ്യുമെന്ന ചോദ്യം നിസ്സഹായതയോടെ മുന്നിലെത്തിയപ്പോഴാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുമായി ബന്ധപ്പെടുന്നതും ഞങ്ങള്‍ ഈ കേസ് ഏറ്റെടുക്കുന്നതും.

ബിനിലിന്റെ പെട്ടെന്നുള്ള മരണത്തില്‍ നിസ്സഹായരായ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തെ നിങ്ങള്‍ക്കും സഹായിക്കാം. അതിനായി ചുവടെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി ലിങ്ക് വഴിയോ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയോ നിങ്ങളുടെ സഹായങ്ങള്‍ നല്‍കാവുന്നതാണ്. വിര്‍ജിന്‍ മണി ലിങ്ക് വഴി നല്‍കുവാനാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. എന്തെന്നാല്‍, വിര്‍ജിന്‍ മണി ട്രാന്‍സ്ഫറില്‍ ഗിഫ്റ്റ് എയ്ഡായി നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിന്റെയും കാല്‍ ശതമാനം കൂടി കൂടുതല്‍ നമുക്ക് ലഭിക്കും. അതിനായി പണം നല്‍കുമ്പോള്‍ ഗിഫ്റ്റ് എയ്ഡ് ബോക്സില്‍ ടിക്ക് ചെയ്താല്‍ മാത്രം മതി.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ:
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference:
 Binil Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category