1 GBP = 88.70 INR                       

BREAKING NEWS

40 കിലോയോളം തൂക്കം വരുന്ന ആടിനെ പൂര്‍ണമായി വിഴുങ്ങിയത് പെരുമ്പാമ്പ്; കാണാതായ ആടിനെ തിരഞ്ഞിറങ്ങിയത് കര്‍ഷകന്‍; കണ്ടത് അസാധാരണമാം വിധം വയര്‍ വീര്‍ത്തിരിക്കുന്ന പാമ്പിനെ; ഫോറസ്റ്റ് അധികൃതരെത്തി ഇരയെ ഛര്‍ദ്ദിപ്പിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം; വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

Britishmalayali
kz´wteJI³

ഫ്യൂജിയാന്‍: 40 കിലോയോളം തൂക്കമുള്ള ആടിനെ പെരുമ്പാമ്പ് വിഴുങ്ങി. തെക്കുകിഴക്കന്‍ ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയിലുള്ള ക്വാങ്ഷു ഗ്രാമത്തിലാണ് സംഭവം നടന്നത്. കര്‍ഷകനായ യാവോ എന്ന ആളുടെ 40 കിലോയോളം തൂക്കമുള്ള ആടിനെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. ആടിനെ കാണാതായതോടെ യാവോ തിരഞ്ഞിറങ്ങുകയായിരുന്നു. ഈ വര്‍ഷം ആദ്യം മുതല്‍ ഇതുവരെ 20 ആടുകളെ കാണാതായിരുന്നു. അന്വേഷണത്തിനൊടുവില്‍ കര്‍ഷകന്‍ കണ്ടത് വീര്‍ത്ത വയറുമായി കിടക്കുന്ന പാമ്പിനെയാണ്.

ഫാമിന് സമീപത്തുള്ള കുന്നിന്‍ ചെരുവിലാണ് ആടിനെ വിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. നാലടിയോളം നീളമുള്ള ഈ പാമ്പിനെ കണ്ടെത്തുമ്പോള്‍ ഇതിന്റെ വയര്‍ അസാധാരണമാം വിധം വീര്‍ത്തിരുന്നു. ആടിനെ വിഴുങ്ങിയെന്ന് മനസിലായ ഉടനെ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി പെരുമ്പാമ്പിന്റെ വാലില്‍ തട്ടിയും വയറില്‍ തട്ടിയും വിഴുങ്ങിയ ഇരയെ ഛര്‍ദ്ദിപ്പിച്ചു.

40 കിലോയോളം വരുന്ന ആടിന്റെ പിന്‍കാലുകളാണ് ആദ്യം പാമ്പിന്റെ വായിലൂടെ പുറത്തു വന്നത്. പിടികൂടിയ പാമ്പിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആങ്സി പ്രവിശ്യയിലുള്ള താല്‍ക്കാലിക മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് ഇതിനെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ തുറന്ന് വിടുമെന്ന് ഇവര്‍ വ്യക്തമാക്കി. ചൈനയില്‍ സംരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജീവികളാണ് പെരുമ്പാമ്പുകള്‍. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category