1 GBP = 88.60 INR                       

BREAKING NEWS

`ഇതിനെക്കാള്‍ നല്ല സ്ഥലം നിനക്ക് വേറെ കിട്ടില്ല`; ഇവിടെ നിന്ന് പോകാനുള്ള തീരുമാനം അത്ര നല്ലതല്ലെന്നും പറഞ്ഞതാണ്; പോകാനുള്ള തീരുമാനം തെറ്റെന്നും ധരിപ്പിച്ചു; തിരിച്ച് വരാന്‍ കഴിയുന്നതെല്ലാം അവന്‍ ചെയ്തു; ബാഴ്സലോണ വിട്ട് പോകരുതെന്ന് നെയ്മര്‍ക്ക് ഉപദേശം നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തി ലൂയി സുവാരസ്

Britishmalayali
kz´wteJI³

ന്ന് ടീം വിട്ട് പോകരുത് എന്ന് നെയ്മറിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബാഴ്സയുടെ സൂപ്പര്‍താരം ലൂയി സുവാരസിന്റെ വെളിപ്പെടുത്തല്‍. ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്ന് തന്റെ പഴയ ടീമായ ബാഴ്സലോണയിലേക്ക് മടങ്ങാന്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ശ്രമിച്ചിരുന്നെങ്കിലും ഇന്നലെ യൂറോപ്പിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടഞ്ഞതോടെ താരം ഈ വര്‍ഷവും പിഎസ്ജിയില്‍ തന്നെ തുടരും എന്ന് ഉറപ്പായി. ബാഴ്സയിലേക്കുള്ള മടക്കം നെയ്മര്‍ അത്രയേറെ ആഗ്രഹിച്ചിരുന്നു. അടുത്ത വര്‍ഷം വീണ്ടും ശ്രമിക്കുമെന്നും ബാഴ്സ അധികൃതര്‍ പറയുന്നുണ്ട്.

ബാഴ്സലോണ വിട്ട് നെയ്മര്‍ പോയത് മോശം തീരുമാനം ആയിരുന്നു എന്ന് മുമ്പ് തന്നെ നെയ്മറിനോട് പറഞ്ഞിരുന്നു എന്ന് സുവാരസ് തന്നെയാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. 2017ല്‍ നെയ്മര്‍ ബാഴ്സലോണ വിടുന്ന സമയത്ത് ക്ലബ് വിടുന്നതിനെ കുറിച്ച് നെയ്മര്‍ തന്നോട് ചര്‍ച്ച നടത്തിയിരുന്നു. അപ്പോള്‍ അത് നല്ല തീരുമാനം ആയിരിക്കില്ല എന്ന് താന്‍ പറഞ്ഞിരുന്നു. ബാഴ്സലോണയേക്കാള്‍ നല്ല സ്ഥലം എവിടെയും നെയ്മറിന് ലഭിക്കില്ല എന്നും പറഞ്ഞു കൊടുത്തിരുന്നു സുവാരസ് പറഞ്ഞു.

ബാഴ്സലോണ വിട്ട് പി എസ് ജിയില്‍ എത്തിയ നെയ്മര്‍ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്സലോണയിലേക്ക് തിരികെ വരാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ആ ശ്രമം വിജയിച്ചില്ല. അന്ന് ക്ലബ് വിടാനുള്ള തീരുമാനം നെയ്മറിന്റെ ആയിരുന്നു. ഇപ്പോള്‍ തിരിച്ചുവരാനുള്ള തീരുമാനവും നെയ്മറിന്റേതു തന്നെ. നെയ്മര്‍ ബാഴ്സലോണയിലേക്ക് തിരികെ വരാന്‍ അദ്ദേഹത്തെ കൊണ്ട് ആവുന്നത് ഒക്കെ ശ്രമിച്ചു എന്നും അര്‍ജന്റീനയിലെ ഫോക്സ് സ്‌പോര്‍ട്‌സ് റേഡിയോയോട് സംസാരിക്കവെസുവാരസ് പറഞ്ഞു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category