1 GBP = 92.40 INR                       

BREAKING NEWS

ബോബിയും ഡോളിയും സ്റ്റീവും മുങ്ങി മരിച്ചത് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ കാര്‍ തെന്നി മാറി കായലിലേക്ക് മറിഞ്ഞ്; കോതമംഗലം സ്വദേശികളായ ടെക്കി കുടുംബത്തിന്റെ മരണവാര്‍ത്ത അറിഞ്ഞു കണ്ണീരടക്കാനാവാതെ അമേരിക്കന്‍ മലയാളികള്‍; സംസ്‌ക്കാരം ഫ്ളോറിഡയില്‍ തന്നെ

Britishmalayali
kz´wteJI³

ഫ്‌ളോറിഡ: യുഎസിലെ ഫ്‌ളോറിഡയില്‍ മലയാളി എന്‍ജനീയറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടാകത്തില്‍ വീണു മൂന്ന് പേര്‍ മരിച്ചു. ഒരു കുടംബത്തിലെ മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. കോതമംഗലം മാതിരപ്പിള്ളി കാക്കത്തോട്ടത്തില്‍ പ്രഫ. കെ.പി. മത്തായിയുടെ മകന്‍ ബോബി മാത്യു (46), ബോബിയുടെ ഭാര്യ ഡോളി (42), ഇവരുടെ ഇളയ മകന്‍ സ്റ്റീവ് (14) എന്നിവരാണ് മരിച്ചത്. ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ തടാകത്തിലേക്കു മറിഞ്ഞ് ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ (ഫ്ളോറിഡ സമയം) ആയിരുന്നു അപകടം.

അപകട സമയം മറ്റൊരു മകന്‍ ഓസ്റ്റിന്‍ വീട്ടിലായിരുന്നു. കുടുംബത്തിലെ മൂന്ന് പേരും അപകടത്തില്‍ മരിച്ചതോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഓസ്റ്റിന്‍. മയാമി മോട്ടറോള കമ്പനിയില്‍ സീനിയര്‍ എഞ്ചിനിയറായിരുന്ന ബോബി അടുത്തകാലത്താണ് ഡാളസ്സിലുള്ള കമ്പനിയില്‍ നിയമിതനായത്. ഡോറിയന്‍ ഹരിക്കയിന്‍ പ്രമാണിച്ചു കഴിഞ്ഞ വ്യാഴാച്ചയാണ് ബോബി മയാമിലുള്ള വീട്ടിലേക്കു വന്നത്. തിരികെ ഫോര്‍ട്ട് ലൗഡേര്‍ഡൈല്‍ എയര്‍പോര്ട്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് സഞ്ചരിച്ചിരുന്ന കാര്‍ തെന്നിമാറി തടാകത്തില്‍ താഴുകയായിരുന്നു.

തടാകത്തില്‍ മുങ്ങിത്താഴ്ച്ച കാറില്‍ നിന്നും ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പൊലിയുകയായിരുന്നു. കനത്ത മഴ മൂലം ജലനിരപ്പ് കൂടതലുള്ളതിനാല്‍ മുങ്ങല്‍വിദഗ്ദ്ധര്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബോബി മാത്യു സംഭവസ്ഥലത്തുവെച്ചും മറ്റു രണ്ടുപേര്‍ നോര്‍ത്ത് ബ്രോവാര്‍ഡ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

കോതമംഗലം എംഎ കോളജ് സുവോളജി വിഭാഗം തലവനായിരുന്നു ബോബിയുടെ പിതാവ് മത്തായി. തുരുത്തി കോനേക്കാട്ട് കുടുംബാംഗം സാറാക്കുട്ടിയാണ് മാതാവ്. ഭാര്യ ഡോളി കാക്കനാട്ട് വേരുകളുള്ള പുണെ മലയാളിയാണ്. ഐ.ടി. രംഗത്തായിരുന്നു ഡോളിയും പ്രവര്‍ത്തിച്ചിരുന്നത്. സഹോദരങ്ങള്‍: ബാബു (ഷിക്കാഗോ), ബീബ (ഡാലസ്). ഇവര്‍ എല്ലാവരും വര്‍ഷങ്ങളായി യുഎസിലാണ് താമസം. ബോബിയും കുടുംബവും മൂന്നു വര്‍ഷം മുന്‍പു മാതിരപ്പിള്ളിയിലെ വീട്ടില്‍ വന്നുപോയിരുന്നു.

ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഒരു കുടുംബത്തിലെ മൂന്ന് ജീവനുകള്‍ പൊലിഞ്ഞ സംഭവം അമേരിക്കന്‍ മലയാളികള്‍ക്ക് ഷോക്കായി മാറിയത്. ഓസ്റ്റിനെ ഒഴികെ കുടുബത്തിലെ എല്ലാവരും ഒറ്റയടിക്ക് മരണപ്പെടുകയായിരുന്നു. നിരവധി സുഹൃത് ബന്ധങ്ങളാണ് ബോബിക്ക് ഉണ്ടായിരുന്നത്. സൗത്ത് ഫ്‌ളോറിഡയിലുള്ള സീയോന്‍ അസംബ്ലി സഭയുടെ നേതൃത്വത്തില്‍ ശവസംസ്‌കാര ഒരുക്കങ്ങള്‍ നടന്നുവരുന്നു. ഫ്‌ളോറിഡയിലെ മലയാളി കൂട്ടായ്മകളുടെ സഹകരണവും സാന്നിത്യവുംകൊണ്ട് ആശുപത്രി പരിസരം നിറഞ്ഞിരുന്നു.

വെള്ളിയാഴ്ച്ച 5 മുതല്‍ 9 വരെ ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാര ശുശ്രൂഷ: സെപ്റ്റംബര്‍ 7 ശനി രാവിലെ 7:30 മുതല്‍ ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍. തുടര്‍ന്ന് സംസ്‌കാരം അവിടെ സെമിത്തേരിയില്‍ നടക്കും. ശുശ്രൂഷക്കു സയണ്‍ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് പാസ്റ്റര്‍ സാം പണിക്കര്‍ മുഖ്യ കാര്‍മ്മികനായിരിക്കും.

ബോബി മാത്യുവിന്റെ പിതാവ് റിട്ട എം.എ. കോളജ് പ്രൊഫസര്‍കോതമംഗലം മാതിരപ്പള്ളി കാക്കത്തോട്ടത്തില്‍ മത്തായിയും ഭാര്യ സാറാകുട്ടി മത്തായിയും ഷിക്കാഗോയിലാണു താമസം. ബോബിയുടെ സഹോദരന്‍ബാബു ചിക്കഗോയിലും സഹോദരി ബീബ ഡാലസിലും താമസിക്കുന്നു. കാര്‍ വെള്ളത്തിലേക്കു വീഴുന്നത് കണ്ട് പുറകെ വന്ന കാറില്‍ ഉണ്ടായിരുന്നവരാണു 911 വിളിച്ചത്. മുങ്ങല്‍ വിദഗ്ദര്‍ എത്തിയാണു കാറിലുള്ളവരെ പുറത്തെടുത്തത്.

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജില്‍ നിന്നാണു ബോബി എഞ്ചിനിയറിങ് ബിരുദമെടുത്തത്. മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തിവരികയാണ്. സ്വന്തം കുടുംബത്തിലുണ്ടായ ദുരന്തം പോലെയായി അമേരിക്കന്‍ മലയാളികള്‍ക്ക് ഈ ദാരുണമായ അപകട മരണം. ഇന്ത്യന്‍ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സെക്രട്ടറി സുനില്‍ തൈമറ്റം, നവകേരള പ്രസിഡന്റ് ഷാന്റി വര്‍ഗീസ്, കേരള സമാജം പ്രസിഡന്റ് ബാബു കല്ലിടുക്കിയില്‍, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബോബി വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംസ്‌ക്കാരത്തിനും പൊതുദര്‍ശനത്തിനുമെല്ലാം ആവശ്യമായ ഒരുക്കങ്ങള്‍ നടത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category