1 GBP = 92.50 INR                       

BREAKING NEWS

ആഷസ് ആവേശം കെടുത്തി മാഞ്ചസ്റ്ററില്‍ മഴ; നാലാം ടെസ്റ്റില്‍ ആദ്യ ദിവസം കളി നടന്നത് 44 ഓവര്‍ മാത്രം; മോശം തുടക്കത്തില്‍ നിന്ന് വീണ്ടും ഓസ്ട്രേലിയയെ രക്ഷിച്ച് സ്റ്റീവ് സ്മിത്; വാര്‍ണറെ വീണ്ടും പുറത്താക്കി പതിവ് തുടര്‍ന്ന് സ്റ്റുവര്‍ട്ട് ബ്രോഡ്; ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് മൂന്നിന് 170

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഒന്നാം ദിവസം ദിവസം കളിനിര്‍ത്തുമ്പോള്‍ ആദ്യ ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് എന്ന നിലയില്‍. മഴ കാരണം മാഞ്ചസ്റ്ററില്‍ കളി നടന്നത് വെറും 44 ഓവര്‍ മാത്രമാണ്. സ്റ്റീവ് സ്മിത് 60*(93) ട്രാവിസ് ഹെഡ് 18*(17) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട് ബ്രോഡ് രണ്ടും ക്രെയിഗ് ഓവര്‍ട്ടേണ്‍ ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ഓസീസ് നായകന്‍ ടിം പെയിന്‍ ആദ്യം ബാറ്റ് ചെയ്യന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിചാരിച്ചപോലെ മികച്ചതായിരുന്നില്ല തുടക്കം. ഒരിക്കല്‍ കൂടി സ്റ്റുവര്‍ട് ബ്രോഡിന് വിക്കറ്റ് സമ്മാനിച്ച് ഡേവിഡ് വാര്‍ണര്‍ 0(2) മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയത് മാര്‍നസ് ലാബുഷാനെ ആയിരുന്നു. മാര്‍ക്കസ് ഹാരിസ് 13(24) റണ്‍സ് നേടി ബ്രോഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങുമ്പോള്‍ സ്‌കോര്‍ 28ന് 2. പിന്നീട് ആണ് സ്റ്റീവ് സ്മിത് എത്തിയത്. മൂന്നാം വിക്കറ്റില്‍ ലാബുഷാനെ സ്മിത് കൂട്ടുകെട്ട് 116 റണ്‍സ് ചേര്‍ത്തു. സ്‌കോര്‍ 144ല്‍ നില്‍ക്കെ ലാബുഷാനെ 67(128) ഓവര്‍ടണ്‍ന്റെ പന്തില്‍ ബൗള്‍ഡായി.

ഉച്ചഭക്ഷണത്തിന് പിരിഞ്ഞതിന് ശേഷം വൈകിയാണ് മത്സരം പുനരാരംഭിച്ചത്. പിന്നീട് വീണ്ടും മഴയും വെളിച്ചക്കുറവും എത്തിയതോടെ ഇന്നത്തെ കളി അവസാനിപ്പിക്കാന്‍ അമ്പയര്‍മാരായ മരിയസ് ഇറാസ്മസ്, കുമാര്‍ ധര്‍മ്മസേന എന്നിവര്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളില്‍ ആദ്യത്തേത് ഓസ്ട്രേലിയയും മൂന്നാമത്തേത് ഇംഗ്ലണ്ടും വിജയിച്ച് 1-1 എന്ന നിലയില്‍ ആണ് പരമ്പര. രണ്ടാം മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category