1 GBP = 88.70 INR                       

BREAKING NEWS

മോഷണ കേസില്‍ സൗദി മലയാളിയുടെ കൈപ്പത്തി മുറിച്ചു മാറ്റാനുള്ള വിധി റദ്ദാക്കി; പകരം നാലു വര്‍ഷം തടവും 400 അടിയും ശിക്ഷ; ഒന്‍പത് മാസമായി ജയിലില്‍ കഴിയുന്ന ആലപ്പുഴ സ്വദേശി യുവാവിന് ശരിഅത്ത് നിയമ പ്രകാരമുള്ള ശിക്ഷയില്‍ ഇളവ് ലഭിച്ചത് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടല്‍ കൊണ്ട്; സുഹൃത്തിനെ സഹായിക്കാന്‍ ജാമ്യം നിന്ന് ഒടുവില്‍ ചതിക്കപ്പെട്ട് തുറുങ്കിലായ മലയാളി യുവാവിന് ആശ്വാസമായി ശിക്ഷാ ഇളവ്

Britishmalayali
kz´wteJI³

റിയാദ്: സൗദി അറേബ്യയില്‍ മോഷണ കേസില്‍ ശിക്ഷിക്കപ്പെട്ട് ഒമ്പത് മാസമായി ജയിലില്‍ കഴിയുന്ന മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റാനുള്ള വിധി കോടതി റദ്ദാക്കി. ആലപ്പുഴ സ്വദേശിയായ യുവാവിനാണ് ആശ്വാസമായി വിധി എത്തിയത്. സൗദിയിലെ തെക്കന്‍ നഗരമായ ഖമീസ് മുഷയ്ത്തിലെ ക്രിമിനല്‍ കോടതിയാണ് കഴിഞ്ഞ ഏപ്രിലില്‍ മലയാളി യുവാവിന്റെ വലതു കൈപ്പത്തി മുറിച്ച് മാറ്റാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ക്രൂരമായ ഈ ശിക്ഷാ വിധിക്കെതിരെ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെയും ജിദ്ദ കോണ്‍സുലേറ്റിന്റെയും സഹായത്തോടെ അപ്പീല്‍ നല്‍കിയിരുന്നു.

ഇത് പരിഗണിച്ചാണ് അബഹയിലെ മൂന്നംഗ അപ്പീല്‍ കോടതി കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കിയത്. കൈപ്പത്തി മുറിച്ചു മാറ്റുന്നതിന് പകരം നാലു വര്‍ഷം തടവും 400 അടിയും ശിക്ഷയായി നേരിടേണ്ടി വരും. അബഹയിലും ഖമീസ് മുഷയ്ത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റസ്റ്ററന്റിലെ ലോക്കറില്‍ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാല്‍ നഷ്ടപ്പെട്ട സംഭവമാണ് മലയാളി യുവാവിന് കരുക്കായി മാറിയത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അതേ സ്ഥാപനത്തില്‍ ആറു വര്‍ഷമായി ജോലിചെയ്തിരുന്ന മലയാളി യുവാവ് പിടിയിലായത്. നഷ്ടപ്പെട്ട മുഴുവന്‍ തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ കുളിമുറിയില്‍ നിന്ന് കണ്ടെടുത്തതോടെയാണ് യുവാവിന്റെ കഷ്ടകാലം തുടങ്ങിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ശരീഅത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി അന്ന് വിധിക്കുകയായിരുന്നു. സ്പോണ്‍സറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റസ്റ്ററന്റില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാര്‍ഥം നാട്ടില്‍ പോകേണ്ടിവന്നപ്പോള്‍ സ്പോണ്‍സര്‍ക്ക് നല്‍കാനുള്ള തുകയ്ക്ക് ഇദ്ദേഹം ജാമ്യം നില്‍ക്കുകയും അയാള്‍ തിരിച്ച് വരാതിരുന്നപ്പോള്‍ സ്പോണ്‍സര്‍ ഇയാളില്‍ നിന്ന് ഇരുപത്തിനാലായിരം റിയാല്‍ (മൂന്നര ലക്ഷം രൂപ) ഈടാക്കുകയും ചെയ്തിരുന്നു. ഇതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.

കുടുംബവും സുഹൃത്തുക്കളും ആവശ്യപ്പെട്ടത് പ്രകാരം സോഷ്യല്‍ ഫോറം എക്സിക്യൂട്ടീവ് അംഗവും സിസിഡബ്ല്യുഎ മെമ്പറുമായ സൈദ് മൗലവി ഖമീസ് മുഷയ്ത്ത് ക്രിമിനല്‍ കോടതില്‍ നിന്ന് വിധിയുടെ പകര്‍പ്പ് കൈ പറ്റുകയും കഴിഞ്ഞ റമസാന്‍ പതിനേഴിനകം അപ്പീലിന് പോകാന്‍ കോടതി ഇതില്‍ അനുവാദം നല്‍കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിദ്ദ കോണ്‍സല്‍ വെല്‍ഫയര്‍ ഡോ. മുഹമ്മദ് അലീമും ഉദ്യോസ്ഥന്‍ ഫൈസലും അടിയന്തരമായി അബഹയില്‍ എത്തുകയും സൈദ് മൗലവിയോടൊപ്പം ജയിലില്‍ യുവാവിനെ സന്ദര്‍ശിക്കുകയും ജയില്‍ മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അബഹ അസിസ്റ്റന്റ് ഗവര്‍ണറെ സന്ദര്‍ശിച്ച് കോണ്‍സുലര്‍ സംഘം നിവേദനവും നല്‍കി. തുടര്‍ന്ന് നടത്തിയ അപ്പീല്‍ ശ്രമങ്ങളാണ് വിജയിച്ചത്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഇദ്ദേഹം നാട്ടില്‍ നിന്ന് കടം വാങ്ങിയും പലതും വിറ്റ് പെറുക്കിയാണ് സ്‌പോണ്‍സര്‍ക്ക് ഈ സംഖ്യ കൊടുത്ത് വീട്ടിയത്. ഭാഷ വശമില്ലത്തതിനാലും ഭയം മൂലവും കാര്യങ്ങള്‍ കോടതിയെ വേണ്ട രീതിയില്‍ ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നു ഇദ്ദേഹം പറഞ്ഞിരുന്നു. വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ വന്ന കോടതി വിധിയില്‍ ആകെ തകര്‍ന്നിരിക്കുകയായിരുന്നു ഇയാളുടെ നാട്ടിലുള്ള കുടുംബം. കൈ മുറിക്കാനുള്ള വിധി എങ്ങിനെയെങ്കിലും മാറ്റി രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് നാട്ടിലുള്ള മാതാവും അസീറിലെ സുഹൃത്തുക്കളും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ നേതൃത്വത്തെ സമീപിച്ചിരുന്നു.

അത് പ്രകാരം സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് മെമ്പറും സി സി ഡബ്ല്യൂ എ മെമ്പറുമായ സൈദ് മൗലവി ഖമീസ് മുശൈത്ത് ക്രിമിനല്‍ കോടതില്‍ പോയി ജഡ്ജിയുടെ ചേമ്പറില്‍ നിന്ന് വിധിയുടെ പകര്‍പ്പ് കൈ പറ്റി. റമദാന്‍ പതിനേഴിനകം അപ്പീലിന് പോകാന്‍ കോടതി ഇതില്‍ അനുവാദം നല്‍കുന്നതായി കണ്ടെത്തിയിരുന്നു. നിയമ വിദഗ്ദരുമായും സൗദി അഡ്വക്കേറ്റുമായും സൈദ് മൗലവി കൂടിക്കാഴ്ച നടത്തി അപ്പീല്‍ തയ്യാറാക്കി ജിദ്ദ കോണ്‍സുലേറ്റിനെ അറിയിച്ചു.

അതിന്റെ അടിസ്ഥാനത്തില്‍ ജിദ്ദയിലെ കോണ്‍സുല്‍ വെല്‍ഫയര്‍ ഡോക്ടര്‍ മുഹമ്മദ് അലീമും മറ്റൊരു ഉദ്യോഗസ്ഥനായ ഫൈസലും അടിയന്തിരമായി അബഹയില്‍ എത്തുകയും സൈദ് മൗലവിയോടൊപ്പം ജയിലില്‍ പോയി യുവാവിനെ സന്ദര്‍ശിക്കുകയും ജയില്‍ മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മകന്റെ കൈ മുറിച്ചുമാറ്റാനുള്ള വിധി റദ്ദായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതിനായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിനും ജിദ്ദ ഇന്ത്യന്‍ കോണ്‍സലേറ്റിനും മകന്റെ സുഹൃത്തുക്കള്‍ക്കും യുവാവിന്റെ മാതാവ് തന്റെ നന്ദിയും കടപ്പാടും അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category