1 GBP = 97.70 INR                       

BREAKING NEWS

'ഫോര്‍ട്ട്ബെന്റിന് വേണം ആദ്യ ഏഷ്യന്‍ വംശജയായ ജഡ്ജി'; തുണയായത് ഈ മുദ്രാവാക്യം; വെള്ളക്കാരുടെ കുത്തക അവസാനിപ്പിച്ച ചുണക്കുട്ടി കാസര്‍കോടിന്റെ മരുമകള്‍; ജഡ്ജിയായ ശേഷം നാട്ടിലേക്കുള്ള ജൂലിയുടെ ആദ്യ വരവ്; വിശേഷങ്ങള്‍ അറിയാം

Britishmalayali
kz´wteJI³

ചിറ്റാരിക്കാല്‍: യു.എസിലെ ടെക്‌സസ് സംസ്ഥാനത്തെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി മൂന്നാംനമ്പര്‍ കോടതി ജഡ്ജിയായി ജനുവരിയില്‍ ചുമതലയേറ്റ ജൂലി മാത്യു വെളുത്ത വംശജരുടെ കുത്തകയായിരുന്ന പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജയെന്ന ഖ്യാതിയും സ്വന്തമാക്കി നാട്ടിലെത്തിയത് ആദ്യമായി. ഭീമനടി നടുവിലേയില്‍ ജിമ്മി മാത്യുവിന്റെ ഭാര്യയായ ജൂലി കാസര്‍കോടിന്റെ മരുമകളാണ്.

തിരുവല്ല വെണ്ണിക്കുളം സ്വദേശികളായ തോമസ് ഡാനിയേല്‍, സൂസമ്മ ദമ്പതികളുടെ മകളായ ജൂലി 32 വര്‍ഷം മുന്‍പാണ് യുഎസിലെത്തിയത്. ഡെലവെയര്‍ ലോ സ്‌കൂളില്‍ നിന്നു നിയമ ബിരുദം കരസ്ഥമാക്കിയ ശേഷം അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങി. 14 വര്‍ഷത്തിനു ശേഷമാണ് ഫോര്‍ട്ട്ബെന്റ് കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായത്. വിദ്യാഭ്യാസ യോഗ്യതയ്ക്കൊപ്പം ജനപിന്തുണ കൂടിയുണ്ടെങ്കിലേ യുഎസില്‍ ന്യായാധിപയാകാന്‍ കഴിയൂ.

പല പ്രചാരണ വേദികളിലും ഉയര്‍ന്ന 'ഫോര്‍ട്ട്ബെന്റിന് വേണം ആദ്യ ഏഷ്യന്‍ വംശജയായ ജഡ്ജി' എന്ന മുദ്രാവാക്യം ജൂലിക്ക് അനുകൂല ഘടകമായി മാറി. യുഎസിലെ ഏറ്റവും വൈവിധ്യമുള്ള ജനത അധിവസിക്കുന്ന അഞ്ചു കൗണ്ടികളിലൊന്നാണ് ഫോര്‍ട്ട്ബെന്റ്. സ്ഥലത്തിന്റെ ഈ വൈവിധ്യം നിയമപാലന രംഗത്തും പ്രതിഫലിക്കണമെന്ന ആശയത്തിലൂന്നിയായിരുന്നു പ്രചാരണം. എതിര്‍പക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് 45.9 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ 54.1 ശതമാനം വോട്ട് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ ജൂലി തിരഞ്ഞെടുക്കപ്പെട്ടു.

2002-ല്‍ ഷുഗര്‍ലന്‍ഡിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലേക്ക് താമസം മാറ്റി. സ്ഥിരമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുവരുന്ന സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് ജൂലി മത്സരിച്ചത്. 2019 ജനുവരി 29 മുതല്‍ മുതല്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ വ്യവഹാരങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുന്നത് ജൂലിയാണ്. ഹൂസ്റ്റണിലെ സാമൂഹിക സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യം കൂടിയാണ് ജൂലി.

ക്രിമിനല്‍ കേസുകള്‍ക്കു പുറമെ ലഹരി, കുടുംബപ്രശ്നങ്ങള്‍, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നീ കേസുകളും കൈകാര്യം ചെയ്യുന്ന കോടതിയിലെ ജഡ്ജിയാണ് ജൂലി. വിവാഹം നടത്താന്‍ പോലും കോടതിയെ സമീപിക്കുന്നവര്‍ യുഎസിലുണ്ടെന്ന് ജൂലി പറയുന്നു. ഈ ചുമതലയില്‍ എത്തുന്നതിനു മുന്‍പ് ആര്‍ക്കോള നഗരത്തിലെ മുനിസിപ്പല്‍ ജഡ്ജിയായും ഈ യുവ അഭിഭാഷക സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫിലഡല്‍ഫിയയില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജൂലി പെന്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടി. വൈഡ്നര്‍ ഡെലവറിലെ ലോ സ്‌കൂളില്‍നിന്ന് നിയമപഠനം പൂര്‍ത്തിയാക്കി. അമേരിക്കയിലെ പ്രശസ്തമായ സ്വിക്കര്‍ ആന്‍ഡ് അസോസിയേഷന്‍ എന്ന നിയമസ്ഥാപനത്തില്‍ മൂന്നരവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ജൂലി സിവില്‍-ക്രിമിനല്‍ കൈകാര്യം ചെയ്തിരുന്നു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ഇന്റീരിയര്‍ ഡിസൈനിങ് കമ്പനി നടത്തുകയാണ് ഭര്‍ത്താവ് ജിമ്മി മാത്യു. ജൂലിയുടെ മാതാപിതാക്കളും സഹോദരന്‍ ജോണ്‍സന്‍ തോമസും വര്‍ഷങ്ങളായി യുഎസിലാണ്. ഭര്‍ത്താവ് ജിമ്മി മാത്യു യുഎസില്‍ വ്യാപാര രംഗത്തു പ്രവര്‍ത്തിക്കുന്നു. അല്‍ന, ഐവ, സോഫിയ എന്നിവരാണു മക്കള്‍. അടുത്തയാഴ്ച ഇവര്‍ യുഎസിലേക്ക് മടങ്ങും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category