1 GBP = 88.40 INR                       

BREAKING NEWS

റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് ഇടിച്ചത് എതിരെ വന്ന സ്‌കൂട്ടറില്‍; ഹെല്‍മറ്റും വയ്ക്കാതിരുന്നതോടെ തലയിടിച്ച് റോഡില്‍ വീണ യുവാവിന് ദാരുണാന്ത്യം; തിരക്കുള്ള റോഡില്‍ വഴി വിളക്കില്ലാതിരുന്നതും അപകടത്തിന് കാരണമായി

Britishmalayali
kz´wteJI³

ആലുവ: റോഡില്‍ കുഴി കണ്ട് ബൈക്ക് വെട്ടിച്ച യുവാവിന് എതിരെ വന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് ദാരുണാന്ത്യം. റോഡില്‍ തലയിടിച്ച് വീണതിനെ തുടര്‍ന്നായിരുന്നു എടത്തല എസ്.ഒ.എസ്. കുട്ടികളുടെ ഗ്രാമത്തിലെ അംഗമായ ഹസീന മന്‍സിലില്‍ റിയാസ് മരിച്ചത്. റോഡിലെ കുഴി റിയാസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഇവിടെ വഴിവിളക്കുമുണ്ടായിരുന്നില്ല. കുഴിക്ക് തൊട്ടടുത്തെത്തിയപ്പോള്‍ വലത്തേക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. റിയാസ് ഹെല്‍മെറ്റ് ധരിച്ചിരുന്നുമില്ല. റോഡിലെ വലിയ കുഴി നേരത്തെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെയുള്ളവ കൊണ്ട് അടയ്ക്കാന്‍ ശ്രമം നടത്തിയിരുന്നു.

സ്‌കൂട്ടറുമായി ഇടിച്ചതിനെ തുടര്‍ന്ന് റോഡില്‍ തലയിടിച്ചു വീണ് പരിക്കേറ്റ റിയാസ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്. ബൈക്കില്‍ റിയാസിനൊപ്പം ഉണ്ടായിരുന്ന എസ്.ഒ.എസ്. അന്തേവാസിയായ സുഹൃത്ത് ജാക്സണ്‍ മാടാനി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൂട്ടിയിടിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ കൊല്ലം സ്വദേശി മഹേഷിന് കാലിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എസ്.ഒ.എസ്. അംഗമാണെങ്കിലും എടത്തലയില്‍ തന്നെ വാടക വീടെടുത്ത് താമസിച്ചു വരികയായിരുന്നു റിയാസ്. കൊച്ചിന്‍ ബാങ്ക് കവലയില്‍ എടയപ്പുറത്തേക്ക് തിരിയുന്ന ഭാഗത്തെ കുഴിയാണ് അപകടമുണ്ടാക്കിയത്. ചൊവ്വാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം.

ജനിച്ച് ആറു മാസമായപ്പോഴാണ് റിയാസ് ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി മുഖാന്തിരം എസ്.ഒ.എസ്. ഗ്രാമത്തിലെത്തുന്നത്. അവിടെ വളര്‍ന്ന റിയാസ് കോയമ്പത്തൂര്‍ എ.ജെ.കെ. കോളേജില്‍ നിന്ന് ബി.ബി.എ. പൂര്‍ത്തിയാക്കി. അങ്കമാലിയില്‍ സുഹൃത്തുക്കളോടൊപ്പം ബുട്ടീക് നടത്തിവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ക്കു ശേഷം എടത്തലയിലെ വാടക വീട്ടിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. റിയാസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം എസ്.ഒ.എസ്. കുട്ടികളുടെ ഗ്രാമത്തില്‍ പൊതുദര്‍ശനത്തിനു വെച്ചു. തുടര്‍ന്ന് മലേപ്പള്ളി ജുമാ മസ്ജിദില്‍ കബറടക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category