1 GBP = 97.60 INR                       

BREAKING NEWS

ലോകകപ്പില്‍ പന്ത് തട്ടുക എന്ന സ്വപ്നത്തിലേക്കുള്ള ഇന്ത്യന്‍ കിക്കോഫ് ഇന്ന് മുതല്‍; യോഗ്യത മത്സരത്തിലെ ആദ്യ എതിരാളികള്‍ ശക്തരായ ഒമാന്‍; മുന്നേറ്റത്തില്‍ ഉദാന്ത ഛേത്രി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍; ഒമാന്‍ അക്രമത്തെ പൂട്ടാന്‍ പ്രതിരോധത്തില്‍ കാളക്കൂറ്റന്മാരായി അനസും ജിങ്കനും; ഒരിക്കലും തോല്‍പ്പിച്ചിട്ടില്ലാത്ത ഒമാനെ വീഴ്ത്തുമെന്ന് പ്രതീക്ഷിച്ച് പരിശീലകന്‍ ഇഗര്‍ സ്റ്റിമാച്ച്

Britishmalayali
kz´wteJI³

ഗുവാഹത്തി: 2022ലെ ഖത്തര്‍ ലോകകപ്പ് യോഗ്യത എന്ന സ്വപ്നവുമായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇന്ന് ഇറങ്ങും. യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ടില്‍ ഒമാനെയാണ് ഇന്ന് ഇന്ത്യ നേരിടുന്നത്. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തില്‍ മത്സരത്തിനുള്ള മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം വിറ്റ് പോയി.

ഇന്ത്യയെക്കാള്‍ ശക്തരാണെങ്കിലും ഒമാനെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുടെ പുതിയ പരിശീലകന്‍ സ്റ്റിമാച് വിശ്വസിക്കുന്നത്. മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, ആശിഖ് കുരുണിയന്‍ എന്നിവര്‍ ടീമിനൊപ്പം ഉണ്ട്. സഹല്‍ ആദ്യ ഇലവനില്‍ തന്നെ ഉണ്ടായേക്കും. ഫിറ്റ്നെസ് വീണ്ടെടുത്ത അനസും ആദ്യ ഇലവനില്‍ ഉണ്ടായേക്കും. അനസ് ജിങ്കന്‍ കൂട്ടുകെട്ട് തിരികെ വന്നാല്‍ സ്റ്റിമാചിന്റെ ഡിഫന്‍സീവ് പ്രശ്നങ്ങള്‍ക്ക് വലിയ അളവില്‍ പരിഹാരമാകും.

ആഷിഖ് ഇപ്പോഴും പൂര്‍ണ്ണ ഫിറ്റ്നെസിലേക്ക് എത്തിയിട്ടില്ല ഛേത്രി, ഉദാന്ത സഖ്യം തന്നെയാകും ഇന്ത്യന്‍ അക്രമം നയിക്കുക. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ഉള്‍പ്പെടെ ഫലങ്ങള്‍ ഇല്ലായെങ്കിലും സ്റ്റിമാചിന്റെ ഇന്ത്യന്‍ ടീമും ടാക്ടിക്സുകളും ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. അത് ഈ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഫലങ്ങളായി മാറും എന്നാണ് ആരാധകഫ് പ്രതീക്ഷിക്കുന്നത്. മത്സരം തത്സമയം സ്റ്റാര്‍സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും ഏഷ്യാനെറ്റ് പ്ലസിലും തത്സമയം കാണാം.ഇന്ന് വൈകിട്ട് 7.30ന് ആണ് കിക്കോഫ്.ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഇന്ത്യക്ക് ഒമാനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. 10 തവണ ഏറ്റുമുട്ടിയപ്പോള്‍ ഏഴു മത്സരണങ്ങളില്‍ ഇന്ത്യ തോറ്റു. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.

 

ഇന്ത്യ - ഒമാന്‍ മത്സരങ്ങള്‍ ഇതുവരെ

 

1 - 1991 മെയ് നാലിന് ഹൈദരാബാദില്‍ നടന്ന പ്രീ ഒളിമ്പിക് മത്സരത്തില്‍ ഇന്ത്യ ഒമാനെ (1-1) സമനിലയില്‍ തളച്ചു. ഇന്ത്യക്കായി മാരിയോ സോറസ് ഗോള്‍ നേടി.

 

2 - 1994 സെപ്റ്റംബര്‍ 21 ന് ദോഹയില്‍ നടന്ന ഇന്‍ഡിപെന്‍ഡന്റ് കപ്പ് സെമി ഫൈനലില്‍ ഒമാന്‍ ഇന്ത്യയെ (4-1) തോല്‍പ്പിച്ചു. ഇന്ത്യയുടെ ഗോള്‍ ജോപോള്‍ അഞ്ചേരിയുടെ വക.

 

3 - 1995 ഒക്ടോബര്‍ 29 ന് മഡ്ഗാവില്‍ നടന്ന പ്രീ ഒളിമ്പിക് മത്സരത്തില്‍ ഒമാന്‍ ഇന്ത്യയെ (2-1) തോല്‍പ്പിച്ചു. ഇന്ത്യയുടെ ഗോള്‍ ശബീര്‍ പാഷയുടെ ബൂട്ടില്‍ നിന്ന്.

 

4 - 1995 ഒക്ടോബര്‍ 18 ന് മസ്‌കറ്റില്‍ നടന്ന പ്രീ ഒളിമ്പിക് മത്സരത്തില്‍ ഒമാന്‍ ഇന്ത്യയെ (3-2) തോല്‍പ്പിച്ചു. ഇന്ത്യയുടെ ഗോളുകള്‍ നേടിയത് അജയ് സിങ്ങും ബൈച്ചുങ് ബൂട്ടിയയും.

 

5 - 2004 മാര്‍ച്ച് 31 ന് കൊച്ചിയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാന്‍ ഇന്ത്യയെ (5-1) ന് തോല്‍പ്പിച്ചു. ഇന്ത്യയുടെ ഗോള്‍ നേടിയത് റെനഡി സിങ്.

 

6 - 2004 നവംബര്‍ 14 ന് മസ്‌കറ്റില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഓമനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.

 

7 - 2012 ഫെബ്രുവരി 23 ന് മസ്‌കറ്റില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഒമാന്‍ ഇന്ത്യയെ (5-1) തോല്‍പ്പിച്ചു. ഇന്ത്യയുടെ ഗോള്‍ ജോക്വി അബരാഞ്ചസ് നേടി.

 

8 - 2015 ജൂണ്‍ 11 ന് ബാംഗ്ലൂരില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാന്‍ ഇന്ത്യയെ (2-1) ന് തോല്‍പ്പിച്ചു. ഇന്ത്യയുടെ ഗോള്‍ നേടിയത് സുനില്‍ ഛേത്രി.

 

9 - 2015 ഒക്ടോബര്‍ 13 ന് ദുബൈയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാന്‍ ഇന്ത്യയെ (3-0) ന് തോല്‍പ്പിച്ചു.

10 - 2018 ഫെബ്രുവരി ഒന്നിന് മസ്‌കറ്റില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യയും ഒമാനും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category