1 GBP = 93.00 INR                       

BREAKING NEWS

വര്‍ഷങ്ങളോളം രാജ്യത്തെ രണ്ടാമത്തെ പ്രഥമ പൗരന്‍; ഇട്ടു മൂടാന്‍ ശതകോടിയുടെ സമ്പത്തും എടുത്തു കൊണ്ട് നടക്കാന്‍ ആശ്രിതരും; മകന് നൂറിലധികം രാജ്യങ്ങളില്‍ ബിസിനസ്സ്; ഭാര്യ ലോകം അറിയപ്പെടുന്ന നിയമജ്ഞ; എന്നിട്ടും ഇപ്പോള്‍ ചിദംബരം ചെട്ടിയാരുടെ വാസം ജയിലിലെ ഇടുങ്ങിയ മുറിയില്‍ സര്‍വ്വ സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെടുത്തി; ജയിലിലേക്ക് പോകുമ്പോഴും സമ്പദ് വ്യവസ്ഥയെ കുറിച്ച് ആശങ്കപ്പെട്ട് മാസായി മുന്‍ ധനമന്ത്രി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയാ കേസില്‍ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം തിഹാര്‍ ജയിലിലെ ഏഴാം നമ്പര്‍ ജയിലിലാണ് ഇപ്പോഴുലള്ളത്. നേരത്തെ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയും തിഹാറില്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ നിയന്ത്രിച്ചിരുന്ന മന്ത്രി അഴുക്കുള്ളിലായി. ആഭ്യന്തരവും ധനകാര്യവും എല്ലാം കൈകാര്യം ചെയ്ത കരുത്തനായ മുന്‍ മന്ത്രിയാണ് ചിദംബരം. എല്ലാത്തിനും ഉപരി അതിസമ്പന്നന്‍. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ചിദംബരത്തെ തളിച്ചു. തിഹാര്‍ ജയിലിലെ രണ്ടാം നമ്പര്‍ വാര്‍ഡിലെ അഞ്ചാം നമ്പര്‍ സെല്ലാണ് ചിദംബരത്തിന് അനുവദിച്ചിരിക്കുന്നത്. 19 വരെ ജയിലില്‍ തുടരും. കട്ടില്‍, പാശ്ചാത്യ സൗകര്യങ്ങളുള്ള ശുചിമുറി, മരുന്നുകള്‍ തുടങ്ങിയവ അനുവദിച്ചിട്ടുണ്ട്. സമ്പദ് വ്യവസ്ഥയെക്കുറിച്ചോര്‍ത്തു മാത്രമാണ് തനിക്കു ദുഃഖമെന്നാണ് ജയിലിലേക്കു കൊണ്ടുപോകും മുന്‍പ് ചിദംബരം പ്രതികരിച്ചത്.

വര്‍ഷങ്ങളോളം രാജ്യത്തെ രണ്ടമാത്തെ പ്രഥമ പൗരനെന്ന വിശേഷണം ചിദംബരത്തിനായിരുന്നു. മന്മോഹന്‍ സിങ് ഇന്ത്യ ഭരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അധികാരം നിയന്ത്രിച്ചത് ചിദംബരമായിരുന്നു. ഇതിനൊപ്പം ഇട്ടു മൂടാന്‍ ശതകോടിയുടെ സമ്പത്തും എടുത്തു കൊണ്ട് നടക്കാന്‍ ആശ്രിതരും ചുറ്റിനുമുണ്ട്. മകന് നൂറിലധികം രാജ്യങ്ങളില്‍ ബിസിനസ്സ്. അങ്ങനെ അപ്പൂപ്പന്മാരുണ്ടാക്കി നല്‍കിയ സ്വത്ത് ഇപ്പോഴും ഇരട്ടിപ്പിക്കുകയാണ് ചിദംബരവും കുടുംബം. ഭാര്യ നളിനി ചിദംബരം ലോകം അറിയപ്പെടുന്ന നിയമജ്ഞയാണ്. എന്നിട്ടും ഇപ്പോള്‍ ചിദംബരം ചെട്ടിയാരുടെ വാസം ജയിലിലെ ഇടുങ്ങിയ മുറിയില്‍ സര്‍വ്വ സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെടുത്തിയെന്നതാണ് വസ്തുത. ജയിലിലേക്ക് പോകുമ്പോഴും സമ്പദ് വ്യവസ്ഥയെ കുറിച്ച് ആശങ്കപ്പെട്ട് മാസായി മുന്‍ ധനമന്ത്രി ചര്‍ച്ചകളിലെത്തുകയാണ്.

മുമ്പ് ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അന്ന് ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ ജയിലില്‍ അടച്ചിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്ന് അമിത് ഷാ അകത്തു കിടന്നത് മൂന്ന് മാസത്തോളമാണ്. ചിദംബരത്തെ അതിലും കൂടുതല്‍ കാലം ജയിലില്‍ തളയ്ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അമിത് ഷായുടെ പകയാണ് ചിദംബരത്തെ കുടുക്കുന്നതെന്ന് പറയുമ്പോഴും കോടതിയില്‍ പോലും ചിദംബരത്തിന് ആശ്വസാം കിട്ടുന്നില്ല. ചിദംബരത്തിനെതിരായ അന്വേഷണം വ്യാപിപ്പിക്കാന്‍ സിബിഐ നീക്കം സജീവമാക്കിയിട്ടുണ്ട്. അദ്ദേഹം ധനമന്ത്രിയായിരുന്ന കാലത്ത് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയ കമ്പനികളുടെയെല്ലാം ഇടപാടുവിവരങ്ങളും കണക്കും പരിശോധിക്കാനാണ് നീക്കം.

ചിദംബരവും കാര്‍ത്തി ചിദംബരവും മറ്റു കമ്പനികളില്‍ നിന്നും ഇത്തരം അനുമതിക്കായി കൈക്കൂലി വാങ്ങിയെന്നാണ് സിബിഐ. കരുതുന്നത്. എന്നാല്‍ ഐ.എന്‍.എക്സ്. മീഡിയ കമ്പനിയുമായി ബന്ധപ്പെട്ട എഫ്.ഐ.ആറില്‍ ഇവര്‍ നേരിട്ട് പണം വാങ്ങിയതായി രേഖപ്പെടുത്തിയിട്ടില്ല. കാര്‍ത്തിയുടെ അദ്ദേഹത്തിന്റെ കടലാസു കമ്പനികളില്‍ മറ്റു കമ്പനികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചു എന്നാണ് സിബിഐ.യുടെ ആരോപണം. ചിദംബരം 2004 മെയ് 22 മുതല്‍ 2008 നവംബര്‍ 30 വരെയും 2012 ജൂലൈ 31 മുതല്‍ 2014 മെയ് 26 വരെയുമാണ് ധനമന്ത്രിയായിരുന്നത്. ഈ കാലയളവിലെ എല്ലാ അനുമതികളും സിബിഐ. പരിശോധിക്കും. അസ്വാഭാവികതയുള്ളതില്‍ എല്ലാം കേസുമെടുക്കും. അങ്ങനെ പരമാവധി കാലം ചിദംബരത്തെ ജയിലില്‍ അടയ്ക്കാനാണ് സിബിഐയുടെ നീക്കം. എല്ലാം അമിത് ഷായ്ക്ക് വേണ്ടിയാണെന്നാണ് ഉയരുന്ന ആരോപണം.

മരുന്നുകള്‍ ഒപ്പം കരുതാന്‍ ചിദംബരത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയായതിനാല്‍ പ്രത്യേക സെല്ലില്‍ അദ്ദേഹത്തിന് മതിയായ സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സെപ്റ്റംബര്‍ 19-ാം തിയതി വരെയാണ് തിഹാറില്‍ കഴിയേണ്ടി വരിക. ജയില്‍ ജയിലാണ്. ഞങ്ങള്‍ കോടതിയുടെ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. സാധാരണ തടവുകാരെ പോലെയാകും ചിദംബരത്തെയും പരിഗണിക്കുകയെന്നാണ് ജയില്‍ ഡിജിപി പ്രതികരിച്ചത്.

സര്‍ക്കാരിനെതിരെ പരിഹാസത്തില്‍ പൊതിഞ്ഞ വിമര്‍ശവുമായാണ് ചിദംബരം ജയിലിലേക്ക് പോയത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചുമാത്രമേ തനിക്ക് ആകുലതയുള്ളൂവെന്ന് തിഹാര്‍ ജയിലിലേക്ക് പോകുന്നതിനിടെ അദ്ദേഹം പറഞ്ഞു. ചിദംബരത്തെ ഏത് ഏജന്‍സിയാണ് തിഹാറിലേക്ക് കൊണ്ടുപോവുകയെന്നതില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിടെ വീണുകിട്ടിയ സമയത്തായിരുന്നു ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചതെന്ന് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. ചിദംബരം സ്വാധീനമുള്ള വ്യക്തിയാണെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നുമുള്ള സി ബി ഐയുടെ ആവശ്യം കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡി കാലാവധി 19 വരെ നീട്ടിയത്. നേരത്തെ, സി ബി ഐ കസ്റ്റഡി ദീര്‍ഘിപ്പിച്ചു കൊണ്ടുള്ള ചൊവ്വാഴ്ചത്തെ കോടതിവിധിക്കു പിന്നാലെ രാജ്യത്തെ കുറഞ്ഞവളര്‍ച്ചാ നിരക്കിനെ കുറിച്ച് ചിദംബരം പ്രതികരിച്ചിരുന്നു. കസ്റ്റഡി നീട്ടിയതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സര്‍ക്കാരിനെ പരിഹസിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി. അഞ്ച് ശതമാനം...നിങ്ങള്‍ക്കറിയാമോ എന്താണ് അഞ്ച് ശതമാനമെന്ന്? നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ അഞ്ച് ശതമാനമെന്ന്... കൈപ്പത്തി ഉയര്‍ത്തി അഞ്ച് എന്ന ആംഗ്യം കാണിച്ചു കൊണ്ടായിരുന്നു പ്രതികരണം.

സിബിഐ കസ്റ്റഡിയിലിരിക്കെ ചിദംബരം 90 മണിക്കൂറില്‍ മറുപടി പറഞ്ഞത് 450 ചോദ്യങ്ങള്‍ക്ക് ആയിരുന്നു. സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്രമന്ത്രിയായിരിക്കെ വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡില്‍ നടത്തിയ ഇടപെടലുകളെക്കുറിച്ചായിരുന്നു ചോദ്യങ്ങളില്‍ അധികവും. ഒന്നാം യുപിഎ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരുന്ന കാലത്താണ് ഐഎന്‍എക്സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതല്‍മുടക്ക് കൊണ്ടുവരാന്‍ വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്ഐപിബി) അനുമതി ലഭിച്ചത്. ഇതില്‍ അഴിമതി നടന്നെന്നാണ് സിബിഐ കേസ്. സാക്ഷികളുമായും മറ്റ് അഞ്ച് പ്രതികളുമായും കസ്റ്റഡിയിലിരിക്കെ ചിദംബരം തര്‍ക്കിച്ചതായാണു വിവരം. കേസിനാസ്പദമായ സംഭവം നടന്നുവെന്ന് പറയുന്ന കാലത്ത് എഫ്ഐപിബിയുടെ തലപ്പത്തിരുന്ന ഡി.സുബ്ബറാവുവിനെതിരായി ചിദംബരം പ്രതികരിച്ചിട്ടുമില്ല. കേസില്‍ 20ന് കുറ്റപത്രം നല്‍കിയേക്കും. രണ്ട് ആഴ്ചയായി സിബിഐ കസ്റ്റഡിയിലുള്ള ചിദംബരത്തെ വ്യാഴാഴ്ചയാണ് കോടതി തിഹാര്‍ ജയിലിലേക്ക് അയച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ കീഴടങ്ങണമെന്ന് ചിദംബരത്തിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു. കീഴടങ്ങല്‍ അപേക്ഷയില്‍ 12ന് കോടതി വാദം കേള്‍ക്കും.

താഴെത്തട്ടില്‍നിന്ന് കഷ്ടപ്പാടുസഹിച്ച് ഉയരത്തിലെത്തിയ നേതാവ് എന്ന വിശേഷണം ചിദംബരത്തിനു ചേരില്ല. പണവും പ്രതാപവും കണ്ടുശീലിച്ച ബാല്യത്തില്‍നിന്നാണ് അദ്ദേഹം ഇന്ത്യയുടെ ധനകാര്യമന്ത്രിപദവിയിലേക്ക് വളരുന്നത്. അപ്പൂപ്പന്‍ അണ്ണാമല ചെട്ട്യാരാണ് അണ്ണാമല സര്‍വകലാശാലയുടെയും ആദ്യകാല ഇന്‍ഷുറന്‍സ് കമ്പനിയുടെയും സ്ഥാപകന്‍. അണ്ണാമല ചെട്ട്യാരുടെ സഹോദരന്‍ രാമസ്വാമി ചെട്ട്യാര്‍ രണ്ടുപ്രമുഖ ബാങ്കുകളുടെ സ്ഥാപകനായിരുന്നു. അച്ഛന്‍ പളനിയപ്പ ചെട്ട്യാരാകട്ടെ, തോട്ടമുടമയും വ്യവസായിയും. വലതുപക്ഷ സാമ്പത്തിക നയങ്ങളുടെ പ്രയോക്താവും വക്താവുമായി അറിയപ്പെട്ടിരുന്ന ചിദംബരം പഠനകാലത്ത് ഇടതു സഹയാത്രികനായിരുന്നതും ഒരു തൊഴിലാളി യൂണിയന്‍ നേതാവായാണു പൊതുപ്രവര്‍ത്തനം തുടങ്ങിയതെന്നതും അദ്ദേഹത്തിന്റെ ജീവിതത്തിലെ വൈരുധ്യങ്ങളിലൊന്നാണ്. പിന്നീട് കോണ്‍ഗ്രിസന്റെ മുഖമായി. ധനകാര്യവും നിയമവും പഠിച്ചാണു ചിദംബരം രാഷ്ട്രീയരംഗത്തേക്കിറങ്ങിയത്. തമിഴ്നാട്ടിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലായിരുന്നു ബിരുദംവരെയുള്ള പഠനം. മാനേജ്മെന്റ് ബിരുദത്തെക്കുറിച്ച് ഇന്ത്യയില്‍ വ്യാപകധാരണകള്‍ വേരുറയ്ക്കാത്ത കാലത്ത് ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍നിന്ന് 1968-ല്‍ എം.ബി.എ. ബിരുദം നേടി. എന്നാല്‍, സഹോദരങ്ങളെപ്പോലെ അച്ഛന്റെ വ്യവസായരംഗത്തേക്കു തിരിഞ്ഞില്ല. പകരം, അഭിഭാഷകനാകാനായിരുന്നു തീരുമാനം.

1984-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശിവഗംഗ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണു രാഷ്ട്രീയജീവിതത്തിന്റെ തുടക്കം. പിന്നീട്, രാജീവ്ഗാന്ധി മന്ത്രിസഭയില്‍ വാണിജ്യം, പേഴ്സണല്‍ വകുപ്പുകളില്‍ സഹമന്ത്രിയായി. നരസിംഹറാവു സര്‍ക്കാരില്‍ വാണിജ്യകാര്യ സഹമന്ത്രിയായതോടെ കയറ്റിറക്കുമതി നയങ്ങളില്‍ വിപുലമായ മാറ്റങ്ങള്‍ വരുത്തി ഭരണരംഗത്ത് ശ്രദ്ധനേടി. 2004-ല്‍ യു.പി.എ.സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ധനകാര്യമന്ത്രിയായി സോണിയാ ഗാന്ധിയും മന്മോഹന്‍ സിങ്ങും തിരഞ്ഞെടുത്തത് ചിദംബരത്തെയാണ്. 2008-ലെ മുംബൈ ആക്രമണം കൈകാര്യം ചെയ്തതിലെ പിഴവുകളുടെ പേരില്‍ പഴികേട്ട് ശിവരാജ് പാട്ടില്‍ രാജിവെച്ചപ്പോള്‍ പകരം ആഭ്യന്തരമന്ത്രിയായത് ചിദംബരമാണ്. ആഭ്യന്തരമന്ത്രിയായിരിക്കേതന്നെയാണ് 2009-ലെ തിരഞ്ഞെടുപ്പിനെ ചിദംബരം നേരിട്ടത്.

എന്നാല്‍, ശിവഗംഗ മണ്ഡലത്തിലെ വോട്ടെടുപ്പ് വിവാദത്തിലാണു കലാശിച്ചത്. ഭരണസ്വാധീനമുപയോഗിച്ച് പരാജയം വിജയമാക്കിയതാണെന്ന ആരോപണം ഉയര്‍ന്നു. 2012 വരെ ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നു. 2012-ല്‍ പ്രണബ് രാഷ്ട്രപതിയായി ചുമതലയേറ്റപ്പോള്‍, ചിദംബരം വീണ്ടും ധനമന്ത്രാലയത്തില്‍ തിരിച്ചെത്തി. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയതോടെ ചിദംബരം പ്രതിസന്ധിയിലായി. ഇന്ദ്രാണി മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍ ചിദംബരത്തെ അഴിക്കുള്ളിലുമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category