1 GBP = 90.70 INR                       

BREAKING NEWS

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വഴിയില്‍ത്തടഞ്ഞ് ചൂടായി ഒരു സാധാരണക്കാരന്‍; വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട് ബോറിസ്; കൈയുംകെട്ടി നിന്ന് പോലീസ്; ഈ അനുഭവം പിണറായിക്കായിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നുവെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

നത്ത സുരക്ഷയിലും ഗൗരവഭാവത്തിലുമല്ലാതെ നമ്മള്‍ നേതാക്കളെ അധികം കണ്ടിട്ടില്ല. ഒരു നിവേദനം കൊടുക്കാനായി അടുത്തേക്കുപോകാന്‍ പോലും സാധിച്ചെന്നുവരില്ല. കടക്കുപുറത്തെന്നായിരിക്കും അപ്പോള്‍ പ്രതികരണം. ഇങ്ങ് കേരളത്തില്‍ ഇതൊക്കെയാണ് അനുഭവമെങ്കിലും ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് നേരിടേണ്ടിവന്നത് വിചിത്രമായൊരു അനുഭവമാണ്. ലീഡ്‌സിലെത്തിയ പ്രധാനമന്ത്രിയെ വഴിയില്‍ത്തടഞ്ഞുനിര്‍ത്തിയ സാധാരണക്കാരന്‍ അദ്ദേഹത്തെ തെല്ലിട നിശബ്ദമാക്കുകതന്നെ ചെയ്തു.

യോര്‍ക്ക്ഷയറിലൂടെ നടന്നുപോകുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഒരാള്‍ ബോറിസിനടുത്തെത്തിയത്. 'നിങ്ങളിവിടെയല്ല നില്‍ക്കേണ്ടത്. ബ്രസല്‍സില്‍പ്പോയി യൂറോപ്യന്‍ യൂണിയനുമായി ബ്രെക്‌സിറ്റിനെക്കുറിച്ച് ചര്‍ച്ച നടത്തുകയാണ് വേണ്ടത്'-അയാള്‍ ഉച്ചത്തില്‍പറഞ്ഞു. സ്തബ്ധനായിപ്പോയ ബോറിസ്, ഒരുനിമിഷം മിണ്ടാതെനിന്നു. എന്നിട്ട് മറുപടി പറഞ്ഞു, 'ഞാന്‍ ശ്രമിക്കുന്നുണ്ട'്. അതുപൂര്‍ത്തിയാക്കുംമുന്നെ അയാള്‍ വീണ്ടും ഇടയ്ക്കുകയറിപ്പറഞ്ഞു, 'നിങ്ങള്‍ വെറുതെ കളിക്കുകയാണ്. അല്ലാതെ ഒന്നും ചെയ്യുന്നില്ല'

ഒക്ടോബര്‍ 31-ന് മുമ്പ് യൂറോപ്യന്‍ യൂണിയനോട് ബ്രിട്ടന്‍ വേര്‍പിരിയണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ബോറിസ് മറുപടി പറഞ്ഞു. ഇതുകേട്ട് മറ്റുള്ളവരും ചുറ്റുംകൂടി. അയാളെ സംസാരിക്കാന്‍ അനുവദിക്കാന്‍ അവരാവശ്യപ്പെട്ടു. അയാളാകട്ടെ, ബോറിസിന്റെ പുറത്തുതട്ടിയശേഷം പറഞ്ഞു, 'എന്റെ ടൗണില്‍നിന്ന് പോകൂ'. താനുടനെ പോകുമെന്നായിരുന്നു ബോറിസിന്റെ മറുപടി. പ്ലീസ് ലീവ് മൈ ടൗണ്ട് പിന്നീട് ട്വിറ്ററില്‍ ഹാഷ്ടാഗായി പ്രത്യക്ഷപ്പെട്ടു. അത് വൈറലാവുകയും ചെയ്തു.

ലേബര്‍ പാര്‍ട്ടിയിലെ നിരവധി എംപിമാര്‍ ആ ഹാഷ്ടാഗോടെ ബോറിസിനെ ചോദ്യം ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്തു. പാര്‍ലമെന്റില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരുന്ന ബോറിസിന് ഈ സംഭവവും സോഷ്യല്‍ മീഡിയയിലെ ക്യാമ്പെയിനും വലിയ തലവേദനയായി മാറുകയും ചെയ്തു. സഹോദരന്‍ ജോ ജോണ്‍സണ്‍ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ സംഭവം. കുടുംബബന്ധങ്ങളും ദേശീയ താത്പര്യവുമായി കൂട്ടിക്കുഴയ്ക്കാനാവില്ലെന്നു പറഞ്ഞുകൊണ്ടാണ ്ജോ രാജിവെച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category