1 GBP = 97.40 INR                       

BREAKING NEWS

രണ്ട് ദിവസം കൊണ്ട് വായനക്കാര്‍ നല്കിയത് 7500 പൗണ്ട് ; ഇന്ന് അര്‍ദ്ധരാത്രി ബിനില്‍ അപ്പീല്‍ അവസാനിക്കും മുമ്പ് 10,000 തികയ്ക്കാന്‍ കൈകോര്‍ക്കാം; അടുക്കളയില്‍ നിന്ന ലിജിയോട് ഒരു വാക്ക് പറയാന്‍ പോലും ആവാതെ മരണത്തിന് കീഴടങ്ങിയ ബിനിലിന്റെ കുടുംബത്തിന് കൈത്താങ്ങാവാന്‍ ഒരു നിമിഷം

Britishmalayali
kz´wteJI³

റെ നാള്‍ കാത്തിരുന്നും കടം വാങ്ങിയും നേടിയ പി ആര്‍ ആഘോഷമാക്കാന്‍ കാത്തിരുന്ന ലിജിക്കും മൂന്ന് വയസുള്ള മകള്‍ അവന്തികക്കും ഇടിവെട്ടേറ്റത് ബിനിലിന്റെ പെട്ടെന്നുള്ള മരണം കൊണ്ടായിരുന്നു. അടുക്കളയില്‍ ജോലി ചെയ്ത് കൊണ്ടിരുന്ന ലിജിയെ ഒന്ന് വിളിക്കാന്‍ പോലും കഴിയും മുമ്പ് ബിനിലിനെ തേടി മരണം എത്തുകയായിരുന്നു. ജീവിത സമ്പാദ്യങ്ങള്‍ ഒന്നുമില്ലാതെ മരണത്തിന് വഴി മാറികൊടുത്ത ഈ ചെറുപ്പക്കാരന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ രംഗത്തിറങ്ങിയപ്പോള്‍ വായനക്കാര്‍ സ്വീകരിച്ചത് രണ്ട് കൈയ്യും നീട്ടിയാണ്.
ആദ്യ ദിനം മണിക്കൂറുകള്‍ക്കുള്ളില്‍ നാലായിരം പൗണ്ട് എന്ന വലിയ തുക വായനക്കാര്‍ നല്കിയപ്പോള്‍ രണ്ടാം ദിനം 3176 ആണ് എത്തിച്ചേര്‍ന്നത്. ഇതോടെ ആകെ തുക 7712.25 ആയി ഉയര്‍ന്നു. വിര്‍ജിന്‍ മണിയില്‍ ലഭിച്ച ഗിഫ്റ്റ് എയ്ഡ് ഉള്‍പ്പെടെയുള്ള 7222.25 പൗണ്ടും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തിയ 490 പൗണ്ടും ചേര്‍ത്താണ് ഈ തുക. ഇന്ന് നമ്മള്‍ എല്ലാവരും കൂടി ചേര്‍ന്നാല്‍ 2500 പൗണ്ട് കൂടി ശേഖരിച്ചാല്‍ 10000 പൗണ്ട് ഈ കുടുംബത്തിന് കൈമാറാനാകും. അതവര്‍ക്ക് വലിയ തുണയാകും എന്ന കാര്യത്തില്‍ സംശയമില്ല.

അതേസമയം ആരെയും അമ്പരപ്പിക്കും വിധം വീണ്ടും അപ്പാപ്പ എന്ന പേരില്‍ എത്തുന്ന സഹായം ഇത്തവണയും ബിനിലിനെ തേടിയും എത്തിയിട്ടുണ്ട് .അടിയന്തിരമായി നടത്തുന്ന അപ്പീലില്‍ എല്ലാം അപ്പാപ്പ എന്ന പേരില്‍ ആയിരമോ 1111 പൗണ്ടോ നല്‍കുന്ന പതിവ് ഇത്തവണയും ഈ വെക്തി തെറ്റിച്ചിട്ടില്ല. ഓണം , ക്രിസ്മസ് അപ്പീലുകളിലും യുകെയില്‍ മലയാളികള്‍ മരിക്കുമ്പോഴുമെല്ലാം അപ്പാപ്പയുടെ വിശുദ്ധ കരങ്ങള്‍ ഇതുപോലെ സഹായവുമായി എത്താറുണ്ട്. ഈ വ്യക്തി അടക്കം അനേകമാളുകളാണ് ബിനിലിന്റെ പത്‌നിയുടെയും കുഞ്ഞു മകളുടെയും കണ്ണീര്‍ഒപ്പാന്‍ ഓടിയെത്തിയത്. ഇത്തരം സാഹചര്യങ്ങളില്‍ എല്ലായ്‌പ്പോഴും യുകെ മലയാളികള്‍ പരസ്പരം കൈകോര്‍ത്തു നിമിഷ നേരത്തില്‍ കുടുംബത്തിന് ആശ്വാസമാകുന്ന പതിവ് ബിനിലിന്റെ കാര്യത്തിലും യാഥാര്‍ഥ്യമായിരിക്കുകയാണ്.
ബിനിലിന്റെ കുടുംബത്തെ സഹായിക്കാന്‍ തയ്യാറാക്കിയ വിര്‍ജിന്‍ മണി ചാരിറ്റി ലിങ്ക് ഏതാനും ദിവസം കൂടി ആക്റ്റീവ് ആയിരിക്കുമെന്ന് ബി എം സി എഫ് ്അംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. സംഘടനകള്‍ക്കോ വക്തികള്‍ക്കോ പണം നല്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ആ പണം കൂടി കുടുംബത്തിന് ലഭിക്കുന്നതിന് വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത് ഒടുവില്‍ ലഭിക്കുന്ന പണം കൂടി ചേര്‍ത്താകും കുടുംബത്തിന് കൈമാറുക എന്ന് ട്രസ്‌റ് ചെയര്മാന് ഷാജി ലൂക്കോസ് അറിയിച്ചു.

ബിനിലിന്റെ പെട്ടെന്നുള്ള മരണത്തില്‍ നിസ്സഹായരായ കുടുംബത്തിനു വിര്‍ജിന്‍ മണി ലിങ്ക് വഴിയോ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയോ നിങ്ങളുടെ സഹായങ്ങള്‍ നല്‍കാവുന്നതാണ്. വിര്‍ജിന്‍ മണി ലിങ്ക് വഴി നല്‍കുവാനാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. എന്തെന്നാല്‍, വിര്‍ജിന്‍ മണി ട്രാന്‍സ്ഫറിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിന്റെയും കാല്‍ ശതമാനം കൂടി ഗിഫ്റ്റ് എയ്ഡായി ലഭിക്കും. അതിനായി പണം നല്‍കുമ്പോള്‍ ഗിഫ്റ്റ് എയ്ഡ് ബോക്സില്‍ ടിക്ക് ചെയ്താല്‍ മാത്രം മതി.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ:
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Binil Appeal
IBAN Number: GB70MIDL40470872314320
യുകെ മലയാളികള്‍ക്കിടയില്‍ നടന്ന മരണങ്ങളില്‍ ഏറ്റവും അപൂര്‍വ്വമായതാണ് ബിനിലിന്റെ കാര്യത്തില്‍ സംഭവിച്ചത്. ഭക്ഷണം കഴിഞ്ഞു കിടക്കാന്‍ തയ്യാറെടുക്കവേ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണ് ഈ ഹതഭാഗ്യന്റെ മരണം സംഭവിക്കുന്നത്.തൃശ്ശൂര്‍ സ്വദേശിയായ ബിനില്‍ പള്ളത്ത് ശനിയാഴ്ച രാത്രി പത്തരയോടു കൂടിയാണ് മരിച്ചത്. 34 വയസു മാത്രമായിരുന്നു പ്രായം. ഹീത്രൂ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ബിനില്‍. ഭാര്യയ്ക്കും മൂന്നു വയസുകാരനായ മകള്‍ക്കും ഒപ്പമായിരുന്നു ഹീത്രൂവില്‍ ബിനില്‍ താമസിച്ചിരുന്നത്. ഭാര്യ ലിജിയും തൃശൂര്‍ സ്വദേശിനിയാണ്. തൃശൂര്‍ ചേരൂര്‍ പള്ളത്ത് ആണ് ബിനിലിന്റെ വീട്. ബാലഗോപാല്‍ - വിലാസിനി ദമ്പതികളുടെ മകനാണ്.
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്‌റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category