1 GBP = 95.00 INR                       

BREAKING NEWS

വീട്ടില്‍ വര്‍ത്തമാനം പറഞ്ഞിരിക്കെ മരണമെത്തി; വേദനയില്ലാത്ത മരണത്തിന് സാക്ഷികളായി ഭാര്യയും മകനും; മിച്ചമില്‍ മരിച്ച ക്രിസ്റ്റിക്ക് യുകെയുടെ മണ്ണില്‍ തന്നെ അന്ത്യ വിശ്രമം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഭാഗ്യമരണം എന്ന് പറഞ്ഞു കേട്ടിട്ടുള്ളവര്‍ക്കു അതെങ്ങനെ സംഭവിക്കുന്നു എന്ന ഉദാഹരണമായി മാറുകയാണ് ഈ ആഴ്ച യുകെ മലയാളികളെ തേടിയെത്തിയ രണ്ടു മരണവും. ഉറക്കത്തില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എന്ന് കരുതപ്പെടുന്ന ഹീത്രോവിലെ ബിനിലിന്റെ മരണം അടുക്കളയില്‍ ജോലി ചെയ്യുക ആയിരുന്ന ഭാര്യയെ ഒന്ന് വിളിക്കാന്‍ പോലും സാധിക്കാതെ ആയിരുന്നു. തികച്ചും സമാനമായ രീതിയിലാണ് ക്രോയ്ടോണിന് അടുത്ത മിച്ചത്തെ ക്രിസ്റ്റിയുടെ മരണവും. ഭാര്യയും മകനുമായി വര്‍ത്തമാനം പറഞ്ഞിരിക്കെയാണ് മരണമെത്തിയത്. ഹൃദ്രോഗ ചികിത്സയില്‍ ആയിരുന്ന ക്രിസ്റ്റിയെ പതുങ്ങിയെത്തി എന്ന നിലയിലാണ് മരണം തട്ടിയെടുത്തത്. 

കടയില്‍ പോകാന്‍ തയ്യാറെടുപ്പു നടത്തി വാങ്ങാന്‍ ഉള്ള സാധനങ്ങളുടെ ലിസ്റ്റും എഴുതി എടുത്തു അതെ കസേരയില്‍ തന്നെ കുഴഞ്ഞു വീഴുക ആയിരുന്നു അദ്ദേഹം. കടയില്‍ കൂടെ പോകാന്‍ തയ്യാറായി എത്തിയ ഇളയ മകനാണ് അദ്ദേഹത്തെ താങ്ങി പിടിച്ചത്. വേദനയറിയിക്കാതെ സൗമ്യമായെത്തി മരണം പിടികൂടുക ആയിരുന്നു എന്ന് വേണമെങ്കില്‍ ക്രിസ്റ്റിയുടെ മരണത്തെ വിശേഷിപ്പിക്കാം. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു ചികിത്സ തുടരവെയാണ് ക്രിസ്റ്റിക്കു ആകസ്മികമായി മരണം സംഭവിക്കുന്നത്. 

ക്രിസ്റ്റിക്കു മിച്ചമില്‍ വീടിനു സമീപമുള്ള ശ്മശാനത്തില്‍ അന്ത്യനിദ്ര ഒരുക്കാനുള്ള ആഗ്രഹമാണ് കുടുംബം പ്രകടിപ്പിക്കുന്നത്. മരണത്തെ തുടര്‍ന്ന് ആശ്വസിപ്പിക്കാനും സഹായവുമായി എത്താനും സന്മനസ് കാണിച്ച മുഴുവന്‍ പേരോടും കുടുംബ അംഗങ്ങള്‍ നന്ദി അറിയിച്ചു. ക്രിസ്റ്റിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും താങ്ങായി ഉറ്റ സുഹൃത്തുക്കളാണ് ഒപ്പമുള്ളത്. കൊറോണര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ താമസം ഉണ്ടായതോടെ ഒരാഴ്ച എങ്കിലും മൃതദേഹ സംസ്‌കാരത്തിന് താമസം ഉണ്ടാകുമെന്നു കരുതപ്പെടുന്നു. വെസ്റ്റ് മിനിസ്റ്റര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അടുത്ത ദിവസം തന്നെ ഫ്യൂണറല്‍ ഡയറക്ടര്‍ ഏറ്റെടുക്കും. തുടര്‍ന്നേ സംസ്‌കാരം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂ എന്നറിയുന്നു.

ജര്‍മനിയില്‍ നിന്നും സഹോദരന്റെ മകന്‍ അടക്കമുള്ള ബന്ധുക്കള്‍ കുടുംബത്തിന് സഹായമായി ക്രോയിഡോണില്‍ എത്തിയിട്ടുണ്ട്. നാട്ടില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നും ഉള്ള ഉറ്റ ബന്ധുക്കള്‍ കൂടി എത്തിയ ശേഷമാകും സംസ്‌കാരം സംബന്ധിച്ച അന്തിമ തീരുമാനം.

തിങ്കളാഴ്ച്ച  രാത്രിയോടെയാണ് ക്രിസ്റ്റി ചേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന ക്രിസ്റ്റഫറിന്റെ മരണ വാര്‍ത്ത യുകെ മലയാളികള്‍ അറിയുന്നത്. 60 വയസായിരുന്നു പ്രായം. പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്നു ക്രിസ്റ്റി. അഞ്ചലാണ് ക്രിസ്റ്റിയുടെ ഭാര്യ. ടൂട്ടിംഗ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്‌സാണ്. റോഷന്‍, റോഹന്‍ എന്നിവരാണ് മക്കള്‍. നാട്ടില്‍ കൊല്ലം സ്വദേശിയാണ് ക്രിസ്റ്റഫര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category