1 GBP = 88.60 INR                       

BREAKING NEWS

വിസിറ്റിങ് വിസക്കും സ്റ്റുഡന്റ് വിസക്കും വര്‍ക്ക് വിസക്കും ഒക്കെ ഏര്‍പ്പെടുത്തിയ സോഷ്യല്‍മീഡിയ വിവരങ്ങള്‍ ഗ്രീന്‍ കൗര്‍ഡിനും പൗരത്വത്തിനും ബാധകമാക്കുന്നു; അമേരിക്കയില്‍ ജീവിക്കണമെങ്കില്‍ അഞ്ച് വര്‍ഷം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ നിര്‍ണായക ഘടകം; അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയെന്ന് സൂചന

Britishmalayali
kz´wteJI³

മേരിക്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ തങ്ങളുടെ സോഷ്യല്‍ മീഡിയ വിവരങ്ങളും ഒപ്പം സമര്‍പ്പിക്കണമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശം വന്നിട്ട് അധികമായില്ല.ഇപ്പോളിതാ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോഴുംസോഷ്യല്‍മീഡിയ വിവരങ്ങള്‍
ബാധകമാക്കാന്‍ ഒരുങ്ങുകയാണ്.

യുഎസില്‍ താമസിച്ച് ഗ്രീന്‍ കാര്‍ഡിനോ പൗരത്വത്തിനോ അപേക്ഷിക്കുന്ന സമയത്ത് സമൂഹ മാധ്യമങ്ങളിലെ തിരിച്ചറിയല്‍ രേഖയുമായി ബന്ധപ്പെട്ട ഫോമുകളും ആള്‍ക്കാര്‍ പൂരിപ്പിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 4 ന് ഫെഡറല്‍ രജിസ്റ്ററില്‍ ഒരു അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടുത്ത 60 ദിവസങ്ങളില്‍ പൊതു അഭിപ്രായങ്ങളും ക്ഷണിച്ചിട്ടുണ്ട്.

അമേരിക്കയിലെ കോണ്‍സുലേറ്റുകളില്‍ ഉപയോഗിക്കുന്ന ഇ-ഫോമുകളായ ഡി-160 ഡി-260 എന്നിവ വിനോദസഞ്ചാരികളും വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ജോലിക്കെത്തുന്നവരുമാണ് പൂരിപ്പിക്കുന്നത്. ഇനി മുതല്‍ ഇതിന് പരിഷ്‌കാരം വരുത്തും. ഫോമുകള്‍ പൂരിപ്പിക്കുന്നതിനൊപ്പം ഓരോ വ്യക്തികളും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്ന അവരുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഉപഭോക്തൃനാമവും നല്‍കണം. പ്രധാനമായിട്ടും അമേരിക്കയിലുള്ള ഇന്ത്യക്കാരെ ഉദ്ദേശിച്ചാണ് പുതിയ നിര്‍ദ്ദേശം അവതരിപ്പിച്ചിരിക്കുന്നത്.

ഇതിനകം തന്നെ യുഎസിലുള്ളവരുടെ സോഷ്യല്‍ മീഡിയ തിരിച്ചറിയല്‍ രേഖകള്‍ തേടാനുള്ള നിര്‍ദ്ദേശം ഇന്ത്യയില്‍ നിന്നുള്ളവരെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കാരണം നിരവധി പേരാണ് ഗ്രീന്‍ കാര്‍ഡുകളും പൗരത്വത്തിനും വേണ്ടി അപേക്ഷിക്കുന്നത്. 2017 സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 60,000-ഓളം ഇന്ത്യക്കാര്‍ ഗ്രീന്‍ കാര്‍ഡുകള്‍ നേടിയപ്പോള്‍ 50,000 ത്തോളം പേര്‍ ഈ കാലയളവില്‍ യുഎസ് പൗരത്വവും നേടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category